Karimkunnam Live
Flash News

EDITORS CHOICE

മുവാറ്റുപുഴ ഗ്രാൻഡ് സെന്റർ മാളിൽ നടക്കുന്നത് വെറും കൊള്ളയല്ല തീവെട്ടിക്കൊള്ള..

Jan 06, 2017, 23:39 PM IST

img-203061.jpeg

 
മുവാറ്റുപുഴ- മുവാറ്റുപുഴ പട്ടണത്തിൽ പുതിയതായി ആരംഭിച്ച ഗ്രാൻഡ് സെന്റർ മാൾ എന്ന ഷോപ്പിംഗ് മാളിൽ പാർക്കിംഗ് ഫീസിന്റെ പേരിൽ അരങ്ങേറുന്നത് നിയമവിരുദ്ധമായ തീവെട്ടിക്കൊള്ള.  
 
      കേരള  മുൻസിപ്പൽ കെട്ടിട നിർമാണ ചട്ടമനുസരിച്ചു വാണിജ്യാവശ്യത്തിനു പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് വിസ്തീര്ണത്തിന് ആനുപാതികമായി  പാർക്കിംഗ് സൗകര്യമുണ്ടാകണം അങ്ങിനെയുള്ള കെട്ടിടങ്ങൾക്കു മാത്രമേ നമ്പർ നൽകുകയുള്ളൂ കൂടാതെ അവിടെ പ്രവർത്തിക്കുന്ന സ്ഥാപങ്ങൾക്കു പ്രവർത്തിക്കാനുള്ള ലൈസൻസും നൽകുകയുള്ളൂ എന്നിരിക്കെയാണ് ഷോപ്പിംഗ് മാൾ  ജനങ്ങളെ കൊള്ളയടിക്കാൻ ഇറങ്ങിയിക്കുന്നതു. പാർക്കിംഗ് ഫീസ് ഈടാക്കിയതിന്റെ പേരിൽ കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ഇപ്പോൾ നിയമ നടപടി നേരിട്ട് കൊണ്ടിരിക്കുകയാണ് . നിയമപരമായി ഷോപ്പിംഗ് മാളിന്റെ വാദം നിലനിൽക്കില്ലെന്നു തന്നെയാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. ഇവിടെ  നിയമത്തെ കൊഞ്ഞനം കുത്തുകയാണ് ഗ്രാൻഡ് സെന്റർ മാൾ ഉടമസ്ഥർ ചെയ്തിരിക്കുന്നത്, ആദ്യ മുപ്പതു മിനിറ്റ് സൗജന്യമെന്നു കാണിച്ചിട്ട്, പിന്നീട് വൻതുകയീടാക്കുന്നു, ഒരു മിനിറ്റ് പോലും വണ്ടി EXIT കൗണ്ടറിൽ എത്തുന്നതിനു ഇളവ് അനുവദിക്കുന്നില്ല, എന്നത് മുകളിലുള്ള ചിത്രം നോക്കിയാൽ മനസ്സിലാകും , ഇത്രയും വലിയ ബിൽഡിങ്ങിൽ കയറി 30 മിനിറ്റിനുള്ളിൽ ഇറങ്ങുക എന്നത് അപ്രായോഗികമാണ് ഏറ്റവും താഴെയുള്ള ഷോപ്പിംഗ് മാളിൽ  ബില് അടിക്കണമെങ്കിൽ പോലും 10 മിനിറ്റ് ക്യു നിൽക്കണം അത് പോലെ തന്നെ ഈ മാളിൽ 4 ൽ കൂടുതൽ തീയറ്ററുകളുണ്ട് അവിടെ വരുന്നവരെ പിഴിയാൻ വേണ്ടിയാണു 3 മണിക്കൂർ കഴിഞ്ഞാൽ തുക വർധിപ്പിച്ചിരിക്കുന്നതു അതെല്ലാം പോരാതെ ഏറ്റവും നിയമവിരുദ്ധമായ കാര്യം കൂടി പാർക്കിംഗ് ബോർഡിലും റെസീതിലും എഴുതിയിരിക്കുന്നു, പാർക്ക് ചെയ്യുന്നത് ഉടമസ്ഥന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കണമത്രേ, ഇതും പല കോടതി വിധികളുടെയും ലംഘനമാണ്, PAY AND PARK ൽ ഏൽപ്പിക്കുന്ന വാഹനം സൂക്ഷിക്കേണ്ട കടമ എന്നത് PAY AND PARK നടത്തുന്നവരുടെ ഉത്തരവാദിത്തമാണെന്നും അല്ല എങ്കിൽ സേവനം നിഷേധിക്കുന്നതിന് തുല്യമാണെന്നും കോടതികൾ നിരീക്ഷിച്ചിട്ടുണ്ട്. ഇവിടെ നിയമ പ്രകാരം ബില്ഡിങ്ങിന്റെ പാർക്കിംഗ് ഏരിയ കണക്കുകൂട്ടി അനുമതി നൽകിയിരിക്കുന്ന സ്ഥലമാണ് നിയമവിരുദ്ധമായി PAY AND PARK ആക്കി മാറ്റിയിരിക്കുന്നത് എന്നത് കൂടി ഓർക്കണം, എറണാകുളത്തുള്ള ചില ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി പറഞ്ഞത് കോമൺ പാർക്കിംഗ് ഏരിയയിൽ ഫീസ് ഈടാക്കാൻ പാടില്ലെന്നാണ്. 
 
      ഒരു മാസം ചുരുങ്ങിയത് 10 ലക്ഷം രൂപയുടെ കൊള്ളയാണ് നടക്കാൻ പോകുന്നത് , മുനിസിപ്പൽ അധികാരികൾ, പോലീസ് എന്നിവർ ഇത് കണ്ട ഭാവം പോലും നടിക്കുന്നില്ല. ഇവിടെ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് കൊണ്ട് മുൻസിപ്പാലിറ്റിക്കോ സർക്കാരിനോ ഒരു രൂപയുടെ പോലും നേട്ടമില്ല എന്നാൽ നഷ്ടം ആണ് സംഭവിക്കാൻ പോകുന്നത്, പാർക്കിങ്ങിന് ഭീമമായ തുക ചിലവാകുന്നതിനാൽ കുറെ ആളുകളെങ്കിലും സമീപത്തുള്ള റോഡ്‌സൈഡിൽ വാഹനം പാർക് ചെയ്യുകയും തന്മൂലം നഗരത്തിൽ ഇപ്പോളുള്ള ഗതാഗത കുരിക്ക് മുറുകുകയും അത് പരിഹരിക്കാനായി രണ്ടു പോലീസുകാരെയെങ്കിലും അധികമായി ഇവിടെ ഡ്യൂട്ടിക്ക് ഇടേണ്ടതായി വരും. അവരുടെ ശമ്പളം പാവപ്പെട്ട ജനങളുടെ നികുതി പണത്തിൽ നിന്നും നൽകേണ്ടി വരും, മാളിന് ആകർഷണീയത പോകുന്നു എന്ന കാരണത്താൽ പതിറ്റാണ്ടുകളായുള്ള അരമനപ്പടി ബസ് സ്റ്റോപ്പും കാത്തിരിപ്പു കേന്ദ്രവും മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് ഇതിനു കാരണമായി പറയുന്നത് ഗതാഗത കുരിക്കാന്,അപ്പോൾ പണമുള്ളവർ വരുമ്പോൾ ചരിത്രം വഴി മാറുമല്ലേ ?  ഇങ്ങിനെ പുതിയതായി വരുന്ന ബസ്റ്റോപ്പിൽ കാത്തിരിപ്പു കേന്ദ്രം പണി കഴിപ്പിക്കാനായി 5 ലക്ഷം രൂപയെങ്കിലും മുനിസിപ്പാലിറ്റി ചെലവഴിക്കേണ്ടി വരും, ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ ഈ മാസം മുഴുവൻ ജീവനക്കാർക്കും ശമ്പളം കൊടുക്കാൻ മുവാറ്റുപുഴ മുനിസിപ്പാലിറ്റിക്ക് കഴിഞ്ഞിട്ടില്ല എന്ന് കൂടി നമ്മൾ ഓർക്കണം.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED