Karimkunnam Live
Flash News

ENTERTAINMENT

ജനസാഗരത്തെ ആവേശഭരിതമാക്കി ഭൂതത്താന്‍ക്കെട്ട് ഫെസ്റ്റ് കൊടിയിറങ്ങി...

Sep 19, 2016, 21:07 PM IST

img-435929.jpg

 
പെരിയാറിന്റെ വ്യഷ്ടി പ്രദേശത്തെ സ്വാഭാവിക ട്രാക്കില്‍ വാശിയേറിയ 'മഡ് റേസ്' മത്സരമാണ് അരങ്ങേറിയത്. ആവേശം വാരിവിതറി ജീപ്പുകള്‍ ഇരമ്പിപ്പാഞ്ഞപ്പോള്‍ കാണികള്‍ അതിനെ ഹര്‍ഷാരവത്തോടെ വരവേറ്റു. ഭൂതത്താന്‍കെട്ട് ഫെസ്റ്റിന്റെ ഭാഗമായി പഴയ ഈറ്റക്കനാല്‍ ഭാഗത്ത് ഒരുക്കിയ ട്രാക്കിലാണ് മത്സരം നടത്തിയത്. രാവിലെ 9ന് തുടങ്ങിയ മത്സരം അവസാനിച്ചപ്പോള്‍ വൈകീട്ടായി.
 
ജില്ലയുടെ ഇതര ഭാഗത്തു നിന്നും ഇക്കുറി വന്‍ ജനാവലിയാണ് മത്സരം വീക്ഷിക്കാന്‍ എത്തിയത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നായി 34 ജീപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. പെട്രോള്‍-ഡീസല്‍ വിഭാഗത്തിലായിട്ടായിരുന്നു മത്സരം. ഒന്നര കി.മീ. സ്പീഡ് ട്രാക്കിലും 500 മീ. ഓഫ് ട്രാക്കിലുമായിരുന്നു മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചത്.
 
ചെളിയും പാറക്കെട്ടും മണ്‍തിട്ടകളും നിറഞ്ഞ സ്വാഭാവിക ട്രാക്കിലൂടെ വാഹനങ്ങള്‍ പാഞ്ഞപ്പോള്‍ കാണികള്‍ വീര്‍പ്പടക്കി നോക്കനിന്നു. രണ്ട് ജീപ്പുകള്‍ കുത്തനെയുള്ള കയറ്റം കയറിയപ്പോള്‍ വട്ടം മറിഞ്ഞെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. ട്രാക്കിലെ വെള്ളക്കെട്ടിലൂടെ ചുറ്റിനും ചെളിവെള്ളം തെറിപ്പിച്ച് വാഹനങ്ങള്‍ ചീറിപ്പാഞ്ഞപ്പോഴാണ് ശരിക്കും കാണികള്‍ ത്രില്ലടിച്ചത്.
 
പെട്രോള്‍ ഇനത്തില്‍ കീഴില്ലം സ്വദേശി ലിജിന്‍ ചാമ്പ്യനായി. കോട്ടയം കേരള സ്‌പോര്‍ട്സ് ക്ലബ്ബിലെ  കുറവിലങ്ങാട് സ്വദേശി സൂരജ് തോമസ് രണ്ടാം സ്ഥാനവും കൊച്ചി കേരള അഡ്വഞ്ചര്‍ സ്‌പോര്‍ട്സ് ക്ലബ്ബിലെ ഡോ. നിതിന്‍ മൂന്നാം സ്ഥാനവും നേടി. ഡീസല്‍ വിഭാഗത്തില്‍ കോട്ടയം കേരള സ്‌പോര്‍ട്സ് ക്ലബ്ബിലെ സൂരജ് തോമസ് ചാമ്പ്യനായി. രണ്ടാം സ്ഥാനം ബിബിനും പാലാ കേരള അഡ്വഞ്ചര്‍ സ്‌പോര്‍ട്സ് ക്ലബ്ബിലെ ബിനോ മൂന്നാം സ്ഥാനവും നേടി.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED