Karimkunnam Live
Flash News

BUSINESS & AUTOMOBILES

വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മിച്ച ബജാജ് V 15 യുവാക്കളുടെ മനം കവരുന്നു .

Jul 30, 2016, 21:31 PM IST

img-192641.jpg

 
ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മിച്ച ബജാജ് V 15-യുടെ വില്‍പ്പന ഒരു ലക്ഷം പിന്നിട്ടു. ഓളപ്പരപ്പില്‍ യുദ്ധകാഹളം മുഴക്കി രാജ്യത്തെ വിജയത്തീരത്തണച്ച വിക്രാന്തിന്റെ പ്രൗഢിയുമായി കമ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് V 15 വിപണിയിലെത്തിയത്.
 
നിരത്തിലെത്തി 120 ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചിരിക്കുന്നത്. വിപണിയിലെ വളര്‍ച്ച പരിഗണിച്ച് സെപ്തംബര്‍ മുതല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും 125 സി.സിക്കു മുകളിലുള്ള പ്രീമിയം കമ്യൂട്ടര്‍ വിഭാഗത്തില്‍ കമ്പനിയുടെ വിപണി വിഹിതം 10 ശതമാനം വളര്‍ച്ച നേടിയതായും ബജാജ് മോട്ടേര്‍ സൈക്കിള്‍ സെയില്‍സ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു.
 
ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള 10 ബൈക്കുകളുടെ പട്ടികയിലും വിക്രാന്ത് 15 സ്ഥാനം നേടിയിരുന്നു. രാജ്യത്ത് കമ്യൂട്ടര്‍ വിഭാഗത്തില്‍ മാസം ആറ്‌ ലക്ഷം യൂണിറ്റാണ് വില്‍ക്കുന്നത്, ഇതില്‍ ബജാജിന്റെ പങ്ക് 40000 യൂണിറ്റ് മാത്രമാണ്. ഹോണ്ടയും ടിവിഎസുമാണ് ഈ വിഭാഗത്തില്‍ നിലവില്‍ നേതൃനിരയിലുള്ളത്.
 
പള്‍സര്‍ കുടുംബത്തില്‍നിന്ന് 180 അല്ലെങ്കില്‍ 200 സിസി ഡിടിഎസ്‌ഐ എഞ്ചിന്‍ ഉപയോഗിച്ച് രണ്ടു കരുത്ത് കൂടിയ മോഡല്‍ വി പ്ലാറ്റ്‌ഫോമില്‍തന്നെ പുറത്തിറക്കാനും നേരത്തെ ബജാജ് ഓട്ടോ മൊബൈല്‍സ് തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം നവംബറില്‍ ഈ മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കാനാണ് സാധ്യത.
 
എയര്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് സിംഗില്‍ സിലിണ്ടര്‍ ഡിടിഎസ്‌ഐ 149.5 സിസി എഞ്ചിന്‍ 7500 ആര്‍പിഎമ്മില്‍ 11.76 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 13 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. മൂന്നു നിറങ്ങളില്‍ ലഭ്യമാകുന്ന വാഹനത്തിന് 64000 രൂപയാണ് കേരളത്തിലെ വിപണി വില.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED