Karimkunnam Live
Flash News

ENTERTAINMENT

ഹരിതം പല്ലാരിമംഗലം ജനുവരി ഒന്നിന്..

Dec 29, 2016, 21:36 PM IST

img-981769.jpg

 
പല്ലാരിമംഗലം -മാലിന്യവിമുക്ത ഗ്രാമം എന്ന ലക്‌ഷ്യം കൈവരിക്കാനായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഹരിതംപല്ലാരിമംഗലം എന്ന മുദ്രാവാക്യത്തോടെ  കാർഷികസമൃദ്ധി,ജല സ്രോതസുകളുടെ സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം എന്നെ ഘടകങ്ങൾ ഉൾപ്പെട്ടുള്ള ഒരു കർമ്മ പദ്ധതി നടപ്പിലാക്കുന്നു ,മാലിന്യ നിർമ്മാർജ്ജന പ്രക്രിയയുടെ ആദ്യ ഘട്ടമെന്ന നിലയിൽ മൈക്രോൺ വ്യത്യാസമില്ലാതെ മുഴുവൻ പ്ലാസ്റ്റിക് കേറി ബാഗുകളും നിരോധിച്ചു കൊണ്ട് മുഴുവൻ ജനങ്ങൾക്കും തുണി സഞ്ചി നൽകുന്നു.
 
   ജനുവരി ഒന്നിന് രണ്ടു മണിക്ക്  പല്ലാരിമംഗലം സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു വിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എം എൽ എ ആന്റണി ജോൺ ഉദ്‌ഘാടനം ചെയ്യും,പ്ലാസ്റ്റിക് കേറി ബാഗ് നിരോധന പ്രഖ്യാപനം ജില്ലാ കളക്ടർ കെ മുഹ്‌ഹമ്മെദ് വൈ സഫിറുള്ള നിർവഹിക്കുന്നു,തുണി സഞ്ചി വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിമും നിർവഹിക്കുന്നു.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED