Karimkunnam Live
Flash News

EDITORS CHOICE

കരുണ കാണിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യതന്നെ ശരണമെന്ന് ദളിത് യുവതിയും കുടുംബവും.

Dec 26, 2016, 04:19 AM IST

img-600480.jpg

 
കോതമംഗലം: പണിക്കുവിളിക്കാനാണെന്ന് വിശ്വസിപ്പിച്ച്‌ അയല്‍വാസി അമ്മയില്‍നിന്നും ഫോണ്‍ നമ്ബര്‍ വാങ്ങി. പിന്നീട് നിരന്തരം വിളിയായി. അശ്ലീലം പറയുന്നതും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നതും പതിവായി. എതിര്‍ത്തപ്പോള്‍ വേശ്യയെന്ന് പ്രചരിപ്പിച്ച്‌ നാട്ടുകാരുടെ സഹായത്തോടെ കുടുംമ്ബത്തെ ഒന്നടങ്കം നാടുകടത്തുമെന്നും ഭീഷിണി. പ രാതിയുമായി എസ്പിയെ സമീപിച്ചിട്ടും നടപടിയില്ലെന്നും കുടുംബം കൂട്ട ആത്മഹത്യയുടെ വക്കിലെന്നും ദളിത് യുവതി.
 
എതിര്‍കക്ഷിയില്‍ നിന്നും ഭീഷണി തുടരുന്നസാഹചര്യത്തില്‍ നീതികിട്ടുമെന്നുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മാനം കളഞ്ഞുജീവിക്കില്ലെന്നും സഹികെട്ടാല്‍ കൂട്ടഅത്മഹത്യക്ക് തങ്ങള്‍ മടിക്കില്ലന്നുമാണ് പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വെളിപ്പെടുത്തല്‍.
അയല്‍വാസിയായ ഷെരീഫ് എന്നയാളാണ് തന്നെ നിരന്തരം ഫോണില്‍ ശല്യം ചെയ്യുന്നതെന്നാണ് അവിവാഹിതയായ യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളത്. ആദ്യം വാര്‍ഡ് മെമ്ബര്‍ മനോജിനോടാണ് ഇതുസംമ്ബന്ധിച്ച്‌ പരാതിപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നു പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറി. 
 
രാഷ്ട്രീയ പിന്‍ബലമുള്ളതുകൊണ്ടാണ് ഷെരീഫിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് മടിക്കുന്നതെന്നും ഇക്കാര്യത്തില്‍ നീതിലഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ കരുണകാണിക്കണമെന്നാണ് യുവതിയുടെയും കുടുമ്ബാംഗങ്ങളുടെയും ആവശ്യം.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED