Karimkunnam Live
Flash News

EDITORS CHOICE

ഇരയുടെ ഒപ്പം നിൽക്കേണ്ട പോലീസ് വേട്ടക്കാരനൊപ്പമോ ?

Dec 26, 2016, 22:21 PM IST

img-704581.jpg

 
 
കോതമംഗലം - ഇരയുടെ ഒപ്പം നിൽക്കേണ്ട കോതമംഗലം പോലീസ് വേട്ടക്കാരനൊപ്പം നിൽ ക്കുന്നു എന്നാക്ഷേപം. കോതമംഗലം പട്ടണത്തിന്റെ ഹൃദയഭാഗത്തു മെഡിക്കൽ ലാബിൽ കഴിഞ്ഞ ദിവസം ജോലിക്കാരിയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന മാനസികവും ശാരീരികവും ആയ പീഡന വിവരം ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ ഈ കേസിൽ പെൺകുട്ടിക്ക് കിട്ടേണ്ട സാമാന്യ നീതി നിഷേധിച്ചു കൊണ്ട് ഒതുക്കി തീർക്കാൻ ആണ് കോതമംഗലം പോലീസ് ശ്രമിക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. 
 
    പിതാവ് നഷ്ടപ്പെട്ട അമ്മയും അനിയത്തിയും മാത്രമുള്ള പഠനത്തിന് പണം കണ്ടെത്താനായി സ്വകാര്യ ലാബിൽ പാർട്ടൈം ജോലി ചെയ്തിരുന്ന പെൺകുട്ടിക്ക് ആണ് ഈ ദുർഗതി വന്നു ചേർന്നത് രാവിലെ 6.30 മുതൽ 10 മണി വരെ സ്വകാര്യ ലാബിൽ ജോലി ചെയ്യുന്ന കുട്ടിക്ക് 16 ആം തീയതി രാവിലെ 8 മണിയോടെ ലാബിൽ എത്തിയ ഉടമയായ തങ്കളം സ്വദേശി നാസർ ലാബിൽ വെച്ചിരുന്ന 26000 രൂപ കാണാനില്ലെന്ന് പറഞ്ഞു പെൺകുട്ടിയെ സിസി ടീവീ ഇല്ലാത്ത ലാബിലെ ഒഴിഞ്ഞ മുറിയിൽ കൊണ്ട് പോകുകയും അവിടെ വെച്ച് ഭീഷണിപ്പെടുത്തി പണം മോഷ്ടിച്ച് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയുണ്ടായി.
 
സിസി ടീവി യിൽ തുക എടുക്കുന്നത് കണ്ടു എന്നും,സമ്മതിച്ചില്ലെങ്കിൽ സിസി ടീവി ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും പോലീസിൽ വിളിച്ചു അറസ്റ് ചെയ്യിപ്പിക്കുമെന്നും  അറിയിച്ചു. ഭയന്ന് വിഹ്വലയായ പെൺകുട്ടിയോട് ലാബിൽ ജോലി ചെയ്യുന്ന മറ്റു 2 സ്ത്രീകൾ വസ്ത്രം ഉരിഞ്ഞു പരിശോധിക്കുകയും കരണത്തടിക്കുകയും , ഇക്ക പറയുന്നത് അങ്ങ് സമ്മതിച്ചു കൊടുക്കാനും, ഇക്ക വലിയ ബന്ധങ്ങൾ ഉള്ള ആളാണെന്നു അവർ കൂട്ടിച്ചേർത്തുവത്രെ , തുടർന്ന് പെൺകുട്ടി പഠിക്കുന്ന കോളജിൽ പോയി കൂട്ടുകാരുടെ നമ്പർ വാങ്ങി കൊണ്ട് വന്നു ലാബ് ഉടമയായ നാസർ പെൺകുട്ടികളുടെ കൂട്ടുകാരെ വിളിച്ചു അപവാദങ്ങൾ പറയുകയുമുണ്ടായി. ഭയ വിഹ്വലയായ പെൺകുട്ടിയോട് ലൈംഗിക ബന്ധത്തിന് സമ്മതിച്ചാൽ വെറുതെ വിടാമെന്നും പ്രതി അറിയിച്ചു , സമ്മതിക്കാതെയിരുന്ന പെൺകുട്ടിയുടെ തുടയിൽ പഴയ സിറിഞ്ച് കുത്തിയിറക്കി കറക്കുകയും ,സിറിഞ്ച്ഒടിഞ്ഞു അതിന്റെ മുന തുടയിൽ ഇരിക്കുകയും ചെയ്തു , തുടർന്ന് കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ഇടിച്ചു , കത്തി എടുത്തു കൊല്ലാനും ശ്രമിച്ചുവെന്ന് പെൺകുട്ടി പറയുന്നു  നീണ്ട 7 മണിക്കൂറുകളോളം പീഡനം സഹിച്ച  പെൺകുട്ടി അബോധാവസ്ഥയിലാകും എന്ന സ്ഥിതിയിൽ പെൺകുട്ടിയുടെ കയ്യിൽ നിന്നും വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങി വിടുകയാണുണ്ടായത്. 
 
   വീട്ടിൽ എത്തിയ പെൺകുട്ടി അമ്മയുമായി ഈ വിവരം പങ്കു വെക്കുകയും തുടയിൽ സൂചി ഇരിക്കുന്നതിനാൽ കോതമംഗലം താലൂക്ക് ആശുപത്രിയിലും ,അവിടുത്തെ നിർദേശപ്രകാരം മുവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷനിലും പോയി ഓപ്പറേഷന് വിധേയമായി ഒടിഞ്ഞ സൂചി നീക്കം ചെയ്തു . 16 ആം തീയതി തന്നെ കോതമംഗലം പോലീസ് സ്റ്റേഷനിൽ അറിയിച്ച ഈ കേസിൽ കോതമംഗലം പോലീസിൽ നിന്നും തികച്ചും നിരുത്തരവാദപരമായ സമീപനമാണുള്ളത്. 17 ആം തീയതി 2 വനിതാ പോലീസുകാർ വന്നു മൊഴി എടുത്തതല്ലാതെ ഒരു തുടര്നടപടിയും കഴിഞ്ഞ 10 ദിവസമായിട്ടും ഉണ്ടായിട്ടില്ല.. 
 
   14 സെക്കന്റ് ഒരു പെൺകുട്ടിയുടെ നേരെ തുറിച്ചു നോക്കിയാൽ കേസെടുക്കാമെന്ന് പറയുന്ന ഈ നാട്ടിൽ 7 മണിക്കൂർ കൊടിയ പീഡനം അനുഭവിച്ച പിതാവോ ആശ്രയിക്കാൻ മറ്റാരുമോ ഇല്ലാത്ത ഒരു നിർധന പെൺകുട്ടിക്ക് 10 ദിവസം കഴിഞ്ഞിട്ടും നീതി നിഷേധിക്കുന്ന പോലീസ് ആരുടെ കൂടെയാണ്?,പോലീസ് പറയുന്നത് കോതമംഗലത്തും സമീപ പ്രദേശത്തും 6  ഓളം ലാബ് നടത്തുന്ന തങ്കളം സ്വദേശിയായ നാസറിന്റെ അഡ്രസ് അറിയില്ലെന്നാണ്.ഈ അഡ്രെസ്സ് ലഭിക്കാൻ സി ബി ഐ ഒന്നും വരേണ്ടതില്ല ലാബിന്റെ ലൈസൻസ്അല്ലെങ്കിൽ കെട്ടിടമുടമയുടെ വിവരങ്ങൾ മുൻസിപ്പാലിറ്റിയിലുണ്ട്  ഇത് ലഭിക്കാൻ വെറും 10 മിനിറ്റ പോലും വേണ്ടെന്നിരിക്കെ അത് ലഭ്യമല്ലെന്ന് പറയുമ്പോൾ നിങ്ങളിൽ നിന്നും ഈ നാട്ടിലെ ജങ്ങൾക്കു എങ്ങിനെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കും, ഇത് കഴിവ് കേടോ അതോ പണത്തിനു മുകളിൽ പറക്കാത്ത പരുന്തോ. അതെ സമയം പെൺകുട്ടിയെ പണവും ഭീഷണയും ഉപയോഗിച്ച് സ്വാധീനിച്ചു 164 പ്രകാരം കടയുടമക്ക് അനുകൂലമായി മജിസ്‌ട്രേറ്റ് മുൻപാകെ മൊഴി നൽകാനുള്ള ശ്രമം നടക്കുന്നുണ്ടു,ഇതിനു ഒത്താശ ചെയ്യുന്നത് പോലീസ് തന്നെയാണ് , അങ്ങിനെ മൊഴി നൽകിയാൽ പോലീസിൽ നൽകിയ മൊഴി അസാധുവാകും. കൊലപാതക ശ്രമത്തിനും ലൈംഗിക അതിക്രമത്തിനും ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുക്കേണ്ട സ്ഥാനത്താണ് പോലീസിന്റെ ഒളിച്ചു കളി, പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് കൂട്ട് നിന്ന 2 വനിതാ ജീവനക്കാരികളെ കുറിച്ചും , പ്രതിയുടെ ഭാര്യയെ കുറിച്ചും പെൺകുട്ടി നൽകിയ മൊഴിയിലും അവരുടെ അഡ്രെസ്സ് അറിയില്ലെന്നാണ് പോലീസ് നിലപാട്.
 
    സ്ത്രീകളോടുള്ള അതിക്രമം ചെറുക്കാൻ പുതിയ വകുപ്പ് ആരംഭിക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞ ഒരു മുഖ്യമന്ത്രിയുള്ള ഈ നാട്ടിൽ , സർക്കാരിന്റെ നയം നടപ്പിലാക്കുന്നതാണ് പോലീസ് നയം എന്ന് പറഞ്ഞ പാർട്ടി സെക്രെട്ടറിയുള്ള ഈ നാട്ടിൽ, അവരുടെ ഒരു യുവ എം എൽ എ  ഉണ്ടായിട്ടുപോലും ഇരക്കു നീതി നിഷേധമെങ്കിൽ എന്താണ് ഈ നാട്ടിലെ ജനങ്ങൾ മനസ്സിലാക്കേണ്ടത്??.. പേ പിടിച്ച പട്ടിയെ കൊന്നാൽ പോലും സമരവുമായി വരുന്ന ഈ നാട്ടിൽ ഇക്കാര്യങ്ങളൊന്നും അറിയാത്ത മനുഷ്യസ്നേഹികളോ?, എന്തും ഏതും വാർത്തയാക്കി മാറ്റുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യാത്ത സ്ഥിതിക്ക് ഇരകൾക്കു വേണ്ടി വാദിക്കാൻ എല്ലാക്കാലത്തും ഞങ്ങളുണ്ടാകും,അത് ഞങ്ങളുടെ മാധ്യമ ധർമവും, ജനപക്ഷ വീക്ഷണവും ആണെന്ന് കൂടി ഓർമ്മിപ്പിച്ചു കൊള്ളട്ടെ . 

 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED