Karimkunnam Live
Flash News

Blog

ജീവിതത്തേക്കാൾ വലുതാണ് മതമെന്ന് ചിന്തിച്ച് തുടങ്ങുമ്പോൾ...ഒന്ന് വായിക്കുക....

Jul 12, 2016, 16:28 PM IST

img-714073.jpg

 
മതം എന്നത് ഒരു സെമിറ്റിക്ക് ആശയമാണ്. ഇന്ത്യ, ചൈന മുതലായ ഏഷ്യൻ രാജ്യങ്ങളിൽ മതം ഉണായിരുന്നില്ല, പക്ഷേ ഇവിടങ്ങളിൽ ഈശ്വര അരാധനയുണ്ടായിരുന്നു. ഇവിടം പിടിച്ചടക്കിയ പാശ്ചാത്യരാണ് ഇവിടെ സെമിറ്റിക് മതങ്ങളിൽ വിശ്വസിക്കാത്തവരെ 'ഹിന്ദു' എന്ന മതത്തിലാക്കിയത്. അത് നടപ്പാക്കിയത് ബ്രിട്ടീഷ് രാജ് കോടതി വ്യവഹാരങ്ങളാണ്.
 
മധ്യേഷ്യയിൽ ഹമുറാബിയുടെ കാലത്തുതന്നെ മതങ്ങളുടെ ആദിമരൂപമായ 'ഹമുറാബിയൻ പീനൽ കോഡ്' കൊണ്ടു വന്നിരുന്നു. അതിൽ നിന്ന് കാലക്രമത്തിൽ വികാസം കൊണ്ടതാണ് ജൂതമതം, പീന്നീട് റോമാക്കാർ അതിൽ കുറച്ച് റോമൻ സംസ്കാരം റീമിക്സ് ചെയ്ത് ക്രിസ്തുമതവും. മുഹമ്മദ് ഇതിൽ കുറച്ച് സ്വന്തം ആശയ -നിയമങ്ങൾ കൂട്ടിച്ചേർത്ത് ഇസ്ലാമും ഉണ്ടാക്കി. പക്ഷെ ഇതിന്റെ ഒക്കെ അടിസ്ഥാനം മതമില്ലാത്ത കാലത്ത് ജീവിച്ച അബ്രഹാമിന്റെ കാലം മുതലുള്ള ഗോത്രസംസ്ക്കാരങ്ങളാണ്. ഈ മത ഫിലോസഫികൾക്ക് കാലദേശ പരിമിതികൾ ഉണ്ട്. അതാണ് നമ്മൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ. ഒരു കാലഹരണപ്പെട്ട ഗോത്ര നിയമങ്ങൾ ആധുനീക സമുഹത്തിന്റെ മുകളിൽ അടിച്ചേൽപ്പിക്കുമ്പോഴുണ്ടാകുന്ന സംഘർഷങ്ങളാണ് ഇന്ന് ലോകമെമ്പാടും സംഭവിക്കുന്നത്.
 
മതത്തിന്‍റെ അപകട സാധ്യതകള്‍...
 
1. ആത്മീയതയുടെ മൊത്തവിതരണക്കാര്‍ തങ്ങളാണെന്ന് സ്വയം കരുതുമ്പോള്‍.
 
2. ആധുനീക ശാസ്ത്രജ്ഞാനം കൊണ്ട് സ്വയം നവീകരിക്കാന്‍ കൂട്ടാക്കാത്തപ്പോള്‍.
 
3. മതം വെറും സദാചാരജീവിത ശൈലിയാവുകയും അതില്‍ ജ്ഞാനതലം ഇല്ലാതെ പോവുകയും ചെയ്യുമ്പോള്‍.
 
4. മറ്റ് മതങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നു എന്ന വ്യാജേന അക്കൊമഡേറ്റ് (ഒരു അട്ജസ്റ്റുമെന്‍റ്) ചെയ്യുമ്പോള്‍.
 
5. ദൈവങ്ങളെ സംരക്ഷിക്കുക മതവിശ്വാസിയുടെ 'കടമ'യാണെന്ന് ചിന്തിച്ചുതുടങ്ങുമ്പോള്‍.
 
6. മറ്റു മതവിശ്വാസികളില്‍ അസൂയ ജനിപ്പിക്കും വിധം സ്ഥാപനവത്കൃതമായും ആഡംബരപൂര്‍വ്വമായും മതം വളരുമ്പോള്‍.
 
7. മതം മരണാനന്തര ജീവിതത്തിന് വേണ്ടിയാണെന്ന് ചിന്തിച്ചു തുടങ്ങുമ്പോള്‍.
 
8. മതം മാര്‍ഗ്ഗമല്ല, ലക്ഷ്യമാണെന്ന് കരുതുമ്പോള്‍.
 
9. സമൂഹജീവിതത്തെ ഒരിക്കലും ബാധിക്കാത്ത വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ തലയിടാല്‍ തുടങ്ങുമ്പോള്‍.
 
10. ബോധപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ മനുഷ്യന്‍റെ ചിന്തയേയും വികാരങ്ങളേയും മയക്കാന്‍ കഴിവുള്ള കറുപ്പാണ് മതം എന്ന് തിരിച്ചറിയാതെ പോകുമ്പോള്‍.
 
(ജ്ഞാനവും കരുണയും -wisdom & compassion- ഉള്ള വ്യക്തികള്‍ മാത്രം സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മതം).
 
മരണാനന്തര ജീവിതത്തില്‍ മാത്രം നിലയുറപ്പിച്ച് മുന്നോട്ടു പോകുന്ന മതം ചില ഭയങ്ങളില്‍ ആണ് അടിസ്ഥാനമിട്ടിരിക്കുന്നത്. അത് false religiosity ആണ്. ഞാന്‍ സുവിശേഷത്തില്‍ കണ്ടുമുട്ടിയ ക്രിസ്തുവിന്‍റെ ആത്മീയത അങ്ങനെയൊന്ന് അല്ല. പിന്നെ മരണത്തിന് മേല്‍ ജീവിതത്തിന് അര്‍ത്ഥം ഇല്ല എന്ന് definite ആയി പറയാന്‍ ആര്‍ക്കും ആവില്ല (Mythical heaven/hell as places അല്ല വിവക്ഷ). മരണത്തെ അതിലംഘിക്കുന്ന ഒരു പ്രത്യാശയില്‍ ആണ് സുവിശേഷം അവസാനിക്കുന്നത് (resurrection). പക്ഷേ, അത് മതജീവിതത്തിന്‍റെ centrality ആയി കണ്ടല്ല ക്രിസ്തുജീവിച്ചതും പഠിപ്പിച്ചതും. ആധുനിക ലോകത്തില്‍ ജീവിക്കാന്‍ ഒരു മതത്തിന്‍റേയും ആവശ്യമില്ല ....കാലഹരണപ്പെട്ടവ കാലാനുസൃതമായി ഉപേക്ഷിച്ചില്ലെങ്കില്‍ അവ സമൂഹത്തില്‍ കിടന്ന് ചീഞ്ഞു നാറി നാട്ടാര്‍ക്ക് മൊത്തം സുഖമായി ജീവിക്കാനാകാത്ത സ്ഥിതിവിശേഷം സംഞ്ജാതമാകും.....
 
Fr. Jijo Kurian Moolayil.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED