Karimkunnam Live
Flash News

AGRICULTURE

പുതു വർഷത്തിൽ അനുകരിക്കാൻ ഒരു മാതൃക...

Jan 01, 2017, 21:56 PM IST

img-678590.jpg

 
കോതമംഗലം - പുതുവര്ഷത്തിലേക്കു കടന്ന കോതമംഗലം നേരിടാൻ പോകുന്ന കോതമംഗലം പ്രദേശം നേരിടാൻ പോകുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം  കുടിവെള്ളം ആയിരിക്കും, അതിനെ പരിഹാരമായിട്ടുള്ള ഏക മാർഗം എന്നത് മണ്ണിൽ വീഴുന്ന ജലത്തെ സംരക്ഷിക്കുകയെന്നെതാണ്.
 
കോതമംഗലം തങ്കളം വെസ്റ്റ് പ്രദേശത്തെ രണ്ടു കൃഷിക്കാരായ റജി വി പി ,ബേബി എന്നനിവർ ചേർന്ന് പാട്ടത്തിനു കൃഷി ചെയ്യുന്ന ഭൂമിയിലെ ജലസേചനാവശ്യത്തിനായി അവരുടെ കൃഷിഭൂമിയുടെ സമീപത്തു കൂടി ഒഴുകുന്ന ചെറിയ കൈത്തോടിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച തടയണ മൂലം അവരുടെ കൃഷിഭൂമി എന്നതിനുപരിയായി സമീപ പ്രദേശത്തെ ഭൂമിയിലും ജലാംശം വർധിപ്പിക്കുകയും, കിണറിലെ ജല നിരപ്പ് നിലനിർത്താനും സാധിച്ചു. കോതമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും  ഏറ്റവും വലിയ ജലസേചന മാർഗമായ പെരിയാർ വലി കനാലിൽ ജലം ലഭ്യമാകാത്തതു പ്രശ്നം രൂക്ഷമാക്കാൻ ഇടയാക്കിയത് മൂലം  കർഷകരടക്കം വലിയ പ്രതിസന്ധി നേരിടുമ്പോളാണ് ഇവരുടെ പ്രവർത്തനം മാർഗമാകുന്നത്.
 
വരാൻ പോകുന്ന കൊടിയ ജല ദൗർലഭ്യത്തെ നേരിടാൻ ഇത് പോലെയുള്ള പ്രവർത്തികൾ ആണ് ഏക പോംവഴി. ഈ രണ്ടു കർഷകരും സി പി എമ്മിന്റെ സജീവ പ്രവർത്തകരാണ്.
 
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED