Karimkunnam Live
Flash News

EDITORS CHOICE

വി ടി ബലറാമിന്റെ ഫേസ്ബുക് പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു

Dec 29, 2016, 23:26 PM IST

img-365083.jpg

 
കോതമംഗലം - സർക്കാർ ധനസഹായത്താൽ പ്രവർത്തിക്കുന്ന സ്‍കൂളുകളിൽ ആർ എസ എസ ആയുധ പരിശീലനം നടത്തുന്നെന്ന പേരിൽ സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പത്ര സമ്മേളനത്തിൽ ഉന്നയിച്ചിട്ടും, മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിന്റെ പേരിൽ മുഖ്യമന്ത്രിയെ കളിയാക്കികൊണ്ടു വി ടി ബലറാം ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.
 
       2014 സെപ്റ്റംബറിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കെതിരെ ഫേസ് ബുക്കിൽ പിണറായി വിജയൻ കുറിച്ച വാക്കുകൾ കടമെടുത്താണ് വി ടി ബലറാം പിണറായിയെ കളിയാക്കുന്നത്. പാർട്ടി തന്നെ നേരിട്ട് പരാതി പറഞ്ഞിട്ടും, ബി ജെ പി നേതാവ് വി വി രാജേഷ് ചാനൽ ചർച്ചയിൽ അടക്കം വെല്ലുവിളിച്ചിട്ടും നടപടിയെടുക്കാൻ കഴിയാത്തതു വീഴ്ചയാണെന്നാണ് കോൺഗ്രസിലെ യുവ എം എൽ എ യും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുമുള്ള  വി ടി ബലറാം പറയുന്നത് . 
 
വി ടി ബാലറാമിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ ;
 
ആർ എസ്‌ എസിന്റെ സായുധ പരിശീലന ക്യാമ്പുകൾ സംസ്ഥാനത്തെമ്പാടും നടക്കുന്നുവെന്ന് കൈരളി ചാനൽ ദൃശ്യങ്ങൾ സഹിതം വാർത്ത നൽകുന്നു. അതേ ചാനലിന്റെ ചർച്ചക്കിടയിൽ ഞങ്ങളുടെ ക്യാമ്പ്‌ റെയ്ഡ്‌ ചെയ്യാൻ പിണറായി വിജയന്റെ പോലീസിന്‌ ധൈര്യമുണ്ടോ എന്ന് ബിജെപി നേതാവ്‌ വിവി രാജേഷ്‌ സിപിഎം നേതാവ്‌ എംവി ജയരാജനെ ആവർത്തിച്ച്‌ വെല്ലുവിളിക്കുന്നു. ജയരാജൻ ഒഴിഞ്ഞുമാറുന്നു.
 
പിണറായി വിജയന്റെ വാക്കുകൾ നേരിയ ഭേദഗതികളോടെ അന്വർത്ഥമാവുകയാണ്‌: "ബിജെപിക്കു മുൻപിൽ വിനീതദാസനായി നിൽക്കുന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന്‌ അപമാനം".
 
  

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED