Karimkunnam Live
Flash News

ENTERTAINMENT

കുട്ടംപുഴയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മണിയൻപിള്ള രാജുവിനെതിരെ പരാതി..

Jan 03, 2017, 23:30 PM IST

img-639955.jpg

 
കോതമംഗലം - ജയറാം ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കലണ്ടർ പ്രകാശന ചടങ്ങിൽ കലാപത്തിന് സുപ്രസിദ്ധ സിനിമാതാരം അഹുവാനം ചെയ്തതായി മുഖ്യമന്ത്രിക്ക് പരാതി. കേരളത്തിൽ നിലവിൽ മലയാള സിനിമ പ്രദർശിപ്പാക്കാത്ത തീയറ്ററുകൾക്കു എതിരെ മോഹൻ ലാൽ മമ്മൂട്ടി ഫാന്സുകള് പ്രതികരിക്കണമെന്ന  പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. തമിഴിലോ, തെലുങ്കിലോ ആണെങ്കിൽ ഇങ്ങിനെ നടക്കില്ലെന്നും താരരാജാക്കന്മാരുടെ ഫാൻസുകാർ പ്രതികരിക്കുമെന്നും മണിയൻ പിള്ള പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിൽ പാലായിലുള്ള മഹാത്മാ ഗാന്ധി ഫൗണ്ടേഷനാണ് മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകാനൊരുങ്ത്.
 
സിനിമ സമരത്തിൽ താരങ്ങൾ കക്ഷി പോലുമല്ലാതെയിരുന്നിട്ടും താര  പദവി ഉപയോഗിച്ചു സ്വാർത്ഥ താല്പര്യത്തിനായി  കലാപത്തിന് പ്രേരിപ്പിക്കുകയാണ് മണിയൻ പിള്ള ചെയ്തതെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള താരങ്ങൾ തന്നെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും. കലയെന്ന നിലയിലാണെങ്കിൽ ഏതൊരു സിനിമ കാണാനും പ്രേക്ഷകന് അവകാശമുണ്ടെന്നും ഇപ്പോളത്തെ സമരത്തെ മലയാള ഭാഷയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അത് ദുരുദ്ദേശപരമാണെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED