Karimkunnam Live
Flash News

ENTERTAINMENT

ഡയറിയിലൂടെയല്ല നാടിനുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളാലാണു മന്ത്രിമാരുടെ പേരുകൾ ജനങ്ങളുടെ

Jan 04, 2017, 23:25 PM IST

img-698816.jpg

 
കോതമംഗലം - ഡയറി വിവാദത്തിൽ ചലച്ചിത്ര തരാം ജോയി മാത്യു വിന്റെ പ്രതികരണം ചർച്ചയാകുന്നു.സംസ്ഥാനത്തു എല്ലാ വർഷവും സർക്കാർ ഇറക്കാറുള്ള ഡയറിയിൽ മുൻ കാലങ്ങളെ അപേക്ഷിച്ചു മന്ത്രിമാരുടെ പേര് അക്ഷരമാല ക്രമത്തിലടിക്കാതെ സി പി ഐ മന്ത്രിമാരുടെ പേര് ഏറ്റവും അവസാനമായി പോയതിന്റെ പേരിൽ സി പി ഐ എക്സിക്യൂട്ടീവിൽ ചർച്ചയാവുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതോടെ ഡയറിയുടെ പ്രിന്റിങ് നിർത്തി വെക്കാൻ നിർദേശിക്കുകയും ചെയ്യുകയുണ്ടായി. ഏകദേശം നാല്പതിനായിരം ഡയറി പ്രിന്റ് ചെയ്തുകഴിഞ്ഞപ്പോളാണ് വിവാദം ഉയർന്നത്. വിവാദത്തിന്റെ പേരിൽ ഡയറി വീണ്ടും അടിക്കുന്നത് കൊണ്ട് സർക്കാരിന്റെ ഖജനാവിന് നഷ്ടം നേരിടുകയും സമയ ബന്ധിതമായി ഡയറി നല്കാൻ കഴിയാത്തതും വിവാദമായ സാഹചര്യത്തിൽ ജോയ് മാത്യു വിന്റെ പ്രതികരണം വളരെയധികം യാഥാർഥ്യം നിറഞ്ഞതുമാണ്   
 
ജോയ് മാത്യുവിന്റെ പ്രതികരണം പൂർണ രൂപം 
 
രാഷ്ട്രീയം ഒരു ജോലിയായി കൊണ്ടുനടക്കുന്നവർക്ക്‌
കക്ഷത്തിൽ വെച്ച്‌ നടക്കാനും താൻ ഭരിക്കുന്ന പാർട്ടിയുടെ ആളാണെന്ന് നടിക്കാനുമല്ലാതെ സർക്കാർ ഡയറികൊണ്ടുള്ള പ്രയോജനം എന്താണു? എന്നാലും നമ്മൾ ഡയറികൾ അച്ചടിക്കും-ഇപ്പോഴിതാ
ഡയറിയിൽ തങ്ങളുടെ പേരുകൾ അച്ചടിച്ചത്‌ സ്‌ഥാനം തെറ്റിച്ചുവന്നതിൽ മനം നൊന്ത മന്ത്രിമാർ അച്ചടിച്ചുകഴിഞ്ഞ നാൽപ്പതിനായിരത്തിലധികം ഡയറികൾ നശിപ്പിക്കുവാനൊരുബെടുന്നത്രെ
-ഒരു ഡയറി അച്ചടിക്കാൻ 185 രൂപ ചിലവുവരുമെന്നും നാൽപ്പതിനായിരം ഡയറി അച്ചടിച്ച്‌ വിതരണം ചെയ്യാൻ ഏകദേശം ഒരു കോടി രൂപയോളം വരുമെന്നുമാണറിയുന്നത്‌-
ജനങ്ങളുടെ നികുതിപ്പണമെടുത്ത്‌ സ്വന്തം പേർ അച്ചടിപ്പിക്കുന്ന ഡയറി തന്നെ ഒരു പാഴ്ചിലവല്ലേ? നാടിനുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളാലാണു മന്ത്രിമാരുടെ പേരുകൾ ജനങ്ങൾ മനസ്സിൽ എഴുതപ്പെടുക,
അല്ലാതെ പാറ്റയും ചിതലും തിന്നുതീർക്കുന്ന ഡയറിലെ പേരിൽ ഒരു കാര്യവുമില്ലെന്ന് ഇവർ എന്നാണു മനസ്സിലാക്കുക-അച്ചടിച്ച ഡയറികൾ നശിപ്പിക്കുന്നതിനു പകരം നിർദ്ധനരായ കുട്ടികൾക്ക്‌ നോട്ടെഴുതാനെങ്കിലും കൊടുക്കുവാനപേക്ഷ-
മന്ത്രിമാർ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി :മന്ത്രിക്കസേര ശ്വാശതമായ ഒന്നല്ല എന്ന് ഇടക്കൊക്കെ ഓർക്കുന്നത്‌ നല്ലതാണു (ഉദാഹരണം വേണ്ടല്ലോ)-ആരൊക്കെ ഈ കസേരയിൽ നിന്നും ഇനിയും തെറിക്കാൻ കിടക്കുന്നു !
അത്‌ കൊണ്ട്‌ ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക സഖാക്കളെ 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED