Karimkunnam Live
Flash News

ENTERTAINMENT

പുലി (കടുവാ) മുരുകൻ വേട്ടയ്ക്കിറങ്ങി,.കട്ടക്ക് പിടിക്കാൻ ജോപ്പനും...

Oct 07, 2016, 18:57 PM IST

img-354026.jpg

 
കാടും കടുവയും(പുലി ) മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന, മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ ഇന്നിറങ്ങുമ്പോൾ മമ്മൂട്ടിലാൽ ഫാൻസ് അസോസിയേഷൻകാർ തമ്മിൽ നവമാദ്ധ്യമങ്ങളിലടക്കം നടത്തുന്ന ചൊറിയലുകൾക്കിടയിലും തീർത്തും ആശാസ്യമായ ഒരു കാര്യം ഈ പടത്തിന്റെ തുടക്കത്തിൽ കണ്ടു. മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ ഫാൻസിനും നന്ദി പറഞ്ഞാണ് പുലിമുരുകൻ തുടങ്ങുന്നത്. തീയേറ്ററിൽ അപ്പോൾ നിറഞ്ഞ കൈയടിയും. തെലുങ്കിൽ, ജൂനിയർ എൻ.ടി.ആറിന്റെയും പവൻകല്യാണിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടതുപോലുള്ള വാർത്തകൾ മലയാളത്തിലും ഉണ്ടാവുമോ എന്ന് ആരാധകരുടെ ചില ഫേസ്‌ബുക്ക് പോസ്റ്റുകൾ കാണുമ്പോൾ ഓർത്തുപോവാറുണ്ട്. എന്തായാലും ആ വൈരം സ്വൽപ്പം ശമിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ഈ പടം സാക്ഷിയാവുന്നു. മമ്മൂട്ടിയുടെ കസബ ഊരിയതുപോലെ ആദ്യ ദിവസങ്ങളിൽ മുടക്ക് മുതൽ ഊരാനാണു നിർമ്മാതാക്കളുടെ ശ്രമം .
 
നല്ല സിനിമ ആണ് എങ്കിൽ അത് പുറത്തിറങ്ങി ആദ്യ ആഴ്ചയ്ക്കു ശേഷം ആയിരിക്കും തിരക്ക് കൂടുക ... 
ഇത്രയും അധികം പരസ്യം വേണ്ടി വരില്ല..ഇത്‌ പണം എറിഞ്ഞു പണം കൊയ്യൽ മാത്രമാണ്.. സിനിമ കണ്ട് അതിൽ എന്തെങ്ങിലും നന്മയും സാമൂഹിക പ്രതിപദ്ധതയും ഉണ്ടോന്നു കൂടി നോക്കിയിട്ടു വിലയിരുത്താം.. 
 
അണിയറ പ്രവർത്തകർ കടുവയെ (പുലി) സിനിമയെ നല്ല രീതിയിൽ വിപണനം ചെയ്തിട്ടുണ്ട് . അതു കൊണ്ട് തന്നെയാണ് കേരളത്തിൽ പോലും പുലർച്ചെ തന്നെ തീയറ്ററിൽ ആളുകൾ കയറിയത്. സിനിമയെ സിനിമ ആയി കാണാൻ ശ്രമിച്ചാൽ ഈ പ്രശ്നം മാറും. പക്ഷെ സിനിമയുടെ പുതിയ വിപണന തന്ത്രങ്ങൾക്ക്വി വിധേയരായി.. ഭ്രമിച്ചു, ഭ്രാന്തോടെ നടക്കുന്ന ഒരു തലമുറയെ സഹതാപത്തോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു. കഞ്ചാവു കേസിൽ പിടിയിലായ ചെക്കനു വരെ നാട്ടിൽ  ഫാൻസ്‌ ഉണ്ട്‌ എന്നത് ഓർക്കുക..സിനിമയെ സിനിമാക്കാര്‍ കച്ചവടമായി കണ്ടുകൊള്ളട്ടെ. സാധാരണക്കാര്‍ കേവലം വിനോദമായി മാതം കണ്ടാല്‍ മതി.
 
പുലിമുരുകനുമായി നോക്കുമ്പൊൾ ജോപ്പൻ വെറും ലോ ബജറ്റ് സിനിമയാണ്. മമ്മൂട്ടിയുടെ പ്രതിഫലം ആയിരിക്കും ആ പടത്തിന്റെ പ്രധാന ചിലവ്. മമ്മുട്ടിയുടെ മൃഗയ എന്ന സിനിമയിൽ ഒർജിനൽ പുലിയുമായി മമ്മുട്ടി ഏറ്റു മുട്ടിയത് പുലിമുരുകനിൽ അധികവും ഗ്രാഫിക്സ് ആണ്. ജോപ്പൻ കുറഞ്ഞ ചിലവിൽ കൂടുതൽ പണം വാരുന്ന സിനിമ ആയിരിക്കും രണ്ട് സിനിമകളും വിജയിക്കട്ടെ ഒരു പാട് പേരുടെ അധ്വാനമാണ്.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED