Karimkunnam Live
Flash News

EDITORS CHOICE

കോതമംഗലം എം എൽ എ ചക്കിനു വെച്ചത് കൊണ്ടത് കൊക്കിനോ ?..

Jan 12, 2017, 00:34 AM IST

img-902042.jpg

 
കോതമംഗലം - കോതമംഗലം - കാക്കനാട് ഹൈവേ യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങുന്നു. കോതമംഗലം തങ്കളം ഹൈവേയുടെ പണി പൂർത്തീകരിച്ചിട്ടുള്ള നെല്ലിക്കുഴി- നങ്ങേലിപ്പടി ഭാഗത്തുള്ള ഒരു കിലോമീറ്റർ ദൂരത്തിനോട് ചേർന്നുള്ള ഭാഗത്തെ തങ്കളം ഭാഗവുമായി ബന്ധിപ്പിക്കുന്നതിനുള്ള  റോഡിന്റെ പണി ആരംഭിക്കുന്നതിനായി സർവ്വേ കഴിഞ്ഞു റോഡിന്റെ ടെൻഡർ ജോലികളും പൂർത്തിയായി കഴിഞ്ഞശേഷം നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ള സ്ഥലത്തിന്റെ ഭൂഉടമകളുമായി ഇന്ന് ജില്ലാ കളക്ടർ നടത്തിയ ചർച്ചയോടു കൂടിയാണ് പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്ക ഉടലെടുത്തത്.
 
മുൻ ജില്ലാ കളക്ടറുടെ കാലത്തു കരഭൂമി ആയി കിടക്കുന്ന ഭൂമിക്കു റോഡ് സൈഡിൽ ഉള്ളതിന് അഞ്ചു ലക്ഷവും റോഡ് സൈഡിൽ ഉള്ളതല്ലാത്തവയ്ക്കു നാല് മുതൽ നാലര ലക്ഷം വരെ നല്കമെന്ന് അറിയിച്ചിരുന്നതാണ്, എന്നാൽ ഇന്ന് നടന്ന ചർച്ചയിൽ നിലവിലുള്ള കളക്ടർ ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ മാത്രമേ നല്കാൻ സാധിക്കുകയുള്ളൂവെന്നും.., കളക്ടറുടെ വിശേഷാൽ അധികാരം ഉപയോഗിച്ച് അഞ്ചു ശതമാനം മാത്രമേ പരമാവധി കൂട്ടി നൽകാനാവൂ എന്നറിയിക്കുകയുണ്ടായി. ഇതേ റോഡിന്റെ പണി പൂർത്തീകരിച്ച ഭാഗത്തിന് കൃഷി ചെയ്തു കൊണ്ടിരുന്ന നിലമായിട്ടു കൂടി ഒരു ലക്ഷം രൂപ വരെ നല്കിയപ്പോളാണ് കരയായിട്ടു കിടക്കുന്ന ഭൂമിക്കു ഇത്രയും കുറഞ്ഞ തുകയെ നല്കാൻ കഴിയൂ എന്നറിയിച്ചിട്ടുള്ളത് .
 
     ഐ എ എസ് ഉദ്യോഗസ്ഥരുടെയിടയിൽ സർക്കാരിനെതിരായ അമർഷമുണ്ടെന്നും അത് കൊണ്ട് തന്നെ എല്ലാ പദ്ധതികളുടെ കാര്യത്തിലും അവർ മുൻകൈയെടുക്കില്ലെന്നും പൊതുവെ സംസാരമുള്ളതു ശരിയാണ് എന്ന് തെളിയിക്കുന്നതാണ് ഇന്ന് നടന്ന ചർച്ച. ഐ എ എസ ഉദ്യോഗസ്ഥർ വിചാരിച്ചാൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ കഴിയില്ലെന്ന്  പറഞ്ഞ രാഷ്ട്രീയ നേതാക്കൾ പടിക്കേണ്ട ഏറ്റവും വലിയ ഒരു പാഠമാണ് ഇപ്പോൾ നടന്ന ചർച്ചയിൽ നിന്നും തെളിഞ്ഞിട്ടുള്ളത്. ഇതേ രീതിയിൽ ഉള്ള സമീപനത്തിലേക്കു വിടാതെ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ നമ്മുടെ സംസ്ഥാനം ഒരു പത്തു വർഷക്കാലത്തേക്ക് പിന്നോട്ട് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
 
      ഇന്ന് നടന്ന ചർച്ചയിൽ കളക്ടർ നിലപാട് കടുപ്പിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടെന്ന് കേൾക്കുന്നു, നെല്ലിക്കുഴി പഞ്ചായത്തിലെ ഭൂമിയുടെ തറവില കൂടുതലാണെന്നും പറഞ്ഞു റവന്യൂ മന്ത്രിക്കു എം എൽ എ യുടെ നേതൃത്വത്തിൽ പ്രാദേശിക ഭരണ സമിതിയുടെ നേതാക്കൾ ഈ കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു, ഈ നിവേദനം ജില്ലാ കലക്ടറിന് മന്ത്രി കൈമാറിയിരുന്നു,  അതാണ് ഇപ്പോൾ കൂനിന്മേൽ കുരു പോലെ ആയിട്ടുള്ളത്. ഒരു പ്രദേശത്തെ എം എൽ എ യും പ്രാദേശിക നേതൃത്വവും ഭൂമിക്കു തങ്ങളുടെ പ്രദേശത്തു ഇപ്പോൾ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന തറ വിലയില്ലെന്നും പറഞ്ഞു നിവേദനം നൽകിയത് കൊണ്ട് തന്നെ കലക്ടർ തറവിലയേക്കാൾ  അഞ്ചു ശതമാനത്തിൽ  കൂട്ടി നൽകിയാൽ വിജിലൻസ് കേസ് അടക്കമുള്ള നൂലാമാലകൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.
 
വിജിലൻസ വേട്ടയാടുന്നു എന്ന് പറഞ്ഞാണ് ഐ എ എസ ഉദ്യോഗസ്ഥർ സമരം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടത് എന്നാൽ മുഖ്യമന്ത്രിയുടെ കർക്കശമായ നിലപാട് മൂലം സമരം പിൻവലിക്കേണ്ടി വന്നിരുന്നു., അന്ന് മുതലേ  ഇനി നിയമപരമായ കാര്യങ്ങൾ മാത്രം ചെയ്താൽ മതിയെന്നും അല്ലാത്ത എല്ലാ കാര്യത്തിനും മന്ത്രി ഉത്തരവിടട്ടെയെന്നും  ഐ എ എസ ഉദ്യോഗസ്ഥർ തീരുമാനിച്ചതായിട്ടുള്ള ചർച്ച പുറമെ ഉണ്ടായിരുന്നു. കോതമംഗലം എം എൽ എ നെല്ലിക്കുഴിയിലുള്ള റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാൻ വേണ്ടി നൽകിയ നിവേദനമാണ് ഫലത്തിൽ ഇപ്പോൾ തങ്ങളെ ബാധിച്ചിരിക്കുന്നതെന്നാണ് പ്രദേശ വാസികളുടെ സംസാരം. നോട്ടു നിരോധനം മൂലവും, പറഞ്ഞു കേൾക്കുന്ന ഇ പ്രോപ്പർട്ടി രെജിസ്ട്രിയും തയ്യാറാക്കാൻ പോകുന്നെന്ന വാർത്തയും കേട്ടതോടു കൂടി ആളുകൾ ഇപ്പോൾ വാങ്ങുന്ന അതെ വില തന്നെ ആധാരത്തിൽ കാണിക്കാൻ തയ്യാറായിരിക്കുമ്പോൾ എം എൽ എ നിവേദനം നൽകിയത് ദുരുദ്ദേശ പരമാണെന്നും ആളുകൾ പറയുന്നു. 
 
    പൊതു പണം നഷ്ടപ്പെടുന്ന ഏറ്റവും വലിയ ഉദാഹരണമാണ് തങ്കളം - കാക്കനാട് പാത. ഏകദേശം 4 വര്ഷം മുൻപ് കോടികൾ മുടക്കി ഒരു ചെറിയ പ്രദേശം മാത്രമേ ചെയ്തിട്ടുള്ളു , എന്നാൽ നെല്ലിക്കുഴി പഞ്ചായത്തിലെ തന്നെ ബാക്കിയുള്ള ഭാഗത്തു സാമൂഹിക ആഘാത പഠനം ഇത് വരെയായിട്ടും നടത്തിയിട്ടില്ല. ഈ പഠനം നടത്താൻ രണ്ടു വർഷത്തിന് അടുത്ത് വേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത് , കൂടാതെ സമീപ വില്ലേജുകളിലൊന്നും സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ യാതൊന്നും ആരംഭിച്ചിട്ടില്ല, അത് കൊണ്ട് തന്നെ ഒരു പത്തു വര്ഷം കൂടി കഴിയാതെ ഈ പാത യാഥാർഥ്യമാകാൻ സാധ്യത കുറവാണു അല്ലെങ്കിൽ അതിനുള്ള ഇച്ഛാശക്തി രാഷ്ട്രീയ ഭരണ തലത്തിലുണ്ടാകണം. ഇപ്പോൾ സ്ഥലമേറ്റെടുക്കാൻ പോകുന്ന സ്ഥലത്തു റോഡ് പണിതാൽ രാവിലെ നടക്കാൻ പോകുന്നവർക്ക് ഒരു 4 റൗണ്ട് കുറച്ചു നടന്നാൽ മതിയെന്ന പ്രയോജനം മാത്രമേയുള്ളു. 
 
   സ്ഥലത്തിന് ഉദ്ദേശിച്ച വില നൽകാതെ ഏറ്റെടുക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നാണ് പ്രദേശ വാസികൾ പറയുന്നത് കോടതിയെ സമീപിച്ചാൽ ഈ അടുത്ത കാലത്തൊന്നും ഇതിനു പരിഹാരമുണ്ടാകാനുള്ള സാധ്യത കുറവാണു, ഇലക്ഷന് വോട്ടു പിടിക്കാനായി പുകമറ സ്രഷ്ടിക്കുന്നതിനായി മുടക്കിയ പണം  ഈ നാട്ടിലെ സാധാരണക്കാരൻ മുണ്ടു മുറുക്കിയുടുത്തു നൽകിയ നികുതി പണമാണെന്നു ഓർത്താൽ നന്നായിരുന്നു. 
 
   മുൻ നിശ്ചയ പ്രകാരമുള്ളതിൽ നിന്നും ഒരു രൂപ പോലും കുറച്ചുള്ള ഒത്തു തീർപ്പിനില്ലെന്നും, ബല പ്രയോഗത്തിലൂടെ സ്ഥലമേറ്റെടുക്കാൻ വരുന്നതിനു മുൻപ് സർക്കാർ നദി ഗ്രാമം , സിംഗൂർ എന്നിവയിലെ പാഠങ്ങൾ ഓർത്തിരുന്നാൽ സർക്കാരിന് നല്ലതെന്നും വരും കാലം അതി ശക്തമായ ജനകീയ പ്രക്ഷോഭത്തിന്‌ പഞ്ചായത്തു സാക്ഷ്യം വഹിക്കാൻ പോകുന്നു എന്നും പഞ്ചായത്തിലെ യു ഡി എഫ് കക്ഷി നേതാവ് സത്താർ വട്ടക്കുടി അറിയിച്ചു .
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED