Karimkunnam Live
Flash News

ENTERTAINMENT

കോതമംഗലത്തെ വ്യവസായി ഷിബു തെക്കുംപുറത്തിന്റെ പരാതിയിൽ തോപ്പിൽ ജോപ്പൻ വൈകും.

Sep 30, 2016, 03:41 AM IST

img-629437.jpg

 
 മമ്മൂട്ടി നായകനായ പുതിയ ചിത്രത്തിന്റെ റിലീസിങ് എറണാകുളം ജില്ലാ കോടതി താൽക്കാലികമായി തടഞ്ഞു. 'തോപ്പിൽ ജോപ്പൻ' എന്ന സിനിമയുടെ റിലീസിങ്ങാണ് ജഡ്ജി എൻ അനിൽ കുമാർ തടഞ്ഞത്. സിനിമയുടെ പകർപ്പവകാശ വിൽപനയുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്നാണഅ സിനിമയുടെ റിലീസിങ് നീട്ടിവച്ചത്. കോതമംഗലം സ്വദേശി വ്യവസായി ഷിബു തെക്കുംപുറം നൽകിയ പരാതിയിലാണ് കോടതി നടപടിയെടുത്തിയിരിക്കുന്നത്.
 
സിനിമയുടെ പകർപ്പവകാശം നിർമ്മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വിൽപന നടത്തിയിരുന്നതാണെന്നും എന്നാൽ, സിനിമ ഇറങ്ങുന്നതിന് മുമ്പ് നിർമ്മാതാവ് മറ്റൊരു കമ്പനിക്ക് പകർപ്പവകാശം വിറ്റതായി അറിഞ്ഞെന്നും ഈ സാഹചര്യത്തിൽ റിലീസിങ് തടയണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.
 
ഏറെ പ്രതീക്ഷയോടെയാണ് തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി ഇറങ്ങിയ പോസ്റ്ററുകളും ടീസറുകളുമെല്ലാം പ്രതീക്ഷ നിലനിർത്തുന്നതാണ്. കബടിയോട് കമ്പമുള്ള, മദ്യപാനിയായ സ്‌റ്റൈലൻ കോട്ടയത്തുകാരൻ അച്ചായനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. റിയൽ ഇമേജ് മീഡിയ ടെക്‌നോളജീസ്, കളമശ്ശേരി സ്വദേശി അബ്ദുൽ നാസർ, കടവന്ത്രയിലെ എസ്.എൻ ഗ്രൂപ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു പരാതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സിനിമയുടെ റിലീസിങ് തടഞ്ഞിരിക്കുന്നത്.
 
മമ്മൂട്ടിയെ നായകനാക്കി പ്രണയകഥയാമ തോപ്പിൽ ജോപ്പന്. തന്നെ ഉപേക്ഷിച്ചുപോയ പഴയ കാമുകിയെ ഓർത്ത്, കല്യാണം കഴിക്കാതെ മദ്യപിച്ചു നടക്കുന്ന ഒരു സാധാരണ തോപ്രാംകുടിക്കാരനാണ്. അപ്പൻ മരിച്ചപ്പോൾ അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം അയാളിലാകുന്നു. മദ്യപാനിയാണെങ്കിലും കുടുംബസ്‌നേഹി. അയാളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് തോപ്പിൽ ജോപ്പൻ എന്ന സിനിമ. 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED