Karimkunnam Live
Flash News

Blog

കാവികളസം ധരിക്കുമ്പോൾ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹം -കെ മുരളീധരൻ എം എൽ എ

Jan 09, 2017, 21:06 PM IST

img-516553.jpg

കോതമംഗലം - പ്രസിദ്ധ സിനാമാ സംവിധായകൻ കമലിനെതിരെയുള്ള സംഘപരിവാർ സംഘടനകളുടെ അസഹിഷ്ണുതക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായി കെ മുരളീധരൻ എം എൽ എ, കഴിഞ്ഞ ദിവസം ബി ജെ പി നേതാവായ എ എൻ രാധാകൃഷ്ണൻ കമൽ വർഗീയവാദിയാണെന്നും അദ്ദേഹത്തിന് പാകിസ്ഥാനിൽ പോകാമെന്നും പറഞ്ഞിരുന്നു, ബി ജെ പി യുടെ യുവ നേതാവായ എം ടി രമേശും ഇതിനെ പിന്താങ്ങുകയുണ്ടായി, ഇതിനെതിരെ ഇടതു വലതു നേതാക്കൾ അതി രൂക്ഷമായി പ്രതികരിച്ചിരുന്നു അതിൽ ഏറ്റവും കുറിക്കു കൊള്ളുന്ന പ്രതികരണവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത് കെ മുരളീധരനാണ്, സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള ചരിത്രം പ്രതിപാദിച്ചു കൊണ്ട് മുനയുള്ള ആക്ഷേപ മറുപടിയാണ് മുരളീധരൻ നൽകിയിട്ടുള്ളത് 
 
കെ മുരളീധരൻ എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ് ചുവടെ ;
 
 
ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്?
കേരളത്തിൽ നിന്ന് കമല്‍
ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന്‍..
റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന്‍
ഇന്‍ഫോസിസില്‍ നിന്ന് നാരായണ മൂര്‍ത്തി
തമിഴകത്ത് നിന്ന് കമല്‍ഹാസന്‍
നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍..
ശാസ്ത്രജ്ഞന്‍ പി എം ഭാര്‍ഗവ...
എഴുത്തുകാരന്‍ അശോക്‌ വാജ്പേയ്‌...
ബോളി വുഡ് താരംഇര്‍ഫാന്‍ ഖാന്‍ ...
ഗുജറാത്ത് എഴുത്തുകാരന്‍ ഗണേഷ് ദേവി...
വാരണാസിയില്‍ നിന്ന് കവി കാശിനാഥ്...
ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്.
ഒന്ന് ചോദിക്കട്ടെ സങ്കികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നു മുതലാണ്. ഞങ്ങളുടെ ജീനുകള്‍ പഠിച്ചാല്‍ ഒരുപക്ഷെ നിങ്ങളെക്കാള്‍ പാരമ്പര്യം ഈ മണ്ണില്‍ തീര്‍ച്ചയായും കാണും. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നുകിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടോള്ളൂ. എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമര പോരാളിയും സങ്കികള്‍ക്ക് ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഊര്‍ജ്ജം വിനിയോഗിക്കാതെ മുസ്ലിമിനും കംയൂനിസ്റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്‍റെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്ര പിതാവിന്‍റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നത്.
നടക്കില്ല. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈമണ്ണില്‍. ഞങ്ങളുടെ പൂര്‍വികര്‍ ഈനാടിന്‍റെ മോചനത്തിന്വേണ്ടി ചോരകൊണ്ട് ചരിതം രചിച്ച ഈമണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ശവ കുടീരങ്ങളും ചിതയുമുള്ള ഈ ഇന്ത്യാ മണ്ണില്‍.
ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ലഫലവും ഉണ്ടായേനെ. അതിനു ദേശസ്നേഹം വേണം. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹം!!...
ഇന്ത്യയുടെ ജനസംഖ്യ 1,25 കോടിക്ക് മുകളിൽ
മിസ്‌ കാൾ അടിച്ചും അടിക്കതെയും 10 കോടിക്കടുത്ത് അംഗങ്ങളുള്ള ഒരു പാർട്ടിയുടെ നേതാവിന് .........
ബാക്കി ഉള്ള 100 കോടിയിൽ അധികം വരുന്ന ഇന്ത്യക്കാരോട് ഇന്ത്യ വിട്ടു പോകണം എന്ന് പറയുന്നതിലും നല്ലത് 10 കോടി വരുന്ന നിങ്ങളുടെ ആൾക്കാരെയും വിളിച്ചു പകിസ്ഥാനിലോട്ടു പോകുന്നതല്ലേ ...........?

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED