Karimkunnam Live
Flash News

EDITORS CHOICE

തട്ടേക്കാട് വനത്തിൽ യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ നാടകീയത ...

Jan 05, 2017, 22:15 PM IST

img-261013.jpg

 
കോതമംഗലം : കുട്ടമ്പുഴ വനത്തിലെ ഞായപ്പിള്ളി മുടിയുടെ താഴ്‌വാരത്തുവച്ചാണ് നാലംഗ സംഘത്തിനുനേരെ കാട്ടാനകൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.കരാറുകാരനായ തട്ടേക്കാട് വഴുതനാപ്പിള്ളീൽ ടോണി മാത്യൂ( 27) ആണ് മരണമടഞ്ഞത്.കൂടെയുണ്ടായിരുന്ന ഞായപ്പിള്ളി വാട്ടപ്പിള്ളി ബേസിൽ തങ്കച്ച(40)നാണ് ഗുരുതരമായി പരിക്കേറ്റത്.വാരിയെല്ലുകൾക്ക് പൊട്ടലും ദേഹമാകെ ചതവുകളുമായി ഇയാളെ  രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ആന തുമ്പികൈയിലെടുത്ത് ബേസിലിനെ ചുഴറ്റിയെറിയുകയായിരുന്നെന്നും ടോണിയെ ചവിട്ടുകയായിരുന്നെന്നുമാണ് സുഹൃത്തുകൾ നാട്ടുകാരുമായി പങ്കിട്ട വിവരം.കോതമംഗലം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ജഡത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ കുട്ടമ്പുഴ എസ് ഐ യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ മൃതദ്ദേഹം പൊലീസ് സർജ്ജനെക്കൊണ്ട് പോസ്റ്റുമോർട്ടം ചെയ്യിക്കുന്നതിനാണ് പൊലീസ് നീക്കം.
 
വഴുതനപ്പിളളി സ്വദേശി ടോണിയെ ബുധനാഴ്ച രാത്രിയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തോട് ചേര്‍ന്ന വനത്തിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാട്ടനയുടെ കുത്തേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. ടോണിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഞായപ്പളളി സ്വദേശി ബേസില്‍ തങ്കച്ചനെയും സമീപത്ത് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. വനപാലകര്‍ സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് നായാട്ടിനായാണ് ഇരുവരും കാട്ടില്‍ കയറിയതെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ ലഭിച്ചത്. നായാട്ടിനായി കൊണ്ടു വന്ന തോക്കും കത്തിയും ടോര്‍ച്ചും ബാഗും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ആനയെ വെടിവയ്ക്കുന്നതിനിടെ ഒരു തിര കൊല്ലപ്പെട്ട ടോണിയുടെ തുടയില്‍ തുളച്ചു കയറിയതായും വനപാലകര്‍ സംശയിക്കുന്നു.
 
കാട്ടില്‍ അതിക്രമിച്ചു കയറിയ ഇരുവരെയും രാത്രി എട്ടരയോടെ രണ്ടു കാട്ടാനകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് നിഗമനം. ഇരുവര്‍ക്കുമൊപ്പം ഷജിത്ത്, അനീഷ് എന്നീ തട്ടേക്കാട് സ്വദേശികളും നായാട്ട് സംഘത്തിലുണ്ടായിരുന്നെന്ന സൂചനകളും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനുളള നടപടികളും ഊര്‍ജിതമാക്കി. 
 
ആക്രമിക്കാൻ  വന്നവർക്കെതിരെ സ്വാഭാവികമായി പ്രതികരിച്ചേ ഉള്ളൂ ഈ പാവങ്ങൾ .ഇനിയെങ്കിലും പഠിക്കുക.വന്യ ജീവികളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കുക.അല്ലാത്ത പക്ഷം ഇതുപോലത്തെ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. കൊല്ലപ്പെട്ടയാളുടെ ആത്മാവിനു ശാന്തി നേരുന്നു ..
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED