Karimkunnam Live
Flash News

EDITORS CHOICE

കൊതുകു കടിയേറ്റു മരിച്ചാലും ഇൻഷുറൻസിനു അര്ഹതയുണ്ടെന്നു കോടതി വിധി .

Jan 02, 2017, 23:02 PM IST

img-786382.jpg

 
കോതമംഗലം - ഇൻഷുറൻസ് പോളിസിയെടുക്കുന്ന ആള് രോഗം വന്നു മരിച്ചാൽ എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞു ഇൻഷുറൻസ് തുക നിഷേധിക്കുന്ന കമ്പനികൾക്കെതിരെ ദേശീയ ഉപഭോക്തൃ ഫോറത്തിന്റെ സുപ്രധാനമായ വിധി. കൊതുകു കടിയേറ്റു മരിക്കുന്നതിനെ പട്ടികടി , പാമ്പുകടി എന്നിവ പോലെയുള്ളവയായി പരിഗണിക്കാമെന്നാണ് വിധിയിലൂടെ നിരീക്ഷിക്കുന്നത്. 
 
ബംഗാളിലെ ദേബാശിഷ് ഭട്ടാചാര്യയുടെ വിധവ മൗസാമി നൽകിയ അപ്പീലിലാണ് വിധി അപേക്ഷക്കക്ക് അനുകൂലമായി വന്നിരിക്കുന്നത്. 2012 ജനുവരിയിൽ മലേറിയ വന്നു മരണമടഞ്ഞ ദേബാശിഷിനു ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നു. പോളിസി തുക കിട്ടാൻ വേണ്ടി നൽകിയ അപേക്ഷയിൽ മരണ കാരണം കൊതുകു കടി എന്ന് രേഖപ്പെടുത്തിയിരുന്നെന്ന കാരണം പറഞ്ഞു നാഷണൽ ഇൻഷുറൻസ് കമ്പനി പോളിസി തുക നിഷേധിക്കുകയുണ്ടായി, മരണ കാരണമായി പറഞ്ഞിരിക്കുന്നത് കൊതുകു കടി എന്നതാണെന്ന പേരിലാണ് തുക നിഷേധിച്ചത്, തുടർന്ന് ജില്ലാ സംസ്ഥാന ഉപഭോക്‌തൃ ഫോറങ്ങൾ  മൗസിമിക്ക് അനുകൂലമായി വിധിച്ചെങ്കിലും ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകുകയായിരുന്നു, അപ്പീലിൽ വാദം കേട്ട ഫോറം ചെയർമാൻ വി കെ ജെയിൻ കൊതുകു കടി ഏൽക്കാൻ ആരും മനപ്പൂർവം പോയി നില്കുന്നില്ലെന്നും അത് അപകടമാണെന്നും ആയതിനാൽ ഇൻഷുറൻസിനു അര്ഹതയുണ്ടെന്നും വിധിച്ചു .
 
ഈ വിധി ഇൻഷുറൻസ് മേഖലയിൽ ദൂര വ്യാപകമായ ഫലങ്ങളുണ്ടാക്കും സമാന സംഭവങ്ങൾ എല്ലാം തന്നെ ഈ ഗണത്തിൽ പെടുത്തേണ്ടതായി വരും.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED