Karimkunnam Live
Flash News

ENTERTAINMENT

പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് യു ഡി എഫിന് വിജയം

Jan 01, 2017, 22:44 PM IST

img-473147.jpg

 
പോത്താനിക്കാട് - പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എം എം മത്തായി നേതൃത്വം നൽകിയ യു ഡി എഫ്  പാനലിനു വിജയം, 13 സീറ്റിൽ 11 സീറ്റും  യു ഡി എഫ് കരസ്ഥമാക്കി. കഴിഞ്ഞ ഭരണ സമിതിയിൽ യു ഡി എഫിന് 12 സീറ്റും ഒരു യു ഡി എഫ് വിമതനും ആയിരുന്നു ഉണ്ടായിരുന്നത്. മുൻ കാലത്തൊന്നുമില്ലാത്ത രീതിയിലുള്ള ആരോപണങ്ങളെ നേരിട്ട് കൊണ്ടായിരുന്നു എം എം മത്തായി ഇലക്ഷനെ നേരിട്ടത്, ഇപ്രാവശ്യം മാറി നിൽക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു എല്ലാ സമ്മര്ദങ്ങളെയും അതിജീവിച്ചു സീറ്റു തരപ്പെടുത്തിയ എം എം മത്തായി വിജയിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ രാഷ്ട്രീയ വനവാസത്തിനു പോകേണ്ടി വന്നേനെ. എൽ ഡി എഫ് നല്ല രീതിയിൽ എലെക്ഷൻ പ്രവർത്തനം നടത്തിയെങ്കിലും പാനൽ അനാകർഷകമായിരുന്നു. ഭരണം ഏൽപ്പിച്ചാൽ ആര് പ്രസിഡന്റ് ആകുമെന്ന വോട്ടർമാരുടെ ചോദ്യത്തിന് വ്യക്തമായി മറുപടി നല്കാൻ എൽ ഡി എഫിന് സാധിച്ചില്ല കുടുമ്പ വോട്ടുകൾ മാത്രം നോക്കി സീറ്റ് നല്കിയതിനൊപ്പം നേതൃഗുണമുണ്ടെന്നു ജനങ്ങൾക്ക് തോന്നുന്ന രാഷ്ട്രീയ നേതാക്കളായ കെ ടി എബ്രഹാം , വിൻസൻ ഇല്ലിക്കൽ , ഓ ഇ അബ്ബാസ് എന്നിവരെയൊക്കെ മത്സരിപ്പിച്ചിരുന്നെങ്കിൽ ഒരു പക്ഷെ കുറച്ചു സീറ്റു കൂടി നേടാൻ സാധിച്ചേനെ, അതെ സമയം ഇത്രവലിയ അവസരം കിട്ടിയിട്ടും ഭരണം പിടിക്കാൻ കഴിയാത്തതിൽ എൽ ഡി എഫ് അണികൾക്ക് കടുത്ത നിരാശയുണ്ട്. ഇനി ഒരു കാലത്തും ഫാർമേഴ്‌സ് ബാങ്കിൽ മത്സരിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്നണ് ഒരു പക്ഷം പ്രവർത്തകരുടെ ആത്മഗതം 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED