Karimkunnam Live
Flash News

EDITORS CHOICE

നെല്ലിക്കുഴി പ്രസിഡന്റിനെതിരെ ജനരോഷം പുകയുന്നു..

Dec 26, 2016, 23:01 PM IST

img-843353.jpg

 
നെല്ലിക്കുഴി - നെല്ലിക്കുഴി പ്രസിഡന്റ്റിന്റെ രാഷ്ട്രീയ പ്രേരിതമായ നടപടിക്കെതിരെ അതിശക്തമായ ജനരോഷം,മഞ്ഞപ്പിത്തം പടർന്നു പിടിച്ചതു വഴി 3 പേര് മരണമടഞ്ഞ നെല്ലിക്കുഴിയിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെ ഡി എം ഓ യെ ഉപരോധിച്ച സംഭവത്തിൽ ഉപരോധത്തിന് നേത്രത്വം നൽകിയ വനിതാ ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ കേസ് കൊടുത്തതിന്റെ പേരിലാണ് പ്രസിഡന്റ് വിവാദത്തിലായിട്ടുള്ളത്, മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനു ശേഷം എം എൽ എ യുടെ നിർദേശപ്രകാരം യോഗത്തിനെത്തിയ ഡി എം ഓ വ്യക്തമായി ഒന്നും പറയാതെ പോകാൻ ശ്രമിച്ചതിനാലാണ് യു ഡി എഫ് പ്രവർത്തകർ തടഞ്ഞു വെച്ചത്, ആ തീരുമാനം ശരിയായിരുന്നെന്നും അതിൻപ്രകാരമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊര്ജിതമായതെന്നും മന്ത്രി തന്നെ നേരിട്ട് സന്ദർശിച്ചു  നടപടികളെടുത്തതെന്നുമാണ് ജനസംസാരം. മന്ത്രി വിളിച്ച യോഗത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ പൊട്ടിത്തെറിച്ച കാര്യവും ജില്ല ആരോഗ്യവകുപ്പ് ഇക്കാര്യങ്ങളൊന്നും കൃത്യസമയത്തു അറിയിച്ചില്ലെന്നു പറഞ്ഞ കാര്യവും  ഞങ്ങൾ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതാണ് അത് ഈ സന്ദർഭത്തിൽ കൂട്ടി വായിക്കേണ്ടതാണ്.
 
     മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് , ആലപ്പുഴ വൈറോളജി ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നും രോഗം പടർന്നത് ഹോട്ടലിൽ നിന്നാണെന്നു അസന്ദിഗ്ദ്ധമായി  പറഞ്ഞിട്ടും ആ റിപ്പോർട്ട് പുറത്തു വിടാൻ നാളിതുവരെയായിട്ടും ഭരണ സമിതി തയ്യാറായിട്ടില്ല, രോഗം പടർന്നു പിടിക്കുന്നതിനു കാരണമായ ഹോട്ടലിനെതിരെ നരഹത്യയടക്കമുള്ള കുറ്റം ചുമത്തി കേസെടുക്കാമെന്നിരിക്കെ ലൈസന്സില്ലാത്തതിന്റെ പേരിലുള്ള കേസു പോലും നല്കാൻ തയ്യാറാകാത്ത പ്രേസിടെന്റാണ് ജങ്ങൾക്കു വേണ്ടി സമരം ചെയ്ത 19 പൊതു പ്രവർത്തകർക്കെതിരെ കേസെടുക്കാൻ പരാതി നൽകിയത്, ഉപരോധത്തിന് വിധേയമായ ഡി എം ഓ കേസിൽ വാദി പോലുമായിട്ടില്ല എന്നിരിക്കെ ഈ നാട്ടിലെ ജനങ്ങളോടല്ല ഹോട്ടൽ മുതലാളിയോടാണ് പ്രതിബദ്ധതയെന്ന് പ്രസിഡന്റ് തെളിയിച്ചു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു, ഉദ്‌ഘാടനം ചെയ്തതിലൂടെ ഉണ്ടായ ജാള്യത മറക്കാനും , പല സി പി എം നേതാക്കൾക്കും ഹോട്ടലിൽ ബിനാമി പങ്കാളിത്തമുണ്ടെന്ന യു ഡി എഫ് ന്റെ വാദം അംഗീകരിച്ചെന്നും,അത് മറക്കാൻ വേണ്ടിയാണു കേസ് നൽകിയതെന്നും , ജനങളുടെ ജീവന് സംരക്ഷണം നല്കാൻ കഴിയാത്ത പ്രസിഡന്റ് ഇത് ചെയ്തതിൽ അദ്‌ഭുതം ഇല്ലെന്നും ഇതിന്റെ പേരിൽ പ്രേസിടെന്റിന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും പ്രതിപക്ഷം അറിയിച്ചു, എന്തായാലും ഉപരോധ സമരം കൊണ്ട് ജനങ്ങളുടെ ജീവന് സംരക്ഷണം നല്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇനിയും പ്രേസിടെന്റിന്റെ പിടിപ്പു കേടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കുമെന്നും ഇക്കാര്യത്തിൽ കേസുകൊടുത്തു എന്നത് കൊണ്ട് പ്രതിപക്ഷത്തെ  പിൻവലിപ്പിക്കാൻ കഴിയുമെന്നുള്ളത് പ്രസിഡന്റിന്റെയും എൽ ഡി എഫ് ന്റെയും വെറും വ്യാമോഹം മാത്രമാണെന്നും  പ്രതിപക്ഷ നേതാവ് സത്താർ വട്ടക്കുടി അറിയിച്ചു .
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED