Karimkunnam Live
Flash News

EDITORS CHOICE

വാരപ്പെട്ടി പഞ്ചായത്തിൽ അനധികൃത നിർമാണങ്ങൾ..

Jan 05, 2017, 22:28 PM IST

img-993420.jpg

 
വാരപ്പെട്ടി - വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിൽ ഇഞ്ചൂർ- കോഴിപ്പിള്ളി മേഖലകളിൽ അനധികൃത നിർമാണങ്ങൾ തകൃതിയായി നടക്കുന്നു. പഞ്ചായത്തിലെ ഈ മേഘലയിൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് തണ്ണീർത്തട ഡാറ്റ ബാങ്കിൽ നിലമെന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിൽ പ്ലോട്ടുകളായി തിരിച്ചു ആഡംബര വീടുകൾ നിർമ്മിക്കുന്നത് യാതൊരു വിധ അനുമതികളും വാങ്ങാതെയാണ്. ഭവന നിർമാണ ശേഷം ഭവനത്തിന്റെ വിവരം മറച്ചു വെച്ച് ആധാരം ചെയ്യുകയും അതിനു ശേഷം വസ്തു വാങ്ങുന്ന വ്യക്തിയെ കൊണ്ട് മാപ്പപേക്ഷ വെച്ച് വീടിനു നമ്പർ ഇടീക്കുകയുമാണ് ചെയ്യുന്നത്.
 
തണ്ണീർത്തട ഡാറ്റ ബാങ്കിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയിൽ ഭവനനിര്മാണത്തിനു അനുമതി നല്കാൻ പാടില്ല എന്നാൽ ഉടമസ്ഥന്റെ പേരിൽ വേറെ ഭൂമിയില്ലെങ്കിൽ ഇങ്ങിനെ നിർമ്മിക്കുന്ന ഭവനം 10 വർഷക്കാലത്തേക്ക് കൈമാറില്ലെന്ന വ്യവസ്ഥയുടെ പേരിൽ വീട് നിർമ്മിക്കാൻ അനുമതി നൽകാറുണ്ട്. ഈ വ്യവസ്ഥയാണ് റിയൽ എസ്റ്റേറ്റ് മാഫിയ ഉപയോഗിക്കുന്നത് പുതിയതായി വാങ്ങുന്ന ആൾക്ക് വേറെ ഭൂമിയില്ലാത്തതിനാലും വീട് വിൽക്കേണ്ടതില്ലാത്തതിനാലും അവർ വീട് വാങ്ങാൻ തയ്യാറാകും. അന്വേഷിക്കുന്നവർ മാത്രമേ ഈ ചതി അറിയുകയുള്ളൂ.
 
അതെ സമയം ഒരു അഞ്ചു സെന്ററിൽ വീട് പണിയൻ ഉള്ള വ്യക്തിക്ക് പഞ്ചായത്തിൽ നിന്നും അനുമതി നൽകാതെയിരിക്കുകയും അറിവില്ലായ്മ കൊണ്ട് പണിതാൽ നമ്പർ ഇട്ടു നൽകുന്നതിന് പരമാവധി നടത്തിക്കുകയും ചെയ്യുമ്പോളും. ഒരേ ആളുടെ പേരിലുള്ള ഭൂമിയിൽ പത്തു സെന്റ് വീതം തിരിച്ചു നിരവധി വീടുകൾ ഒരേസമയത് പണിതിട്ടും യാതൊരു വിധ നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും എടുക്കാത്തതു ജനങ്ങളുടെയിടയിൽ ചർച്ചയായിട്ടുണ്ട്.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED