Karimkunnam Live
Flash News

EDITORS CHOICE

ജിഷ്ണു ആത്മഹത്യ ചെയ്തതതോ ... അധികാരികൾ അവനെ കൊന്നതാണോ?, വിദ്യാലയമോ അതോ അറവുശാലയോ ?.

Jan 08, 2017, 23:52 PM IST

img-368844.jpg

 
കോതമംഗലം - തൃശൂർ പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് സുഹൃത്തുക്കളും ബന്ധുക്കളും മുഘ്യമന്ത്രിയെ സമീപിക്കും.  
 
        കഴിഞ്ഞ ദിവസമാണ് ഇതേ കോളജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു ആത്മഹത്യാ ചെയ്തത് , പരീക്ഷക്ക്‌ കോപ്പി അടിച്ചു എന്ന പേരിൽ ജിഷ്ണുവിനെ കോളേജിലെ പി ആർ ഓ പിടിച്ചു കൊണ്ട് പോയി വൈസ് പ്രിൻസിപ്പലിന്റെ  മുറിയിൽ വെച്ച് മർധിച്ചുവെന്നാണ് സഹപാഠികൾ പറയുന്നത്. കോളേജിലെ പി ആർ ഓ മുൻ കോൺഗ്രസ് മന്ത്രി ആയിരുന്ന കെ പി വിശ്വനാഥന്റെ മകനാണ്. ഇതോടൊപ്പം ഈ കോളജിൽ നടന്നു കൊണ്ടിരിക്കുന്ന ദുരൂഹമായ കാര്യങ്ങളെ കുറിച്ച് ഇപ്പോളാണ് പുറം ലോകമറിയുന്നത്, കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനം തടസ്സപ്പെട്ടാലോ എന്നോർത്ത് പ്രതിഷേധിക്കാൻ പോയിട്ട് ജിഷ്ണുവിന്റെ  മരണാനന്തര ചടങ്ങിൽ പോലും പങ്കെടുക്കാൻ സാധിച്ചില്ല, ആകെ 20 സഹപാഠികൾ മാത്രമാണ് മരണാനന്തര ചടങ്ങിൽ പങ്കെടുത്തത്, അതെ സമയം ജിഷ്ണു ആത്‌മഹത്യക്കു ശ്രമിച്ചിട്ട് ആശുപത്രിയിൽ കൊണ്ട് പോകാൻ പോലും കോളേജ് അധിക്രതർ തയ്യാറായില്ല, എന്നത് കൂടാതെ ആശുപത്രിയിൽ കൊണ്ട് പോകുന്നതിനു തടസ്സം നിൽക്കുകയും ചെയ്തു, കോളേജ് ഹോസ്റ്റലിലാണ് ആത്‌മഹത്യക്കു ശ്രമിച്ചത്. ആശുപത്രിയിലേക്കോ, മരണാനന്തര ചടങ്ങുകളിലോ കോളേജ് അധികാരികളോ അധ്യാപകരോ പങ്കെടുക്കുകയോ, കോളേജിന്റെ പേരിൽ റീത്തു വെക്കുകയോ ഉണ്ടായില്ല എന്നതിൽ നിന്നും ആത്മഹത്യയിലെ ദുരൂഹത ഇരട്ടിക്കുന്നു, ജിഷ്ണുവിന്റെ മുഖത്തും പുറത്തും മർദനമേറ്റ പാടുകൾ കണ്ടതും ദുരൂഹത വർധിപ്പിക്കുന്നു.
 
 എസ എഫ് ഐ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട് അതെ സമയം പ്രതിഷേധം മറികടക്കാൻ വേണ്ടി കോളജ് തത്കാലം അവധി കൊടുത്തിരിക്കുകയാണ്.പത്രങ്ങൾക്കു വളരെയധികം പരസ്യം നൽകുന്ന ഒരു മാനജ്മെന്റായതിനാൽ  ഈ വാർത്ത കേരളത്തിലെ ഒട്ടു മിക്ക മുൻനിര മാധ്യമങ്ങളും തമസ്കരിക്കുകായനുണ്ടായത് കൈരളി പീപ്പിൾ ചാനലാണ് ഈ വാർത്ത പുറം ലോകത്തെത്തിച്ചത്, .  മാധ്യമ ധർമത്തിനുപരിയായി കച്ചവട താല്പര്യം മാത്രം സംരക്ഷിക്കുന്ന മാധ്യമങ്ങൾക്ക് കൂറ് വായനക്കാരേക്കാൾ കോര്പറേറ്റുകളോടാണെന്നു ഒരിക്കൽക്കൂടി തെളിയിക്കുന്നു, കോളേജിലെ ജിഷ്ണുവിന്റെ സുഹൃത്തുക്കൾ ആത്‍മഹത്യ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള മുഘ്യമന്ത്രിക്കും , വിദ്യാഭ്യാസ മന്ത്രിക്കും തുറന്ന കത്തെഴുതുകയുണ്ടായി.. 
 
വായനക്കാർക്ക് കൂടുതൽ അറിയുന്നതിനായി ജിഷ്ണു പഠിച്ച കോളജിലെ പൂർവവിദ്യാർഥി അയച്ചു തന്ന കത്ത് ചുവടെച്ചേർക്കുന്നു,,,, 
 
ജിഷ്ണു ഒരു തുടക്കം അല്ല... അവസാനത്തേതുമല്ല... അവന്‍ ഒരു തുടര്‍ച്ച ആണ്... 
അധ്യാപനത്തെ ഒരു അശ്ലീലമാക്കുന്ന അധ്യാപകരുടെയും...വിദ്യയെ വ്യഭിച്ചരികുന്ന കോളേജുകളില്‍ ചിറകറ്റു വീണ അനകം വിദ്യാര്‍ഥികളില്‍ ഒരാള്‍...
 
തൃശൂര്‍കാരന്‍ വിദ്യാഭ്യാസ മന്ത്രിയുടെ മൂക്കിനു താഴെ നടന്നിട്ട്മപോലു ഇതുവരെ എന്തെങ്കിലും പ്രതികരണമോ നടപടിയോ ഉണ്ടായതായിട്ടു അറിയില്ല. മാധ്യമങ്ങള്‍ ആണേല്‍ കൈരളിയും സൌത്ത് ലൈവും പിന്നെ ട്രോളന്മാരും അല്ലാണ്ട് ആരും ഈ സംഭവം അറിഞ്ഞിട്ടൂടെ ഉണ്ട് ഏന്നു തോന്നില്ല. മാധ്യമങ്ങള്‍ക്കുള്ള മുതലാളി ഭക്തി പൊതുജനങ്ങള്‍ക് ഇല്ലാത്തത് എന്തായാലും നന്നായി...അല്ലേല്‍ ഈ "പ്രമുഖ" കോളേജ് അതിന്‍റെ അടുത്ത ഇരയെ തേടി യാത്ര തുടങ്ങിയേനെ. ഈ അവസരത്തില്‍ നമ്മള്‍ എങ്കിലും രാഷ്ട്രീയ മത ജാതി തിരിവില്ലാതെ ശബ്ടിച്ചുകൊണ്ടിരുന്നില്ല എങ്കില്‍ വലിയ ഒരു നെറിവ്കേടായി പോവും.
കോളേജിനെതിരെ സംസാരിക്കുന്ന വിദ്യാര്ത്ഥികളെ ഒരു മുറിയിലിട്ടു ഇടിക്കുമത്രെ...
വേണ്ടി വന്നാല് നിന്നൊയൊക്കെ തല്ലാന് പുറത്തുനിന്നു ഗുണ്ടകളെ വിളിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്ക്കു നേതൃത്വം നല്കുന്നതു കോളേജ് പി.ആര്‍.ഒ മുന്മന്ത്രി കെ. പി. വിശ്വനാഥന്റെ മകനായ സഞ്ജിത്ത് വിശ്വനാഥനാണ്. മന്ത്രി സാറിനു അഭിമാനികാം.
ഈ കോളേജിൽ പഠിക്കുന്ന വിദ്യാർത്തികൾ പാലിക്കേണ്ട ചില തുഗ്ലക്ക് പരിഷ്ക്കാരങ്ങളിൽ ചിലത്.
സാധാരണ കോളേജ് കാഴ്ചകളിൽ വരാന്തയിൽ കൂടി നടക്കുന്ന അധ്യാപകരും വിദ്യാർത്തികളും ആണെങ്കിൽ ഇവിടെ ഈ കോളേജിൽ "ഡിസിപ്ലിൻ ഓഫീസർസ് എന്ന പേരിൽ ഉള്ള ഒരു ഗുണ്ടാ സംഘമാണൂ വരാന്തയിൽ അങൊട്ടും ഇങൊട്ടും റോന്തു ചുറ്റുക." ഇവരെ പേടിച്ച് പെൺകുട്ടികളടക്കം വിദ്യാർത്തികൾ ഇന്റർവെല്ല് വരെ അത്യാവശ്യങ്ങൾക്കായി പുറത്തേക്ക് പോകാറില്ലാ.
1. കോളേജിൽ ക്ലീൻ ഷേവ് ചെയ്യാതെ, മുടി വെട്ടാതെ ആരും വരരുതു. വന്നാൽ ഇത്തരക്കാരെ പിടിക്കാൻ ഈ ഗുണ്ടാ സംഘമുണ്ട്. 100 രൂപയാൺ് ഫൈൻ.
(അബ്ദുൾ കലാമിനെ പോലെയുള്ള മുടിയന്മാർ ഈ കോളേജിൽ പഠിച്ചിരുന്നെങ്കിൽ പഠിത്തം തന്നെ നിർത്തിപോയെന്നേ എന്നു സാരം.)
2. മുടി വെട്ടാത്തവരെയും ക്ലീൻ ഷേവു ചെയ്യാത്തവരും ഫൈൻ അടച്ചതിനു ശേഷം ക്ലാസു കയറാം എന്നു വിചാരിച്ചൽ തെറ്റി, കോളേജ് ഗെയിറ്റിനടുത്ത് നിൽക്കുന്ന ഡിസിപ്ലിൻ സേന മുടി വെട്ടിയിട്ട് ക്ലാസ്സിൽ കയറിയാൽ മതി , അന്നത്തെ ദിവസം അവരെ തിരിച്ചയക്കും. അതോടെ തീർന്നു എന്നു കരുതരുത് ആ ദിവസം ക്ലാസ് ലേക്ക് വരത്തതു കൊണ്ട് ലീവ് ഫൈനായി ഒരു ദിവസത്തേക്ക് 100 രൂപ അടയ്ക്കണം. ഫൈനാണു എല്ലാത്തിനും പ്രതിവിധി.
3. കോളേജ് ഐ ഡി കാർഡ് കഴുത്തിലണിയാൻ മറന്നാലും,ഷർട്ട് ഇസ്ത്രി ഇടാൻ മറന്നാലും, ഇസ്ത്രി ഇട്ട ഷർട്ട് "ഇൻ" ചെയ്യുമ്പോൾ ഒരിച്ചിരി പുറത്തേക്ക് കണ്ടാലും, ഷൂ ഇട്ടിട്ടില്ലെങ്കിൽ, ഷൂ ലേസ് അഴിഞു കണ്ടെങ്കിൽ അങനെ എല്ലാത്തിനും പ്രത്യെകം പ്രത്യെകം 100 രൂപയാണു ഫൈൻ . ഫൈനാണു എല്ലാത്തിനും പ്രതിവിധി.
4. അടുത്ത ഫൈൻ ഭക്ഷണത്തിന്റെ കാര്യമാണൂ. ഭക്ഷണം ഷെയർ ചെയ്യരുത്. ചെയ്താൽ 200 രൂപയാണു ഫൈൻ. മനുഷ്യന്റെ ഭൂത കാലം ഇത്തരത്തിലെ പല കൊണ്ടു-കൊടുക്കൽ, (ഇംഗ്ലീഷിലെ ഷെയർ) മൂലം തന്നെയാണൂ വളർന്നു വന്നതെന്നു അറിയാത്തവരാണോ ഈ കോളേജിൽ അധ്യാപന വൃത്തിക്ക് ഇറങ്ങിയത്. ഫൈനാണു എല്ലാത്തിനും പ്രതിവിധി.
5. ഓരോ വിദ്യാർത്ഥിയും BLOOM എന്ന ആർട് ഫെസ്റ്റിനു 1300 രൂപയാണ് കൊടുക്കേണ്ടത് . രാത്രി പരിപാടികൾ കാമ്പസുകളിൽ നിരോധിച്ച ഹൈക്കോർട്ട് വിധി ഉള്ളതിനാൽ വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും ആർട് ഫെസ്റ്റ് എന്നു പറഞ്ഞു നടത്തുന്ന BLOOM നു ളള പൈസ ഒഫിഷ്യൽ സർക്കുലർ പ്രകാരം പിരിക്കുന്നത് നിയമ വിരുദ്ധമാണ്. എന്നിരുന്നാലും പൈസ കൊടുത്തു എന്ന ഒരു തെളിവ് പോലും അവശേഷിപിക്കാതെ പിൻവാതിലിലൂടെ നമ്മൾ പണം കൊടുത്തുകൊണ്ട് അവരുടെ കറുത്ത പണം വർദ്ധിപ്പിക്കുകയാണ്. വിദ്യാർത്ഥികൾ ഒരു റെസിപ്റ്റു പോലും ഇല്ലാതെ എന്തിനു പൈസ കൊടുക്കണം എന്നതിനുള്ള ഉത്തരം കോളേജ് മാനേജ്മെന്റിന്റെ കയ്യിൽ ഇല്ല താനും. നിശ്ചിത ദിവസത്തിനുള്ളിൽ ഇതു കൊടുത്തില്ലെങ്കിൽ ഒരൊ ദിവസവും പലിശയായി 100 രൂപ അധിക കൊടുക്കണം. ഫൈനാണു എല്ലാത്തിനും പ്രതിവിധി.
പണമാണ് എല്ലാത്തിനും അധാരം.
ഇതേ കോളേജിലാണ് …
ഒരു പെൺകുട്ടിബസിൽ നിന്നു ചാടി ജീവിതം അവരുടെ മുന്നിലേക്ക് എറിഞ്ഞുടച്ച് പ്രതിഷേധിച്ചത്..
രണ്ടു പെൺകുഞ്ഞുങ്ങൾ വിഷം കഴിച്ചത്..
പ്രതികരിച്ച വിദ്യാർത്ഥികളെ
ഗുണ്ടകളെ വിട്ടുതല്ലി ചതച്ചത്…
ഇവിടെയാണ് …
പെൺകുട്ടികളുടെ ഹോസ്റ്റലിൽ
പോലും ക്യാമറവെക്കപെട്ടത്..
അവരുടെ ബാഗുകൾ ഹോസ്റ്റലിന്റെ
ഉള്ളിൽകയറി നിരന്തരം പരിശോധിക്കാറ്…
അവരുടെ സ്വകാര്യതകളിൽ ഇടപെടുന്ന
സ്ഖലനാന്വേഷികൾ ഉള്ളത്…
ഇതേ നരകത്തിലാണ്…
ടാഗ് ഇടാത്തതിനും പ്രേമിച്ചതിനും 
ഷൂ ലൈസ് കെട്ടാത്തതിനും
മാരക ഫൈൻ അടിക്കാറ്..ഇന്റേണൽ മാർക്കിന്റെ പേരിൽ നിരന്തരം ശാരീരികവും മാനസികവുമായി ടോർച്ചർ ചെയ്യാറ്.
ഈ അറവുശാലയിലാണ്…
കുഞ്ഞുങ്ങളെ ബെൽറ്റ്കൊണ്ട്
അടിയ്ക്കുന്ന കോൺസ്ട്രേഷൻ ക്യാമ്പിനെ
നാണിപ്പിക്കുന്ന ഇടിമുറിയുള്ളത്.
ഇവിടെയാണ്….
മുക്കിലും മൂലയിലും
ക്യാമറകണ്ണുകളാൽ നിരീക്ഷിക്കപെട്ട്
ചലനങ്ങൾ നോക്കി ശിക്ഷകൾ തീരുമാനിക്കപെടുന്നത്…
ഇങ്ങനെ ജീവിക്കുന്നതിലും ഭേദം
ചത്ത് പണ്ടാരമടങ്ങുന്നതാണെന്ന്
ചിന്തിക്കുന്നതിനെ എങ്ങനെ തള്ളി കളയാന്‍ പറ്റും?
രാഷ്ട്രീയ കാര്യങ്ങളില്‍ നീണ്ട നീണ്ട കഥകള്‍ എഴുതുന്ന വി ടി ബാലറാം പോലും രണ്ട വരിയില്‍ അന്വേഷണം വേണം എന്നാവിശ്യപെട്ടു പരിപാടി തീര്‍ത്തു. എന്തായാലും സമൂഹത്തിന്റെ പ്രതിഷേധത്തെ തുടര്‍ന് അടച്ചിട്ട നെഹ്‌റു കോളേജ് ഇനി തുറകാതെ ഇരികട്ടെ...അവടുത്തെ വിദ്യാര്‍ഥികള്‍ എഞ്ചിനീയര്‍മാരായില്ലേലും...അതിലും മുഖ്യം ഇനി ഒരു ജിഷ്ണു ഉണ്ടാവാതെ ഇരികണം എന്നുള്ളതാണ്.
പണം കൊണ്ടു ഇവർ പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ഒരു സമൂഹത്തെ വാർത്തെടുക്കുന്നു. തനിക്കെതിരെ ഉയരുന്ന അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിക്കാൻ കഴിയാത്ത ഒരു സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടിയാണു നെഹ്രു കോളേജിന്റെ ശ്രമം.
ചിന്തിക്കേണ്ടത് മാതാ പിതാക്കളാണ് , നിങ്ങളുടെ പൊന്നും കുടങ്ങളായ മക്കൾ ഇത്തരം കോളേജുകളിൽ അനുഭവിക്കുന്ന മാനസികമായ പീഢനങ്ങൾ എല്ലാം നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
കടം വാങ്ങിയും ലോൺ എടുത്തും പഠിക്കാൻ വരുന്ന വിദ്യാർത്തികളെ ഇത്തരത്തിൽ ഫൈൻ എന്ന പേരിൽ ചൂഷണം ചെയ്യുന്ന ഈ കോളേജ് മാനേജ്മെന്റിനെതിരെ ശക്തമായ പ്രതിഷേധം.
 
ജിഷ്ണു പ്രണോയിയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്കയച്ച തുറന്ന കത്ത് ..
 
ബഹുമാനപെട്ട മുഖ്യമന്ത്രി Pinarayi Vijayan വിദ്യാഭ്യാസ മന്ത്രിയും തൃശൂർ സ്വദേശിയുമായ Prof.C.Raveendranath അറിയുവാൻ,
നോട്ട്,റേഷൻ, സമരം ഒക്കെയായി നല്ല തിരക്കുണ്ടാവും എന്നറിയാം, എന്നാലും ഒരു ചെറിയ കാര്യം പറയാനാണ് വന്നത് സർ. 
മനപൂർവവും നേരിട്ടും അല്ലെങ്കിലും നോട്ടക്കുറവ് കൊണ്ട് നമ്മുടെ സമ്പൂർണ സാക്ഷര കേരളത്തിലെ തൃശൂർ പാമ്പാടിയിലെ നെഹ്റു കോളേജ് കലാലയ(?)ത്തിൽ നിന്നും ഒരു ജീവൻ കൂടി യാത്രയായി.
കൈയിലെ ഞരമ്പ് മുറിച്ചശേഷമാണ് ജിഷ്ണു തൂങ്ങിമരിച്ചത്, അറിയാതെ പോലും ജീവൻ അവശേഷിക്കരുത് എന്ന് ആരോടോ വാശിയുള്ള പോലെ അവന്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചിട്ടുളള ജിഷ്ണു പ്രണോയ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വൈദ്യുതി ഉപഭോഗം കണക്കാന്‍ കണ്ടുപിടിച്ച പുതിയ മീറ്റര്‍ പണംകൊടുത്ത് വാങ്ങുന്ന റീച്ചാര്‍ജ് കൂപ്പണ്‍ ഉപയോഗിച്ച് വൈദ്യുതി ഉപയോഗിക്കുമ്പോൾ വീടുകളിലെത്തി മീറ്റര്‍ റീഡിങ് എടുക്കുക, കറന്റ് ബില്‍ ഒഴിവാക്കുക എന്നതൊടൊപ്പം ആവശ്യമുളള പണത്തിന് ചാര്‍ജ് ചെയ്ത് മാത്രം വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാൻ സാധിച്ചേനേ. 
ഇത് പോലെ ഒരു നാട്ടിലെ അലെങ്കിൽ ഒരു രാജ്യത്തിന്റെ തന്നെ എല്ലാ ജനങ്ങളേയും ഗുണപരമായ രീതിയിൽ സ്വാധീനിക്കാൻ തക്ക ഒരു ' കണ്ടുപിടുത്തം നടത്താനുള്ള ബുദ്ധിയുടെ കുതിപ്പ് കഴിഞ്ഞ ദിവസം ഒരു മുഴം കയറിൽ അവസാനിച്ചപ്പോൾ, 3 ഇഡിയറ്റ്സ് എന്ന ആമീർ ഖാൻ സിനിമയിലെ ആത്മഹത്യയാണ് മനസിൽ വന്നത്. മാനേജ്മെന്റ് ഭീകരതക്ക് മുന്നിൽ ചിറകുകൾ അറയറവ് വെച്ച് മടങ്ങിയത് ആത്മഹത്യ ആണത്രേ. ആ സിനിമയിൽ ആമിർ പറയുന്നത് തന്നെയാണ് സർ നടന്നിരിരിക്കുന്നത്. ഇതാരു ആത്മഹത്യ അല്ല സർ... കൊലപാതകമാണ്. വിദ്യാർത്ഥികളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജിഷ്ണുവിനായി സമരത്തിനിറങ്ങി കഴിഞ്ഞു. ജിഷക്ക് വേണ്ടിയും സൗമ്യക്ക് വേണ്ടിയും ജ്യോതി സിംഗിന് വേണ്ടിയും നടത്തിയ സമരങ്ങൾ പോലെ ആവേശവും അമർഷവും ചോരാതിരിക്കട്ടെ എന്ന് പ്രാർത്ഥന.
ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്.( courtesy for the witness statement: SouthLive Malayalam)
ഇന്നലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ വിഷ്ണു തിരിഞ്ഞുനോക്കി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രവീണ്‍ എന്ന അധ്യാപകന്‍ മോശമായി പെരുമാറി. എല്ലാവരുടെയും മുന്നില്‍വെച്ചുളള മാനസികപീഡ കൂടാതെ ഡീബാര്‍ ചെയ്യുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഓഫിസില്‍ എത്തിയപ്പോഴും വിഷ്ണുവിനോടുളള മോശം പെരുമാറ്റം തുടര്‍ന്നു. ജിഷ്ണുവിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത പരീക്ഷാപേപ്പറില്‍ ഡീബാര്‍ ചെയ്യുന്നതിന്റെ ഭാഗമായി അധ്യാപകന്‍ മാര്‍ക്ക് ചെയ്‌തെന്നും ആരോപണമുണ്ട്. ഡീബാര്‍ ചെയ്‌തേക്കുമെന്ന ഭയവും മാനെജ്‌മെന്റിന്റെയും അധ്യാപകരുടെയും അവഹേളനത്തില്‍ മനംനൊന്തുമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. വൈകിട്ട് ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാത്തതിനെ തുടര്‍ന്നാണ് സഹപാഠികള്‍ തിരക്കിയെത്തിയത്. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിന് അപ്പോഴും ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവിടെയുണ്ടായിരുന്ന ആരോപണ വിധേയനായ പ്രവീണ്‍ എന്ന അധ്യാപകന്‍ തയ്യാറായില്ലെന്നും സഹപാഠികള്‍ ആരോപിക്കുന്നു.
ഇതിന്റെ അവസാനം എങ്ങനെ ആകും എന്നറിയില്ല... എന്നാലും ഒന്ന് ചോദിക്കട്ടെ സർ.. എന്തിനാണ് കോളേജുകൾ എന്ന വ്യാജേന കെട്ടി പൊക്കുന്ന ഇത്തരം അറവ് ശാലകൾ?.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED