Karimkunnam Live
Flash News

AGRICULTURE

റംബൂട്ടാന്‍ വളര്‍ത്താം, മഴക്കാലത്ത്‌ വെള്ളച്ചുവ ഇല്ലാത്ത ഒരു പഴവർഗ്ഗം ..

May 13, 2016, 03:45 AM IST

img-170816.jpg

 
രുചികരമായ പഴങ്ങളില്‍ ഒന്നാണ് റംബൂട്ടാന്‍. കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റംബൂട്ടാന്‍ പഴങ്ങളാണ് കൃഷി ചെയ്യുന്നത്. മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവടങ്ങളിലും ഇന്ത്യയിലും റംബൂട്ടാന്‍ കൃഷി ചെയ്യുന്നു. ലിച്ചി, ലോഗന്‍ എന്നിവയോട് സാദൃശ്യമുള്ള പഴ വര്‍ഗമാണ് റംബൂട്ടാന്‍. ഇൻഡോ ഏഷ്യയിലെ മലയിൽ  ഭാഷയിലെ റംബൂട്ട് എന്ന വാക്കില്‍ നിന്നാണ് റംബൂട്ടാന്‍ എന്ന പേര് ഉണ്ടായത്. ഇവിടുത്തെ ഭാഷയിൽ Rambut എന്ന് പറഞ്ഞാൽ മുടി / രോമം എന്നാണ് അർഥം .മുടി പോലെ നാരുകൾ ഉള്ളതുകൊണ്ട് ആണ് രംബുട്ടാൻ എന്നാ പേര് ഉണ്ടായതു , പുറന്തോടില്‍ നാരുകള്‍ കണുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പേര് വരുവാന്‍ കാരണം.
 
കേരളത്തില്‍ റംബൂട്ടാന്‍ നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. 7 വര്‍ഷം പ്രായമായ വൃക്ഷങ്ങളാണ് കായ്ക്കുന്നത്. റംബൂട്ടാനില്‍ ജാതിമരങ്ങള്‍ പോലെ ആണ്‍ മരവും പെണ്‍മരവും ഉണ്ട്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഫലവൃഷം കൂടിയാണിത്. സമുദ്ര നിരപ്പില്‍നിന്ന് 1800 അടി മുതല്‍ 2000 അടി ഉയരത്തില്‍ വരെ ഇത് കൃഷി ചെയ്യാന്‍ കഴിയും. നീര്‍വാര്‍ച്ചയും ജൈവാംശവും ഉള്ള മണ്ണാണ് നല്ലത്.ജൂണ്‍-നവംബര്‍ മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് ഉത്തമം.
വാണിജ്യാടിസ്ഥാനത്തില്‍ റംബൂട്ടാന്‍ കൃഷി ചെയ്യുമ്പോള്‍ ശാസ്ത്രീയമായ പരിചരണങ്ങള്‍ ആവശ്യമാണ്.
 
സൂര്യപ്രകാശം ഇലകളില്‍ നേരിട്ട് അടിക്കുന്നത് അനുസരിച്ചാണ് വിളവ് എന്നതിനാല്‍ ഇടവിളയായി റംബൂട്ടാന്‍ കൃഷി ചെയ്യാന്‍ പാടില്ല. ആദ്യ വര്‍ഷത്തില്‍ റംബൂട്ടാന് തണല്‍ ലഭിക്കാന്‍ വാഴ കൃഷി ചെയ്യാം. നല്ല ഒട്ടു തൈകളാണ് കൃഷിക്ക് നല്ലത്. 3 അടി നിളത്തിലും വീതിയിലും ആഴത്തിലും കുഴിയെടുത്തു വേണം തൈകള്‍ നടുവാന്‍. തൈകള്‍ തമ്മില്‍ 40 അടി വരെ അകലം എങ്കിലും ആവശ്യമാണ്. കുഴികളില്‍ മുക്കാല്‍ ഭാഗത്തോളം മണ്ണിര കമ്പോസ്റ്റ്, എല്ലു പൊടി, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയിട്ട ശേഷം തൈകള്‍ നടുന്നതാണ് നല്ലത്.
 
തൈകള്‍ക്ക് രണ്ടു മൂന്ന് വര്‍ഷം പ്രായം ആകുന്നത് വരെ തണല്‍ ആവശ്യമുള്ള ഫലവൃക്ഷമാണ് റംബൂട്ടാന്‍. മൂന്ന് വര്‍ഷത്തിന് ശേഷം റംബൂട്ടാന് നല്ല സൂര്യപ്രകാശം ആവശ്യമാണ്. നല്ല രീതിയില്‍ സൂര്യപ്രകാശം ലഭിച്ചാല്‍ അതിന് അനുസരിച്ച് കായ്ഫലം ലഭിക്കും. തണലിനൊപ്പം നല്ല വളപ്രയോഗവും ജലസേചനവും റംബൂട്ടാന്‍ കൃഷിക്ക് അത്യാവശ്യമാണ്. ആദ്യത്തെ ഇലകള്‍ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലു പൊടി എന്നിവ തുല്ല്യ അളവില്‍ തൈകള്‍ക്ക് നല്‍കണം. അല്ലെങ്കില്‍ ബയോ പൊട്ടാഷും നല്‍കാവുന്നതാണ്. ചെടിക്ക് ഒരു വര്‍ഷം പ്രായമാകുമ്പോള്‍ ജൈവ വളങ്ങള്‍ 4 തവണയും ജീവാണു വളങ്ങളും മറ്റ് വളങ്ങളും 2 തവണയും നല്‍കാം. റംബൂട്ടാന്റെ പ്രായം 3 ആകുന്നത് വരെ ഇത്തരത്തില്‍ വളപ്രയോഗം നടത്താവുന്നതാണ്. 4 വര്‍ഷം കഴിഞ്ഞാല്‍ ചാണകപ്പൊടി കൂടുതലായി നല്‍കുന്നതും നല്ലതാണ്.
 
80 അടി വരെ ഉയരത്തില്‍ വളരും എങ്കിലും 10- 15 അടി ഉയരത്തില്‍ എത്തിയാല്‍ കൊമ്പ് കോതിക്കളയണം. പക്ഷികള്‍ പഴങ്ങള്‍ കൊത്തിയെടുക്കാതെ വലയിട്ട് സംരക്ഷിക്കാന്‍ ഇത് നല്ലതാണ്. സാധാരണയായി രോഗങ്ങള്‍ ബാധിക്കാത്ത ഒരു സസ്യമാണ് റംബൂട്ടാന്‍. എങ്കിലും ശല്‍ക കീടങ്ങള്‍, മീലിമൂട്ട, ഇല തിന്നുന്ന വണ്ടുകള്‍, പുഴുക്കള്‍, പുല്‍ച്ചാടികള്‍ തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകുന്ന ഒരു സസ്യം കൂടിയാണിത്. കീടശല്യം ഒഴിവാക്കുന്നതിന് സാധാരണയായി വേപ്പിന്‍ കുരു സത്ത് ആണ് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത്.
 
Green Land Agricultural Nursery KOTTAPPADY, എല്ലാ പഴം പച്ചക്കറി ,നാണ്യവിളകൾ മറുനാടൻ പഴതൈകൾ ,ബഡ് ചെയ്ത കൊക്കോ ജാതി രംബുട്ടാൻ , മാവ് ,പ്ലാവ് കുരുമുളക് തൈകൾ അലങ്കാര ചെടികൾ എന്നിവ പൂർണ ഉത്തരവാതിത്തോടുകൂടി നെല്കിവരുന്നു 
അതോടൊപ്പം കർഷകർക്ക്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സംശയ നിവാരണത്തിനും ഇവർ പ്രാധാന്യം നെൽകുന്നു ..
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ,
 
Green Land Director
Molathu (House), Kottappady P.O
Kothamagalam, Ernakulam Dist.
Kerala PIN 686 695
http://nutmegnews.in
 
 (+91) 70256 45177 & (+91) 97466 00837 
 
- See more at: http://www.kottappady.com/news/1/177/#sthash.jmKMg3nZ.dpuf
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED