Karimkunnam Live
Flash News

EDITORS CHOICE

കോതമംഗലം പട്ടണത്തിൽ ഗതാഗത പരിഷ്കരണം കീറാമുട്ടിയോ..

Jan 07, 2017, 23:18 PM IST

img-416187.jpg

 
കോതമംഗലം - പട്ടണത്തിൽ എത്ര വിചാരിച്ചിട്ടും ഗതാഗത പരിഷ്കരണം നടത്താൻ സാധിക്കുന്നില്ല, ഗതാഗത ഉപദേശക സമിതിയുടെ നിർദേശം നടപ്പിലാക്കാൻ, മുൻസിപ്പൽ അധികാരികൾക്കു ഇച്ഛാശക്തിയില്ലാത്തതാണ് പരാജയപ്പെടാൻ കാരണം, കച്ചവടം കുറഞ്ഞാലോ എന്ന വ്യാപാരികളുടെ ആശങ്കയും പരിഷ്കരണം നടപ്പിലാക്കാൻ തടസ്സമാകുന്നുണ്ട്.
 
ദശലക്ഷ കണക്കിന് തുക ചിലവഴിച്ച തങ്കളം സ്റ്റാൻഡിൽ ബസുകൾ ഇപ്പോളും കയറാൻ മടികാണിക്കുന്നു, ജനങളുടെ നികുതി പണം ആർക്കും പ്രയോജനമില്ലാതെ ആയി തീരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്, ഇതേ കാര്യം ഇതിനു മുൻപ് ഞങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്,  ഇത്രയധികം ബൈപാസ്സുകൾ ഉള്ള മറ്റൊരു പട്ടണം സമീപ പ്രദേശത്തില്ല, എന്നിട്ടും നഗര ഹൃദയത്തിലെ ഗതാഗത കുരുക്കിന് ഒരു വിധത്തിലും പരിഹാരം ഉണ്ടാക്കാൻ സാധിക്കാത്തതു ജനങളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തുന്നുണ്ട്, ആസൂത്രണത്തോടെ നീങ്ങിയില്ലെങ്കിൽ കോതമംഗലം പട്ടണം വൻതോതിലുള്ള ഗതാഗത കുരിക്കിലേക്കു നീങ്ങാനാണ് സാധ്യത.
 
മുൻ എം എൽ എ മാരെ അപേക്ഷിച്ചു കോതമംഗലം പട്ടണം കൈവെള്ള പോലെ അറിയാവുന്ന ആന്റണി ജോൺ വിചാരിച്ചാൽ മാത്രമേ ഗതാഗത തടസ്സം നീക്കാൻ കഴിയൂ എന്നാണ് ജനസംസാരം , ഏറ്റെടുക്കുന്ന കാര്യങ്ങൾ ഇച്ഛാശക്തിയോടു കൂടി നടപ്പിലാക്കാൻ കഴിയുന്ന അദ്ദേഹത്തിനെ കൊണ്ട് മുൻകൈ എടുപ്പിച്ചു ഗതാഗത കുരിക്കിനു പരിഹാരം കാണാനാണ് പൊതുജനങളുടെ നീക്കം.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED