Karimkunnam Live
Flash News

EDITORS CHOICE

നെല്ലിക്കുഴിയിൽ വീണ്ടും മഞ്ഞപ്പിത്ത മരണം.

Jan 10, 2017, 22:49 PM IST

img-620271.jpg

 
നെല്ലിക്കുഴി - നെല്ലിക്കുഴി പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചു ഒരാൾ കൂടി മരിച്ചതിൽ ജനങ്ങൾ ആശങ്കാകുലരായിരിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പും, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ക്യാമ്പ് നടത്തിയിട്ടും ഇപ്പോളും മഞ്ഞപ്പിത്തം ബാധിച്ചു ആളുകൾ മരിക്കുന്നതിൽ ആളുകൾ ഭയശങ്കരാണ് ..
 
  അതെ സമയം നാല്പത്തിനായിരത്തിനു മുകളിൽ ജനസംഘ്യയുള്ള നെല്ലിക്കുഴിയിൽ വെറും നാലായിരത്തിൽ താഴെ ആളുകളെ മാത്രമേ ക്യാമ്പിൽ പരിശോധിച്ചിട്ടുള്ളുവെന്നു ആളുകൾ പറയുന്നു, ഇന്നലെ മരണമടഞ്ഞ കുപ്പശ്ശേരിമളം പേപ്പതി വീട്ടിൽ അനസ് എന്നയാളും വിവാദമായ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആളായിരുന്നു എന്നറിഞ്ഞതോടു കൂടി അതെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർ ഭയന്നിരിക്കുകയാണ്, വിവാദമായ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവരുടെ മലവും രക്തവും ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിച്ചതിൽ നിന്നും ഒരു വലിയ ശതമാനം ആളുകൾക്കും രോഗം കണ്ടതിൽ നിന്നും രോഗത്തിന്റെ ഉറവിടം വ്യക്തമായിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.  
 
    ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ രോഗമുള്ളവരെ കണ്ടെത്തിയിട്ടുള്ളതിനാൽ നെല്ലിക്കുഴിയിലെ മഴുവൻ ജനങ്ങൾക്കും വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണമെന്നും. മണിപ്പാൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തി ഉചിതമായ നടപടിയെടുക്കണമെന്നും ഇക്കാര്യങ്ങൾക്കെല്ലാം തങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും പഞ്ചായത്തിലെ യു ഡി എഫ് കക്ഷി നേതാവ് സത്താർ വട്ടക്കുടി അറിയിച്ചു. പഞ്ചായത്തിലെ ഭരണ പക്ഷത്തിന്റെ ധിക്കാര പരമായ ജനദ്രോഹ നടപടികൾ മൂലമാണ് ആരോഗ്യ മന്ത്രി സന്ദർശനം നടത്തി നല്കമെന്നു പറഞ്ഞ സഹായങ്ങൾ നേടിയെടുക്കാൻ കഴിയാത്തതെന്നും സത്താർ കൂട്ടിച്ചേർത്തു, ഇതുപോലെയുള്ള സമീപനവുമായി മുന്നോട്ടു പോയാൽ അതി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു .
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED