Karimkunnam Live
Flash News

ENTERTAINMENT

നിർധനർക്കായി ദ്വാപ്

Dec 14, 2016, 23:18 PM IST

img-610197.jpg

പോത്താനിക്കാട് - ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ ഓഫ് പോത്താനിക്കാട് (D.W.A.P) ൻറെ നേതൃത്വത്തിൽ അംഗങ്ങൾ ഒരു ദിവസത്തെ വരുമാനം നിർധന സഹായ ഫണ്ടിലേക്ക് മാറ്റി വെച്ചു .സംഘടനയുടെ വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് ഇങ്ങനെ ലഭിക്കുന്ന തുക നിർധനരായ രോഗികൾക്കും അപകടത്തിൽ പെടുന്നവർക്കും ആണ് നൽകുന്നത് കഴിഞ്ഞ കുറെ വർഷങ്ങളായി പോത്താനിക്കാട് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു മാതൃകയായ സംഘടനയാണിത് .സംഘടനക്ക് സ്വന്തമായി 5 ആംബുലൻസുകൾ ഉണ്ട് .പോത്താനിക്കാട് പഞ്ചായത്തിന്റെ പരിധിയിലുള്ള ഡ്രൈവർമാർ ആണ് ഈ സംഘടനയിൽ അംഗങ്ങൾ . സംഘടന സ്വന്തമായി ഒരു സഹകരണ സംഘം ആരംഭിക്കണം എന്ന ആഗ്രഹം അംഗങ്ങൾക്കുണ്ട്

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED