Karimkunnam Live
Flash News

Blog

നെയ്യപ്പം , ഗൂഗിളിന്റെ പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡിലേക്ക് ...

May 20, 2016, 14:47 PM IST

img-904195.jpg

 
ഗൂഗിളിന്റെ പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് എന്നിന് പുതിയ പേര് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് പേര് നിര്‍ദ്ദേശിക്കാനുള്ള അവസരമാണ് ഇത്തവണ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. രുചിയുള്ള പലതരം പലഹാരങ്ങളുടെ പേരുകള്‍ ഉപയോക്താക്കള്‍ നല്‍കുന്നുണ്ട്. എന്‍ എന്ന ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കണം പേര് എന്ന് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
 
മലയാളികളുടെ പ്രിയ പലഹാരം നെയ്യപ്പം എന്ന പേരും ആന്‍ഡ്രോയ്ഡ് എന്നിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ മലയാളികള്‍ #AndriodName#Neyyappam #supportMalayalis എന്ന ഹാഷ്ടാഗ് വരെ തുടങ്ങിയിട്ടുണ്ട്.www.android.com/n എന്ന സൈറ്റില്‍ പോയാല്‍ ആന്‍ഡ്രോയ്ഡ് എന്നിന് പേര് നല്‍കാന്‍ കഴിയും. സൈറ്റില്‍ പോയി പലഹാരത്തിന്റെ പേര് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ മതി.
 
ചിലര്‍ മെക്‌സിക്കന്‍ ചിപ്‌സായ നാചോസ്, ഇറ്റാലിയന്‍ ജാം ബ്രാന്‍ഡായ ന്യൂട്ടല്ല, നെക്റ്ററൈന്‍ പഴം എന്നിവയുടെ പേരുകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ക്ക് രുചികരമായ പലഹാരങ്ങളുടെ പേരാണ് നല്‍കാറുള്ളത്. കപ്പ് കേക്ക്, ഡോനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ചര്‍ ബ്രെഡ്, ഹണികോംപ്, ഐസ്‌ക്രീം സാന്റ്‌വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപ്പോപ്പ്, മാഷ്‌മെലോ എന്നിവയാണ് മുന്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍. ആല്‍ഫ, ബീറ്റ എന്നീ ആദ്യ വേര്‍ഷനുകള്‍ മാത്രമാണ് പലഹാരങ്ങലുടെ പേരില്ലാതെ പുറത്തുവന്നത്.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED