Karimkunnam Live
Flash News

Blog

അടുത്ത ദിവസങ്ങളില് പെരുമ്പാവൂരില് നടന്ന ഒരു പരസ്യസുവിശേഷ യോഗമാണ് എന്നെ ഇതു എഴുതുവാർ പ്രേരി

Sep 19, 2015, 14:48 PM IST

img-709423.jpg

ഈ അടുത്ത ദിവസങ്ങളില് പെരുമ്പാവൂരില് നടന്ന ഒരു പരസ്യസുവിശേഷ യോഗമാണ് എന്നെ ഇതു എഴുതുവാർ പ്രേരിപ്പിച്ചത് ... പ്രസംഗിക്കുന്നത് കര്തൃദാസന് കിഴക്കമ്പലം സി. കെ. ഐസക് സഹോദരന്. ഇതാണ് സുവിശേഷവേല! പച്ചയായ സുവിശേഷം എവിടെ നിന്ന് വിളിച്ചു പറഞ്ഞാലും കേള്ക്കാന് ഇന്നും ആളുകള് ഉണ്ടാവും. എന്നാല് ഇന്ന് പലര്ക്കും ഇതിനോട് പുച്ഛം ആണ്.  നന്നായി നോക്കിയപ്പോൾ  നില്ക്കുന്നതില് ഭൂരിഭാഗവും ബംഗാളികള്! മീറ്റിംഗ് കഴിഞ്ഞാല് 'പൂരി ബാജിയോ, വടപാവോ' കിട്ടുമോയെന്ന് പ്രതീക്ഷിച്ചു നില്ക്കുകയാണ് പാവങ്ങള്. പെരുവഴിയില് ഗതാഗത തടസ്സവും, പൊതുജന സഞ്ചാരസ്വാതന്ത്ര്യ നിഷേധവും നടത്തുന്ന ഇത്തരം ആളുകളെ കയ്യാമം വയ്ക്കാന് പോലീസ് എന്തുകൊണ്ടാണ് മടിക്കുന്നത്? അവര്ക്ക് സുവിശേഷവിരോധികള് വലിയ പ്രശ്നം ആണ്. മറ്റു ചിലര്ക്ക് ഫേസ്ബുക്കിലും ട്വീറ്ററിലും ഒക്കെ ആണ് വിളി കിട്ടിയിരിക്കുന്നത്. വേറെ ചിലര്ക്ക് താല്പര്യം മറ്റുള്ളവരുടെ വേല സ്ഥലങ്ങള് സന്ദര്ശിച്ചു ഫോട്ടോ പ്രദര്ശനവും അതിന്റെ പരസ്യം ഇടലിലും ഒക്കെ ആണ്.
 
കേരളത്തിലെ പെന്തിക്കോസ്‌തുകാരുടെ 'വത്തിക്കാൻ' പത്തനംതിട്ടയിലെ കുമ്പനാടും തിരുവല്ലയുമാണ്‌. ഇവിടുത്തെ സഭാകേന്ദ്രങ്ങളുടെ മുഖ്യവരുമാനം വിദേശഫണ്ടുകളാണെന്ന് തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. ഈ വിദേശഫണ്ടുകൾ ഉപയോഗിച്ചാണ്‌ അവർ അന്യമതസ്ഥരെ പരിഹസിക്കുന്നത്‌. എന്നുതന്നെയല്ല, ഇന്ത്യ ഒരു ഹിന്ദു ഭീകരരാഷ്ട്രമാണെന്നും കടുത്ത ഭീഷണിയും പീഡനവും സഹിച്ചാണ്‌ ഞങ്ങളിടെ ജീവിക്കുന്നതും 'രക്ഷ' ഘോഷിക്കുന്നതെന്നും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രചരിപ്പിച്ചാണ്‌ ഇവർ വിദേശഫണ്ടുകൾ സ്വരൂപിക്കുന്നത്‌. ആ ഫണ്ടുകളുടെ വലുപ്പം ഊഹാതീതമാണ്‌ . അത്‌ മനസിലാക്കണമെങ്കിൽ കൊച്ചുകേരളത്തിൽ മാത്രം 140-ൽ അധികം വ്യത്യസ്‌ത പെന്തിക്കോസ്‌തുസഭകൾ ഉണ്ടായതിന്റെ കാരണം അന്വേഷിച്ചു ചെന്നാൽ മതി. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന്‌ പ്രത്യേകിച്ച്‌ യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ്‌ മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച്‌ അനുയായികളെ കൂട്ടാൻ മത്സരമാണ്‌. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി. 'ഭീകരരായ' ഹിന്ദുക്കൾ മതി.
 
എല്ലാ മതമൗലികവാദികളും തങ്ങളുടെ വിശ്വാസങ്ങൾ മാത്രമാണ്‌ ശരി എന്നു പറയുമെങ്കിലും പെന്തിക്കോസ്‌തുകാരുടെയത്ര മൗലിക വാദം മറ്റാർക്കെങ്കിലുമുണ്ടോ എന്ന് സംശയമാണ്‌. ബൈബിൾ ഒഴികെ ഏതു ഗ്രന്ഥവും (സാഹിത്യഗ്രന്ഥങ്ങൾ പോലും!) വായിക്കുന്നതും സിനിമ കാണുന്നതും എന്തിന്‌ ഒരു പാട്ട്‌ കേൾക്കുന്നതുപോലും തികഞ്ഞ ദൈവനിഷേധവും കൊടിയ പാപവുമാണെന്ന് ഇവർ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും സെയ്യുന്നു. സമൂഹത്തിലും മനസിലും വെളിച്ചം കടക്കാനനുവദിക്കാത്ത ഇവരെ കേരളത്തിലെ താലിബാനിസ്‌റ്റുകൾ എന്ന് വിശേഷിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
 
കേരളത്തിലെ പെന്തിക്കോസ്‌തുകാരെപ്പോലെ ഇത്രയും അടഞ്ഞ സമൂഹം ക്രിസ്‌തീയ വിഭാഗങ്ങളിൽ ലോകത്തെവിടെയെങ്കിലുമുണ്ടോ എന്ന് സംശയമാണ്‌. ഇന്നേവരെയുള്ള കേരളത്തിന്റെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കലാചരിത്രത്തിൽ എടുത്തുപറയത്തക്ക ഒരു വ്യക്‌തിത്വത്തെപ്പോലും സംഭാവന ചെയ്യാൻ പെന്തിക്കോസ്‌തുസഭകൾക്ക്‌ കഴിഞ്ഞിട്ടില്ല എന്ന വസ്‌തുത പ്രത്യേക പഠനാർഹമാണ്‌. ഒരു അടഞ്ഞ സമൂഹം എങ്ങനെയാണ്‌ മനുഷ്യന്റെ കഴിവുകളെയും പ്രതിഭയെയും വറ്റിച്ചു കളയുന്നത്‌ എന്നറിയാൻ പ്രത്യേകിച്ച്‌...
ഈ കാപട്യത്തിനും വിപത്തിനും എതിരെനില്‌ക്കുകയും തുറന്നുകാട്ടുകയും ചെയ്യേണ്ടത്‌ ഇതര ക്രിസ്‌ത്യാനികൾ തന്നെയാണ്‌. അല്ലെങ്കിൽ ഇവരുടെ മതാന്ധപ്രചരണങ്ങൾക്ക്‌ വില കൊടുക്കേണ്ടി വരുന്നത്‌ രണ്ടായിരം വർഷക്കാലം പോറലേല്‌ക്കാതെ കേരളത്തിലെ ക്രിസ്‌ത്യാനികൾ കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനായിരിക്കും.
 
കേരളത്തിലെ മതസൗഹാർദ്ദാന്തരീക്ഷത്തിന്‌ പെന്തിക്കോസ്‌തു സഭ സമ്മാനിച്ച സംഭാവന എന്തെന്ന് ഇത്തരുണത്തിൽ ആലോചിക്കുന്നത്‌ നന്നായിരിക്കും. കഴിഞ്ഞ രണ്ടായിരം വർഷത്തെ പാരമ്പര്യമാണ്‌ കേരളത്തിലെ പാരമ്പര്യസഭകൾ അവകാശപ്പെടുന്നത്‌. ഈ ചരിത്രത്തിൽ എവിടെയും കേരളത്തിലെ ക്രിസ്‌തീയസഭ ഹൈന്ദവമതവുമായിട്ടോ ഇസ്ലാം മതവുമായിട്ടോ സംഘർഷത്തിൽ ഏർപ്പെടേണ്ടി വന്നിട്ടില്ല. പരസ്പരമുള്ള കൊടുക്കുവാങ്ങലുകളിലൂടെയാണ്‌ ഈ മതങ്ങൾ ഇവിടെ കഴിഞ്ഞത്‌. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടിനകത്ത്‌ കേരളത്തിലെ, പ്രത്യേകിച്ച്‌ മദ്ധ്യതിരുവിതാംകൂറിലെ സാമുദായിക സൗഹാർദ്ദം തകർക്കുന്നതിൽ പെന്തിക്കോസ്‌തു സഭ വഹിച്ച പങ്ക്‌ ആർക്കും തള്ളിക്കളയാനാവില്ല. ഇവരുടെ ലഘുലേഖകളും പ്രസംഗങ്ങളും മനുഷ്യന്റെ സാധാരണ ചെയ്‌തികളെപ്പോലും പാപങ്ങളായി വ്യാഖ്യാനിക്കുകയും രക്ഷ എന്നത്‌ ഞങ്ങളിലൂടെ മാത്രം - പെന്തിക്കോസ്‌തിൽ തന്നെ ഏതുവിഭാഗമാണോ അവരിക്കൂടി മാത്രം - ലഭ്യമാകുന്ന ഒന്നാണെന്ന് പ്രകരിപ്പിക്കുകയും ചെയ്യുന്നു. ഗാന്ധിജിയും മദർത്തെരേസയും പെന്തിക്കോസ്‌തുകാർ അല്ലായിരുന്നു എന്നതുകൊണ്ട്‌ അവർക്ക്‌ ഒരിക്കലും സ്വർഗ്ഗത്തിൽ പോകാൻ (?) കഴിയില്ലെന്നു വരെ പറയാൻ ഇവർക്ക്‌ ധൈര്യമുണ്ടായി. ഭാരതത്തിലെ രണ്ടായിരം വർഷത്തെ ക്രിസ്‌തീയ പാരമ്പര്യത്തെ തമസ്‌കരിക്കുകയും പെന്തിക്കോസ്‌തുകാരുടെ ആവിർഭാവത്തിനുശേഷമാണ്‌ കേരളത്തിൽ യഥാർത്ഥ ക്രിസ്‌ത്യാനികൾ ഉണ്ടായത്‌ എന്നൊരു വ്യാജ ചരിത്രം സൃഷ്ടിക്കുകയുമാണ്‌ ഇതിലൂടെ അവർ ചെയ്യുന്നത്‌. ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്‌തീയ വിശ്വാസത്തിലേക്ക്‌ ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്‌തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ്‌ ഇത്‌ ഉപകരിച്ചത്‌.
മദ്ധ്യതിരുവിതാം കൂറിലെ ആർ.എസ്‌.എസിന്റെ വളർച്ചയ്ക്ക്‌ പെന്തിക്കോസ്തുകാർ നല്‌കിയ സംഭാവന എടുത്തുപറയേണ്ടതാണ്‌. ഇവരുടെ പ്രസംഗങ്ങളിൽ അന്യമതസ്ഥരെ കളിയാക്കുന്നതും ദുഷിക്കുന്നതും ഒരു പതിവായിത്തീർന്നിട്ടുണ്ട്‌. ജനാധിപത്യസംവിധാനത്തിൽ സ്വന്തം മതം പ്രചരിപ്പിക്കുവാൻ ആർക്കും അവകാശമുണ്ട്‌. എന്നാൽ അത്‌ ഇതര വിശ്വാസികളെ ഇക്ഴ്ത്തിക്കൊണ്ടാവരുത്ത്‌ എന്ന സാമാന്യ മര്യാദ 'ആത്മീയാവേശം' കയറിയ ഇവർ പലപ്പോഴും മറന്നുപോകുന്നു. കാലങ്ങളായി ഈ ആക്ഷേപം സഹിച്ച്‌ ക്ഷമയുടെ നെല്ലിപ്പലക കണ്ട ചിലരാണ്‌ വിദേശ മിഷണറിയായ ഹൂപ്പറുടെ കൈ വെട്ടിയതും പത്തനംതിട്ട ജില്ലയിൽ നടത്തിയ ഒരു സുവിശേഷ യോഗത്തിൽ ലൈറ്റ്‌ ഓഫ്‌ ചെയ്‌ത്‌ അടി കൊടുത്തതും. കൊടുത്തുപോകും അല്ലെങ്കിൽ അടുത്തിടെ ഇറങ്ങിയ ഇന്ത്യൻ പതാകയ്ക്ക്‌ പുതിയ വ്യാഖ്യനം കൊടുത്ത ആ കുപ്രസിദ്ധ പ്രസംഗം ഒരുതവണ ഒന്ന് കേട്ടാൽ മതി.
തങ്കുവും തള്ളിയിടൽ ബ്രോയും വെള്ള പാണ്ട് രോഗ ശാന്തിക്കാരനും ഡിസ്കോ പാസ്റെർ  അങ്ങനെ ഒരു വിവരവും സാമാന്യ ബോതം പോലും ഇല്ലാത്തവർ ക്രിസ്തുവിനെ റോഡിൽ വച്ച് വിൽക്കുന്നത് കാണുമ്പോൾ ഉള്ള വിഷമം കൊണ്ടാണ് ... ഇത്രയും വലിയ അന്തവിശ്വാസം നടന്നിട്ട് നമ്മള്‍ ഒരു യുക്തി വാതിയെയും ഇതിനെ എതിര്‍ക്കാന്‍ കണ്ടില്ല ..!!
 
Sam Joseph ·

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED