Karimkunnam Live
Flash News

ENTERTAINMENT

വാ പൊളിച്ചുനിന്ന ചേടത്തിയെ ദൈവം അനുഗ്രഹിക്കുമോ ?..

Nov 21, 2016, 01:27 AM IST

img-981146.jpg

 
ഒരു തെല്ലു ചമ്മലോടെയാണ് ഞാൻ പളളിയിലേക്ക് കയറിച്ചെന്നത്‌. കാരണം കുർബാന മധ്യേയുളള തിരുമേനിയുടെ പ്രസംഗ സമയമാണ്. എല്ലാവരും പളളിയിൽ ഇരിക്കുന്നു, കുറച്ചുപേർ പോർച്ചിൽ പടിഞ്ഞാറോട്ട് താമസിച്ചു പളളിയിൽ വരുന്ന ആൾക്കാരുടെ വരവ് നോക്കി ഇരിക്കുന്നു, കുറച്ചുപേർ പളളി ഓഫീസിന്റെ തിണ്ണയിലും.
 
ഞാൻ പതിയെ ചെന്ന് പളളി വരാന്തയുടെ സൈഡിൽ ചെന്നിരുന്നു . തിരുമനസിന്റെ പ്രസംഗം 
നമ്മൾ വിനയമുളളവരായിരിക്കണം, എളിമയുളളവരയിരിക്കണം, കണ്ടില്ലേ കർത്താവ് കഴുതപ്പുറത്തണ് സഞ്ചരിച്ചത്, അഹങ്കാരം നമ്മൾ വെടിയണം, ഇത്യാദി. ഇതെന്നെ വല്ലാതെ പിടിച്ചു കുലുക്കി. 
 
ഞാൻ കുറ്റബോധം കൊണ്ട് തലകുനിച്ചു. ആരുടേയും മുഖത്ത് നോക്കാൻ കഴിയാതെ ഞാൻ പുറത്തേക്കു പോയാലോ എന്ന് ആലോചിച്ചു പതിയെ പുറത്തേക്കു നോക്കി ഇരിപ്പൊന്നിളക്കി .
ദേണ്ടെ കിടക്കുന്നു ഒന്നര കോടിയുടെ പുതിയ ബെൻസ്! ഞാൻ തല താത്തുവെച്ച് അടുത്തിരുന്ന മാത്തുകുട്ടിയോട് ചോദിച്ചു 
അത് ആരുടെയാ..
അതോ.....അത് ആ പാവം എളിമയുളള വിനയമുളള തിരുമനസിന്റെയാ!
തീർന്നില്ല തിരുമേനി വേണ്ടും പറഞ്ഞു തുടങ്ങി, 
 
നമ്മൾ അനാഥരെയും വിധവകളെയും സംരക്ഷിക്കണം, നിർധനരെ പഠിപ്പിക്കണം, അവർക്ക് വേണ്ടുന്ന സാമ്പത്തിക സഹായം കൊടുക്കണം, എന്നാൽ സ്വർഗ്ഗരാജ്യം നമ്മൾക്ക് അവകാശമായി കിട്ടും അങ്ങനെ എന്തെല്ലാം.
 
കുർബാന കഴിഞ്ഞു കൈമുത്തും കഴിഞ്ഞു തിരുമനസ് അപ്പവും ചിക്കൻകറിയും കരിമീൻ പൊള്ളിച്ചതും അണ്ടിപരിപ്പും പൂവൻപഴവും അങ്ങിനെ ലളിതമായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മിണി ചേട്ടത്തിയും മകളും വന്നു. ഇടവകയിലെ ഏറ്റവും സാധു കുടുംബം. ഭർത്താവു ചാക്കോച്ചൻ കൂലിവേല ചെയ്താണ് മകളെ എം എഡ് വരെ പഠിപ്പിച്ചത്. അടുത്തുളള സഭയുടെ സ്കൂളിൽ ടീച്ചറുടെ ഒഴിവുണ്ടെന്നു അറിഞ്ഞു വന്നതാ, തിരുമേനിയെ കണ്ട് ജോലി നേടാൻ. തിരുമേനി സങ്കടമെല്ലാം കേട്ട് ഏമ്പക്കവും വിട്ടു പറഞ്ഞു, പലരും ഒരുപാട് പൈസയൊക്കെ തരാമെന്ന് പറഞ്ഞതാ. പക്ഷെ നീയായത് കൊണ്ട് ഇരുപതു ലക്ഷം തന്നാൽ മതി.
 
വാപൊളിച്ചുനിന്ന ചേടത്തിയെ ദൈവം അനുഗ്രഹിക്കും എന്ന് പറഞ്ഞു തിരുമേനി തന്റെ കഴുതപുറത്തു കയറി സ്ഥലം വിട്ടു.....
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED