Karimkunnam Live
Flash News

Blog

കന്യാസ്ത്രീ മഠത്തിലെ ദുരിതാനുഭവങ്ങൾ പങ്കുവച്ച് സിസ്റ്റർ മേരി സെബാസ്റ്റ്യൻ, മാറ്റം ഇവിടെയു

Aug 08, 2016, 16:07 PM IST

img-186437.jpg

 
ഞാന്‍ ഒരു അന്ധവിശ്വാസി ആണ് ക്രിസ്തുവിനെ അന്ധമായി വിശ്വസിക്കുന്ന ഒരുത്തന്‍, എന്നെ പോലെ ചോരയും നിരും ഉള്ള ഒരുത്തന്‍ ആയിട്ടു ആണ് ദൈവം ക്രിസ്തുവിനെ ഇങ്ങോട്ട് കേറ്റി വിട്ടത്, കര്‍ത്താവിനെ അണി അടിച്ചു മരത്തേല്‍ കേറ്റി ഉടുവസ്ത്രം വരെ അഴിച്ചുഎടുത്തു ലേലം വിളിച്ചു ചില്ലറ ഉണ്ടാക്കിയ ആള്‍ക്കാര്‍ ജിവിച്ച ലോകത്ത് ആണ് നമ്മള്‍ ജീവിക്കുന്നത്..
 
കര്‍ത്താവിനെ കൊന്നു കൊലവിളിച്ചവരുടെയും കൂടെന്ടന്നവരുടെയും പിന്തലമുറക്കാര് ജിവിക്കുന്ന ഈ ലോകത്തില്‍ എന്തെലാം കണ്ടിരിക്കുന്നു, എന്തെല്ലാം ഇനി കാണാന്‍ ഉണ്ട്, ഈ ദിവസങ്ങിളില്‍ പാലായ്ക്കു അടുത്തുള്ള ചെര്‍പുങ്കല്‍ എന്ന സ്ഥലത്തെ മേരി സെബാസ്റ്റ്യൻ കന്യസ്ത്രിക്ക് അനുഭവിക്കേണ്ടിവന്ന ചില സുക്രതങ്ങള്‍ കേള്‍ക്കാന്‍ ഇടയായി. 
 
വൈദികരും കന്യാസ്ത്രീകളും തമ്മിലുള്ള പ്രധാന വ്യത്യാസം വൈദികർ 14 വർഷം വരെ പരിശീലനം നടത്തി പട്ടം നേടുമ്പോൾ നാലു വർഷം കഴിഞ്ഞാൽ കന്യാസ്ത്രീകൾ ജനിക്കും എന്നതാണ്. വൈദികർക്ക് പട്ടം വേണ്ടാന്ന് വയ്‌ക്കാൻ ഒരുപാട് കാലം ഉണ്ടെങ്കിൽ എട്ടും പൊട്ടും തിരിയും മുൻപ് കന്യാസ്ത്രീകൾ തിരുവസ്ത്രത്തിന്റെ അകത്തു പൊതിയപ്പെടുന്നു. സഭയുടെ ചീപ് ലേബർ എന്ന നിലയിലേക്ക് കന്യാസ്ത്രീകൾ മാറി പോകുന്നതിന്റെ പ്രധാന കാരണം ഇതാണ്. അതുകൊണ്ടാകാം ഇപ്പോൾ കന്യാസ്ത്രീകളാകാൻ ആരെയും കിട്ടാനുമില്ല. അതിയായ ആത്മീയത ഉള്ളവരെ മാത്രം സ്വീകരിക്കുന്ന നീണ്ട കാലത്തെ ട്രെയിനിങ് ഉള്ള കൂടുതൽ അധികാരവുവും സ്വാതന്ത്ര്യവും ഉള്ള ഒരു സംവിധാനമായി ഇത് ഉടച്ചു വാർത്തില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകും.
 
പള്ളീലച്ചന്മാർ ബ്രഹ്മചര്യം അനുഷ്ടിക്കണം എന്നും സന്യാസിനികളായ കന്യാസ്ത്രീകൾ സഭയിൽ വേണമെന്നും ബൈബിളിൽ എവിടെയും എഴുതിവെച്ചതായി അറിവില്ല. മരിച്ചാൽ മുഴിച്ചിടണേ പാടുള്ളു എന്നതിൽ നിന്ന് ദഹിപ്പിക്കാം എന്ന തീരുമാനത്തിൽ വരെ സഭ എത്തി . ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും നിഷേദ്ധിക്കപ്പെട്ട കന്യസ്ത്രീകൾ തന്നെയാണ് ഏറ്റവും വലിയ പീഠനമനുഭവിക്കുന്ന സ്ത്രീവിഭാഗം ....! ഭാര്യ ആകാനുള്ള അമ്മയാകാനുള്ള അവകാശങ്ങൾ നിഷേധിച്ച് ജയിൽ ജീവിതത്തിന് സമാനമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ചങ്ങലകൾ ആണ് ഈ കര്‍ത്താവിന്‍റെ മണവാട്ടിമാര്‍ ..
 
ഒരു കന്യാസ്ത്രീ കലാപത്തിന് ഇറങ്ങുക എന്നത് അത്ര നിസ്സാരമായ വിപ്ലവം അല്ല. സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും പോലും പിന്തുണ ഉണ്ടാവില്ല എന്നതാണ് ഇവരുടെ സ്ഥിതി. കുഴപ്പക്കാരിയായ കന്യാസ്ത്രീ എന്ന് ഇടവകക്കാർ പ്രചരിപ്പിക്കും. സഭ നേതൃത്വം നടത്തുന്ന പീഡനം പറയുകയേ വേണ്ട. അതുകൊണ്ടു സഭാ വസ്ത്രം ഉപേക്ഷിക്കുകയും തെമ്മാടിത്തരങ്ങളെ തുറന്നു കാട്ടുകയും ചെയ്യുന്ന കന്യാസ്ത്രീകളോട് കൂടുതൽ കരുതലും കരുണയും പൊതുസമൂഹം കാട്ടണം. 
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED