Karimkunnam Live
Flash News

ENTERTAINMENT

സിനിമാനടിയുടെ ഇടപെടൽ: ഇനിമുതൽ എയർപോർട്ടിൽ കുട്ടൻപിള്ളയുടെ കടയിലെ നിരക്ക് മാത്രം ..

Sep 24, 2016, 04:20 AM IST

img-325422.jpg

 
മാലോകരെ നിങ്ങളറിഞ്ഞായിരുന്നോ..., അനുശ്രീ എന്ന ഒരു സിനിമാനടി എയര്‍പോര്‍ട്ടില്‍ നിന്നും കട്ടന്‍ കാപ്പി കുടിച്ചായിരുന്നു...അറിഞ്ഞില്ലെങ്കില്‍ മാദ്ധ്യമങ്ങളായ ഞങ്ങള്‍ അറിയിക്കാം....അതാണല്ലോ ഞങ്ങളുടെ പണി...! അതാണല്ലോ മാദ്ധ്യമപ്രവര്‍ത്തനം...! അല്ല പിന്നെ, ഓരോ നാണംകെട്ടവന്‍മാര്‍ വാര്‍ത്ത കണ്ടെത്തുന്ന വിധങ്ങള്‍...!
 
ഒരു സിനിമാനടി വിമാനയാത്ര ചെയ്തപ്പോള്‍ ഉള്ളിലുള്ള ലോഞ്ചില്‍ നിന്നും ഭക്ഷണം കഴിച്ചത് അവര്‍ തന്റെ സ്വകാര്യ ഫേസ്ബുക്ക് വാളില്‍ കുറിച്ചു. അപ്പോഴേക്കും ഏതോ മാദ്ധ്യമ തെണ്ടി അത്, കേരളസമൂഹത്തെ മൊത്തം ബാധിക്കുന്ന വലിയ വിഷയമാണെന്ന മട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. നാണമില്ലാത്ത മറ്റ് മാദ്ധ്യമചെറ്റകളെല്ലാം കൂടി ഇപ്പോള്‍ അത് ഏറ്റുപിടിച്ച് വലിയ ബഹളമുണ്ടാക്കുന്നു.
 
എല്ലാ വിമാനത്താവളത്തിലും - വിശിഷ്യാ അന്താരാഷ്ട്രവിമാനത്തത്താവളങ്ങളിലെ - ഡിപ്പാച്വര്‍/അറൈവല്‍ ലോഞ്ചുകളില്‍ ഭക്ഷണത്തിന് ഉയര്‍ന്ന നിരക്കാണ്. അത ഇന്നലെയുണ്ടായ പുതിയ കാര്യമല്ല. അവിടെ ഈടാക്കുന്ന ഉയര്‍ന്ന റേറ്റ് അനുച്ചീക്ക് മാത്രമായിട്ടുള്ള ബില്‍ നിരക്കുമല്ല. ഒന്നുകില്‍ അനുച്ചീ ആദ്യമായിട്ടായിരിക്കും അതിലെ പോകുന്നതും കഴിക്കുന്നതും. അതല്ലെങ്കില്‍, വാര്‍ത്തയുണ്ടാക്കനായോ നേരമ്പോക്കിനോ അവര്‍ എഫ്ബിയില്‍ കുറിച്ചതാകും. സിനിമാനടികള്‍ക്കും -പൊതുവേ ഫേസ് ബുക്കിലെ പെണ്ണുങ്ങള്‍ക്ക് മൊത്തമായും ഇങ്ങനെ ബാലിശമായ പല വ്യക്തിപരമായ കാര്യങ്ങളും കുറിക്കുന്ന ഒരു പതിവുണ്ട്. അതിന് അവരെ കുറ്റം പറയണ്ട. അവരുടെ വാളില്‍ എഴുതുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍, അപ്പോഴേക്കും അത് ഒരു പൊതു വാര്‍ത്തയാക്കി ഇറങ്ങിയിരിക്കുന്ന മാദ്ധ്യമ ഊളകളെ ഏതു ഭാഷയിലാണ് വിശേഷിപ്പിക്കേണ്ടത്‌ എന്നതില്‍ എനിക്ക് സംശയമുണ്ട്. അപ്പോള്‍, യഥാര്‍ത്ഥത്തില്‍ ഇവിടെ ഉളുപ്പില്ലായ്മ കാട്ടിയത് നടിയേക്കാള്‍, മാദ്ധ്യമങ്ങളാണ്. സിനിമാനടി എന്തോ അവരുടെ സ്വകാര്യ ഫേസ്ബുക്ക് വാളില്‍ കുറിച്ചത്, കേരളത്തെ ബാധിക്കുന്ന ഒരു വിഷയം പോലെ എടുത്ത് വാര്‍ത്തയാക്കി ഇറങ്ങിയിരിക്കുന്നത്, നാണംകെട്ട നാലാംകിട കൂട്ടിക്കൊടുപ്പുകാരുടെ നിലവാരം മാത്രമുള്ള കുറെ മാദ്ധ്്യമങ്ങളാണ്. ഈ മാദ്ധ്യമ നാറികളെങ്കിലും ഇത് വാര്‍ത്തയാക്കുന്നതിന് മുന്‍പായി ഇതൊക്കെ പരിഗണിക്കണമായിരുന്നു.
 
ലോകമെങ്ങും എല്ലാ എയര്‍പോര്‍ട്ടുകളിലും Departure/Arrival Launchകളിലും പഞ്ചനക്ഷത്ര നിരക്കാണ്‌ (Five Star rate) ഉള്ളത്..എയര്‍പോര്‍ട്ട്ുകള്‍ക്കുള്ളിലെ Departure/Arrival ലോഞ്ചുകളില്‍ അതിന് അവരുടേതായ നിയമമുണ്ട്. കവലയിലെ കുട്ടപിള്ളയുടെ കാപ്പിക്കടയിലെ വിലയക്ക്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സാധനങ്ങള്‍ ലഭ്യമാകില്ല.
 
കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികളും വിമാനയാത്രക്കാരും എല്ലാ ദിവസവും ഇതിലെ കടന്ന് പോകുന്നതാണ്. വിലകൂടുതലായതിനാല്‍ പൊതുവേ ആരും ഇവിടെ നിന്നൊന്നും വലുതായി ഒന്നും കഴിക്കാറില്ല. ഒരു ചായയോ കോഫിയോ സ്‌നാക്ക്‌സോ ഒക്കെ കഴിച്ചാല്‍ തന്നെ നല്ല തുകയാകും. അവിടുത്തെ റേറ്റ് എല്ലാം വ്യക്തമായി അവിടെ എഴുതി വച്ചിട്ടുണ്ട്. ഈ ഉയര്‍ന്ന തുകയില്‍ നല്ലൊരു പങ്ക് സര്‍ക്കാരിന് ടാക്‌സായി പോകുന്നതാണ്. ഉയര്‍ന്ന ടെന്‍ഡര്‍ തുകയക്കാണ് അവര്‍ ഈ ഔട്ട്‌ലറ്റുകള്‍ ടെന്‍ഡറില്‍ പിടിക്കുന്നത്. അതാണ് ഉയര്‍ന്ന റേറ്റിന് ഒരു കാരണം.
 
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ആ ലോഞ്ചിനകത്ത് നല്ല നല്ല യൂറോപ്യന്‍ ഗുണനിലവാരമുള്ള ടോയലറ്റുകള്‍ ഉണ്ട്. അതിന് അവിടെ ആരും ഒരു പൈസ പോലും സര്‍വ്വീസ് ചര്‍ജ് ഈടാക്കുന്നില്ല. അനുചീ അത് കണ്ടില്ലേ. ..? നാട്ടില്‍ നാലാം കിട മൂത്രപ്പുരയില്‍ മൂത്രമൊഴിക്കാന്‍ രണ്ടു മുതല്‍ അഞ്ചുരൂപ വരെ കൊടുക്കണം..! പക്ഷേ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് സൗജന്യമാണ്. എന്തുകൊണ്ട് ആ നല്ല കാര്യം റിപ്പോര്‍ട്ട് ചെയ്തില്ല...? എന്തുകൊണ്ട് അത് നാട്ടിലും വേണം എന്ന് ആവശ്യപ്പെട്ടില്ല.? പൊതുജനങ്ങളെ ബാധിക്കുന്ന വിഷയവുമായേനേ..!
 
ആട്ടേ...ഈ അനുചീ എവിടെപോയതാണ്...! സ്‌റ്റേജ് ഷോയുടെ പേരില്‍ സ്വര്‍ണ്ണകള്ളക്കടത്തിന് ഫയാസ് ക്ഷണിച്ചതനുസരിച്ച് പോയതായിരിക്കും അല്ലേ. അപ്പോള്‍, അല്‍പ്പം ഉയര്‍ന്ന നിരക്ക് കൊടുത്ത് കഴിക്കുക. അല്ലെങ്കില്‍ കഴിക്കാതേയിരിക്കുക.. വിമാനത്തില്‍ കയറിയാല്‍ അല്‍പ്പ സമയത്തിനുള്ളില്‍ അനുചീയ്ക്ക സ്‌നാക്കും റിഫ്രഷ്‌മെന്റും ലഭിക്കും. അതിന് പ്രത്യേക തുകയൊന്നും കൊടുക്കയും വേണ്ട.
 
ഉളുപ്പില്ലാത്ത കുറെ നടികളും, അവളുടെയൊക്കെ പൃഷ്ടം താങ്ങാനിറങ്ങിയിരിക്കുന്ന കുറെ മാദ്ധ്യമങ്ങളും...!
 
Christo Chiramukhathu
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED