Karimkunnam Live
Flash News

ENTERTAINMENT

കക്കാട്ടൂർ പബ്ലിക് ലൈബ്രറിക്ക് അവാർഡ്

Dec 30, 2016, 21:39 PM IST

img-308724.jpg

വാരപ്പെട്ടി - വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഗ്രാമീണ വായനശാലക്കുള്ള അവാർഡാണ് ലഭിച്ചത്.തികച്ചും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ ലൈബ്രറി വാരപ്പെട്ടി പ്രദേശത്തെ സാംസ്‌കാരിക മേഖലയിലും തനതായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ലൈബ്രറിയാണ്. കോതമംഗലം പ്രദേശത്തെ തന്നെ ഏറ്റവും പഴയതും നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ലൈബ്രറിയാണ് കക്കാട്ടൂർ പബ്ലിക് ലൈബ്രറി.
 
     44444 രൂപയും, പുസ്തകങ്ങളും,ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന ഈ അവാർഡ് ഡിസി കിഴക്കേമുറിയുടെ ഓർമക്കായി ഡിസി ബുക്ക്സ് സംസ്ഥാന ലൈബ്രറി കൌൺസിൽ മുഖേന ഏർപ്പെടുത്തിയിട്ടുള്ളതാണ്. കോഴിക്കോട് പുത്തൂർ ദേശസേവിനി വായന ശാലയിൽ നടന്ന ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ലൈബ്രറി പ്രവർത്തകർ അവാർഡ് ഏറ്റു വാങ്ങി

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED