Karimkunnam Live
Flash News

Blog

*നടൻ ദിലീപിന്റെ രണ്ടാം കെട്ട്*... നമ്മുടെ മനോരാജ്യവും പിന്നെ പൈങ്കിളി മനസ്സും..

Dec 02, 2016, 03:44 AM IST

img-304427.jpg

 
 
ദിലീപ് കാവ്യാമാധവനെ വിവാഹം കഴിച്ചതും അതിനുള്ളിലെ ന്യായാന്യായങ്ങളുമായിരുന്നല്ലോ കേരളക്കരയിലെ ചിന്തയും വിഷമവും വികാരവും പ്രശ്നവും. എനിയ്ക്കൊരു കാര്യം മനസ്സിലാകാത്തത് അതല്ല. നമ്മൾ ഇത്രയേറെ ദിലീപിനേയും കാവ്യയേയും വിമർശ്ശിക്കാനെന്തിരിക്കുന്നു. അവർ ആരാണു??... മഹത്വക്കളൊ??...അതൊ സാംസ്കാരിക നായകന്മാരൊ??.. അതൊ രാഷ്ട്രീയ നേതാക്കളൊ രാഷ്ട്രത്തലവരൊ?... അതൊ മത നേതാക്കളൊ??... അവർക്ക് ഏതെങ്കിലും തരത്തിൽ നമ്മുടെ നിത്യജീവിതമായി എന്തെങ്കിലും ബന്ധമുണ്ടൊ??.. അവരുടെ സ്വകാര്യ ജീവിതവും പ്രവർത്തിയും ഏതെങ്കിലും തരത്തിൽ നമ്മെ ബാധിക്കുന്നതാണൊ?? ...അല്ലല്ലൊ??..
 
അവർ കൂലിക്ക് അഭിനയിക്കുന്ന വെറും നടീനടന്മാർ മാത്രം.. തീയ്യറ്ററുകളിലെ സ്ക്രീനുകളിൽ മാത്രം പടമായി വന്ന് പലപല വേഷങ്ങളിൽ നമ്മളെ കൂലിയ്ക്ക് ആടി രസിപ്പിക്കുന്നവർ.. അവർ അഭിനയിച്ച സിനിമകളിലെ അവരുടെ കഥാപാത്രത്തിന്റെ സ്വഭാവമഹിമ നമ്മൾ അവരിൽ ആരോപിച്ച് കാണാൻ ശ്രമിക്കുന്നത് അവരുടെ കേടല്ല അത് നമ്മുടെ കേടാണു.. അവർക്ക് ആ ഗുണങ്ങളൊക്കെ വേണമെന്ന് നമ്മൾ ശഠിക്കുന്നത് നമ്മളുടെ വികലചിന്തയും മൗഢ്യവുമാണു. ഒരു കവിയൊ ചിന്തകനൊ പ്രഭാഷകനൊ അയാളുടെ ആശയത്തിനും വീക്ഷണത്തിനും എതിരായി പ്രവർത്തിച്ചാൽ നമുക്ക് വിമർശ്ശിക്കാം കാരണം അവർ നമ്മളിലേക്ക് പകരുന്നത് അവർ മുറുകെ പിടിക്കുന്ന ആശയങ്ങളായിരിക്കണം വികാരങ്ങളായിരിക്കണം.. ഒരു നടനൊ ഗായകനൊ അയാളുടെ സ്വകാര്യജീവിതത്തിന്റെ നേർക്കാഴ്ചയൊ സത്തയൊ വികാരമൊ അല്ല അയാളുടെ കലയിലൂടെ പ്രകടിപ്പിക്കുന്നത്. അത് എഴുത്തുകാരന്റേയും സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും ഛായാഗ്രാഹകന്റേയും ഇംഗിതത്തിനൊത്ത് തുള്ളി പ്രതിഫലിപ്പിക്കുന്ന വളരെ കുറച്ചുമാത്രം കലാമൂല്യമുള്ള ഒരു കലമാത്രമാണു. ഒട്ടും ഒരു നടന്റെ സ്വന്തമല്ലാത്ത ഒരു കല.. യേശുകൃസ്തുവും യൂദാസുമായി വേഷപകർച്ച നടത്തി ആടുന്ന കല. അപ്പോൾ കലയിലെ കഥാപാത്രങ്ങളുടെ സ്വഭാവമഹിമ, നടിക്കുന്നവരിൽ ആരോപിച്ച് സങ്കല്പിച്ച് മഹത്വവൽക്കരിച്ച് നാമെന്തിനു വികാരം കൊള്ളണം.. അവർ ഒന്നൊ രണ്ടൊ ഒൻപതൊ കെട്ടട്ടെ വഴിയിൽ കിടക്കട്ടെ തുണിയില്ലാതാടട്ടെ കുട്ടിക്കരണം മറിയട്ടെ, നാം എന്തിനു വൃണിത ഹൃദയരായി അവരെ അധിക്ഷേപിച്ച് നമ്മുടെ സമയവും ബുദ്ധിയും മനസ്സും നശിപ്പിക്കണം...
 
കാശുകൊടുത്ത് തീയ്യറ്ററിൽ കയറി സ്ക്രീനിൽ കാണുന്നവരെ അവിടെ ഉപേക്ഷിച്ച് വെളിയിലിറങ്ങുക അന്ധമായി ആരാധിച്ച് മണ്ടത്തരം കാട്ടാതിരിക്കുക.
 
*Adv.K.J.Manu*
*Pathanamthitta*
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED