Karimkunnam Live
Flash News

ENTERTAINMENT

പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് തെരെഞ്ഞെടുപ്പ് സംഘർഷ ഭരിതം

Dec 31, 2016, 22:50 PM IST

img-203055.jpg

 
പോത്താനിക്കാട് - പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പ് സംഘർഷ ഭരിതം, രാവിലെ 7 മണിക്ക് തെരെഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുൻപേ തന്നെ സംഘർഷം ആരംഭിച്ചു, 4 ആളുകൾ കൂടുന്ന സ്ഥലത്തെല്ലാം തന്നെ ഒരു കാര്യവുമില്ലാതെ സംഘര്ഷം കൃത്രിമമായി സ്രഷ്ടിക്കപ്പെടുന്നത് കാണാമായിരുന്നു. രാവിലെ ഒരു മാരുതി വാൻ കത്തിച്ചു കൊണ്ടാണ് സംഘർഷം ആരംഭിച്ചത്, എന്നാൽ ഇത് വരെയായിട്ടും വാൻ ആരുടെ എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വാനിൽ സാധാരണയായി നമ്പർ കാണേണ്ട നാല് വശത്തും നമ്പർ ഇല്ലാത്തതു ദുരൂഹത വർധിപ്പിക്കുന്നു. നമ്പർപ്ലേറ്റ് ഇളക്കി മാറ്റിയത് പോലെയാണ് രണ്ടു വശത്തുമുള്ളതു. എൽ ഡി എഫ് പ്രധാനമായും കള്ളവോട്ട് തടയുന്നതിനുള്ള സമീപനമായിരുന്നു എടുത്തത്. രണ്ടു എം എൽ എ മാറും സ്ഥലത്തു ക്യാമ്പ് ചെയ്ത് ആയിരുന്നു എൽ ഡി എഫിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് , ഏരിയ സെക്രട്ടറി, ഏരിയ കമ്മിറ്റി മെമ്പര്മാർ എന്നിവരും പ്രദേശത്തു വന്നു പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതിൽ നിന്നും എൽ ഡി എഫ് ഇലെക്ഷന് നൽകിയിരിക്കുന്ന പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളു , അതെ സമയം സംഘർഷം റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ച KCV യുടെ കാമറാമാൻ ഗിരീഷിനെ ഒരു സംഘം ആളുകൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പരിക്കുമൂലം ഗിരീഷ് കോതമംഗലം ജനറൽ അശുപത്രിയിൽ ചികിത്സയിലുമാണ്. 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED