Karimkunnam Live
Flash News

BUSINESS & AUTOMOBILES

കോതമംഗലത്തെ ജനങ്ങളെ ഹയറേഞ്ചുമായി ബന്ധിപ്പിച്ച P M S ഓർമയാകുന്നു.

Aug 08, 2016, 15:41 PM IST

img-287874.jpg

 
കോതമംഗലത്തെ ജനങ്ങളെ ഇടുക്കിയുടെ ഉൾഗ്രാമങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പിഎംഎസ് എന്ന പാറേക്കര മോട്ടോർ സർവീസസ് ഓർമയാകുന്നു. അടുത്ത ഒരു ടെസ്റ്റ് കൂടി കഴിയുന്നതോടെ അവസാനത്തെ പിഎംഎസ് ബസും നിരത്തൊഴിയും. കോവിൽക്കടവ്-എറണാകുളം റൂട്ടിലെ അവസാന വണ്ടിയും വിറ്റുകഴിഞ്ഞു. അങ്ങനെ, കോതമംഗലത്തുകാർക്ക്, ഇടുക്കി ജില്ലയിലെ വിദൂര ഗ്രാമങ്ങളിലെ സാധാരണക്കാർക്ക് ചിരപരിചിതമായ പിഎംഎസ് എന്ന പാറേക്കര മോട്ടോർ സർവീസ് സ്വകാര്യ ബസ് വ്യവസായത്തിൽ നിന്ന് വിടവാങ്ങുന്നു.
 
പിഎംഎസ് എന്ന പേരു മായുന്നതോടെ പുതിയ പേരുകളിൽ ഒരുപക്ഷേ പുതിയ ബസുകൾ വരുമായിരിക്കും. ചിലർ പാറേക്കര മോട്ടോർ സർവീസ് എന്നതിലെ പാറേക്കര ഒഴിവാക്കി ഇംഗ്ലീഷ് അക്ഷരം ‘പി’യിൽ തുടങ്ങുന്ന മറ്റു വാക്കുകൾ വീട്ടുപേരോ സ്ഥലപ്പേരോ വ്യക്തികളുടെ പേരോ കണ്ടെത്തി ‘ബ്രാൻഡ് നെയിം നിലനിർത്തിയേക്കും. പക്ഷേ അതിനൊന്നും പഴയ പിഎംഎസ് ആകാനാവില്ലല്ലോ. 
 
ഇടുക്കി ജില്ലയിലെ സാധാരണക്കാർക്ക്. പിഎംഎസ് വെറുമൊരു ബസ് മാത്രമായിരുന്നില്ല. അതിലെ ജീവനക്കാർ ബസിലെ പണിക്കാരും മാത്രമായിരുന്നില്ല. അവർ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയായിരുന്നു. അവർ വണ്ടിപ്പണിക്കാരുടെ കൈവശം മരുന്നുകൾ കൊടുത്തുവിട്ടു. നാട്ടിലില്ലാത്ത ബന്ധുക്കൾക്ക് ഒരുപൊതി ഏലയ്ക്കാ കൊടുത്തുവിട്ടു. എല്ലാം എത്തേണ്ടിടത്ത് കൃത്യമായി എത്തി. പണിക്കാർ തങ്ങളെ ഏൽപിച്ച ദൗത്യം ഭംഗിയായി നിർവഹിച്ചു. അങ്ങനെ പിഎംഎസ് എന്ന മൂന്നക്ഷരങ്ങൾക്ക് മറ്റൊരു നിർവചനം കൂടി അവർ ചാർത്തി. പോസ്റ്റ് മെയിൽ സർവീസ്.
 
ഇരുപതിലേറെ ബസുകളുമായി മുപ്പതിലേറെ വർഷക്കാലം നഗരത്തെ ഇടുക്കിയുടെ മലയോര ഗ്രാമങ്ങളുമായി ബന്ധിപ്പിച്ചിരുന്ന ചരിത്രമാണ് ഇല്ലാതാകുന്നത്. കോതമംഗലം കേന്ദ്രമാക്കി സ്വകാര്യ ബസ് വ്യവസായം കുത്തകയാക്കിയ സി.പി ബാവ ആൻഡ് സൺസ് ഏതാനും വർഷം മുമ്പ് നിരത്തൊഴിഞ്ഞിരുന്നു. ഇപ്പോൾ പിഎംഎസും.
 
ചിലർ അങ്ങനെ ആണ് കാലയവനികയിൽ തങ്ങളുടെ ദ്വൈത്യ്ം പൂർത്തിയാക്കി മടങ്ങിയാലും പലതും മിച്ചം വെക്കും അതിൽ മാറ്റം വരുത്താൻ പിൻഗാമികൾ മടിക്കും .തങ്ങളുടെ അവസാന സർവീസും പാറേക്കര വിറ്റു കഴിഞ്ഞു , ഇടുക്കിയുടേ ഏതു കോണിലും സുപരിചിതമായ ആ 3 അക്ഷരം കൈവിടാതേ ആണ് പെർമിറ്റുകൾ സ്വന്തമാക്കിയവരും സർവീസുകൾ നടത്തുന്നത് , ഏതു കോതമംഗലം കാരനേയും പോലെ തന്നെ ഇടുക്കികാരും അഹങ്കാരിക്കും ഏതു മഴയത്തും മുടങ്ങാത്ത രാജക്കാട് വണ്ടിയേ ഓർത്ത് , വട്ടവടയുടെ രാജകുമാരനെ ഓർത്ത് , കുമളിയുടെ ആഢ്യനെ ഓർത്ത് , പൂപ്പാറയുടെ പുളകത്തെയും ആപ്പിൾ തോട്ടത്തിന്റെയും ചന്ദനക്കാടിന്റെയും തോഴനെയും ഓർത്ത് , പോസ്റ്റ് മെയിൽ സർവീസ് എന്നും ആ 3 അക്കങ്ങൾക്ക് നിർവ്വചനം നൽകിയതിനേ ഓർത്ത് .......
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED