Karimkunnam Live
Flash News

ENTERTAINMENT

തെരുവുനായ പ്രേമി എല്‍ദോസ് കുന്നപ്പള്ളി MLAയെ തെരുവുനായ്ക്കള്‍ കടിച്ചു മുറിവേല്‍പ്പിച്ചു...

Dec 15, 2016, 14:48 PM IST

img-117485.jpg

 

ഡല്‍ഹി: അറിയപ്പടുന്ന തെരുവുനായ സംരക്ഷകനും, തെരുവുനായ പ്രശ്‌നത്തില്‍ പൊതുജനവിരുദ്ധവും തെരുവുനായ്കള്‍ക്ക് അനുകൂലവുമായ നിലപാട് എടുത്തു വന്നിരുന്ന വ്യക്തിയുമായ പെരുമ്പാവൂര്‍ MLA എല്‍ദോസ് കുന്നപ്പള്ളിയെ ഇന്ന് രാവിലെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. തെരുവുനായ്ക്കള്‍ എംഎല്‍എയുടെ പാന്റ്‌സ് കടിച്ചു കീറിയതിന് പുറമേ, കാലിലും കടിയേല്‍പ്പിച്ചു.

 

ഡല്‍ഹി കേരളാഹൗസിന് സമീപം പ്രഭാത നടത്തയ്ക്കിറങ്ങിയപ്പോഴാണ് MLAയ്ക്ക് തെരുവുനായ് ആക്രമണം നേരിടേണ്ടി വന്നത്. കടിയേറ്റതിനെതുടര്‍ന്ന് MLA ആശുപത്രിയില്‍ ചികിത്സ തേടി. കടിച്ചത്‌
തെരുവുനായ്ക്കള്‍ ആയതിനാല്‍, പേയ് വിഷത്തിനെതിരെയും ചികിത്സ വേണ്ടി വന്നേക്കാം (Anti-Rabbies) എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

 

തെരുവുനായ് വിവാദത്തില്‍, മേനകഗാന്ധിയുടെയും, രഞ്ജിനി ഹരിദാസിനെപ്പോലെയുള്ളവരുടെയും നിലപാടുകള്‍ പരസ്യമായി പിന്തുണച്ചു വരുന്ന ജനപ്രതിനിധിയാണ് എല്‍ദോസ്.

 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED