Karimkunnam Live
Flash News

EDITORS CHOICE

പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് തിരഞ്ഞെടുപ്പ് ചൂടിലേക്ക്

Dec 24, 2016, 23:18 PM IST

img-522128.jpg

പോത്താനിക്കാട് - കോതമംഗലം പ്രദേശത്തെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിൽ ഒന്നായ പോത്താനിക്കാട് ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിലേക്കു,50 വര്ഷത്തിനുമേൽ  പഴക്കമുള്ള ബാങ്കിന് 150 കോടി രൂപ പ്രവർത്തന മൂലധനമുണ്ട്,5 ശാഖകളും ഹെഡ് ഓഫീസും അടക്കം ഉള്ള സുശക്തമായ ബാങ്കാണ് പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക്. പ്രഭാത സായാഹ്‌ന ശാഖകളും ഈ ബാങ്കിനുണ്ട്.മെഡിക്കൽ സ്റ്റോർ ,സഹകരണ സ്റ്റോർ,റബര് പാൽ സംഭരണം, വളംഡിപ്പോ  എന്നിങ്ങനെ നിരവധി സേവനങ്ങൾ ചെയ്യുന്നുണ്ട്,പോത്താനിക്കാട് പല്ലാരിമംഗലം പ്രദേശത്തെ ജനങളുടെ ഏറ്റവും വലിയ ആശ്രയമായ ഫാർമേഴ്‌സ് ബാങ്ക് , ബാങ്കിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതു ഡിസംബർ മാസം 31 നു രാവിലെ 7 മുതൽ 4 മണി വരെ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെയാണ് അന്ന് തന്നെ ഫല പ്രഘ്യപാനവും ഉണ്ടാകും,
 
     മുൻ കാലങ്ങളിലെ അത്രയും വാശി പുറമെ കാണാനില്ലെങ്കിലും അതി ശക്തമായ അടിയൊഴുക്കുണ്ട്, നിലവിലുള്ള ഭരണ സമിതി അംഗങ്ങൾ 3 പാനലിലാണ് മത്സരിക്കുന്നത് , കഴിഞ്ഞ തിരഞ്ഞെടുപ്പിന് യു ഡി എഫ് പാനലിൽ മത്സരിച്ച 3 പേരിൽ 2 പേര് എൽ ഡി എഫ് പാനലിലും ഒരാൾ കർഷക സംരക്ഷണ സമിതി എന്ന പേരിലുള്ള പാനലിലും മത്സരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സ് ഐ ഗ്രൂപ് പാനലിൽ മത്സരിച്ച യു ഡി എഫ് പാനലിനു വെളിയിൽ നിന്നും വിജയിച്ച ഏക വ്യക്തിയായ അനിൽ എബ്രഹാം ഈ വട്ടം യു ഡി എഫ് പാനലിൽ മത്സരിക്കുമ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിൽ മത്സരിച്ച പഴയ  കേരള കൊണ്ഗ്രെസ്സ് മാണി വിഭാഗത്തിന്റെ പ്രിയേഷ് മാത്യു , ജൈസൺ ചെറിയാൻ എന്നിവർ ജനാധിപത്യ കേരള കോൺഗ്രസിന്റെ പേരിൽ എൽ ഡി എഫ് പാനലിൽ അന്ന് മത്സരിക്കുന്നത് , യു ഡി എഫ് പാനലിൽ വിജയിച്ച മറ്റൊരു ഭരണ സമിതി അംഗമായ എബ്രഹാം സി ജെ ഈ വട്ടം കേരള കൊണ്ഗ്രെസ്സ് മാണി വിഭാഗം നേതൃത്വം കൊടുക്കുന്ന കർഷക സംരക്ഷണ മുന്നണിയിൽ മത്സരിക്കുന്നു. എന്നാൽ നിലവിൽ ഭരണ സമിതിയിൽ ഉള്ളതും ഏതു കൊല കൊമ്പനെയും തോൽപ്പിക്കാൻ കരുത്തുമുള്ള നിലവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയ അലക്സി സ്കറിയക്ക് സീറ്റ് നൽകിയിട്ടില്,മേൽ പറഞ്ഞ പാനലുകൾ കൂടാതെ ബി ജെ പി നേതൃത്വം കൊടുക്കുന്ന പാനലും മത്സരിക്കുന്നുണ്ട്. അവർക്കു വലിയ ചലനമൊന്നും ഈ തിരഞ്ഞെടുപ്പിൽ കാഴ്ചവെക്കാൻ കഴിയില്ല എന്നാണ് മറ്റു രണ്ടു മുന്നണികളും അവകാശപ്പെടുന്നത് 
 
      യു ഡി എഫ് പാനലിൽ എം എം മത്തായിയുടെ നേതൃത്വത്തിൽ അനിൽ എബ്രഹാം ,ജെയിംസ് ജോസഫ് ,ബോബൻ ജേക്കബ്, സാബു വര്ഗീസ് തുടങ്ങിയ പ്രഗത്ഭർ മത്സരിക്കുമ്പോൾ. എൽ ഡി എഫ് പാനലിൽ എൽദോച്ചാൻ കുര്യാക്കോസ്‌, പി വി ഐസക് ,പ്രിയേഷ് മാത്യു ,സിജു  എ കെ , മേരി തോമസ് തുടങ്ങിയ പ്രഗത്ഭർ ആണ് മത്സരിക്കുന്നത്. കർഷക സംരക്ഷണ മുന്നണിയിൽ മത്സരിക്കുന്ന ജോയി ചെറുകാട്ടിനു വൻ തോതിൽ വോട്ട് സമാഹരിക്കാൻ കഴിയും. കോൺഗ്രസിന്റെ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്ന മേരി പീറ്ററിന്റെ മകൻ ജിജി പീറ്റർ എൽ ഡി എഫ് പാനലിൽ മത്സരിക്കുന്ന ഒരു കൗതുകം കൂടിയുണ്ട്. കഴിഞ്ഞ കാലങ്ങളിലെ പോലെ കൊണ്ഗ്രെസ്സ് ഗ്രൂപ് തിരഞ്ഞു മത്സരിക്കുന്നില്ലെങ്കിലും കഴിഞ്ഞ പ്രാവശ്യം 2 ഭരണ സമിതി അംഗങ്ങളുണ്ടായിരുന്ന  കേരള കൊണ്ഗ്രെസ്സ് മാണി വിഭാഗത്തിന് ഈ വട്ടം യു ഡി എഫ് സീറ്റ് നിഷേധിക്കുകയാണുണ്ടായത്  
 
    മത്സരിക്കുന്നതിൽ ഏറ്റവും കരുത്തുറ്റ മത്സരം നടക്കുന്നത് നിക്ഷേപ സംവരണ സീറ്റിൽ മത്സരിക്കുന്ന എം എം മത്തായിയും , എ കെ സിജുവും തമ്മിലാണ് നേർക്ക് നേർ പോരാട്ടം നടക്കുന്ന ഈ വിഭാഗത്തിൽ താരതമ്യേന ഈസി വാക്കോവർ എന്ന് പ്രതീക്ഷിച്ചിരുന്ന നിലവിൽ ബാങ്ക് പ്രസിഡന്റ് ആയിട്ടുള്ള എം എം മത്തായി അതിശക്തമായ മത്സരമാണ് എ കെ സിജുവിൽ നിന്നും നേരിടുന്നത്, കേരള കോൺഗ്രസിന് സീറ്റ് നിഷേധിച്ചതും, നിലവിൽ ചില ആരോപണങ്ങൾ നേരിടുന്നതും, 12 വർഷക്കാലം പ്രസിഡന്റ് ആയിട്ടുള്ളതും. കൊണ്ഗ്രെസ്സ് ഗ്രൂപ് രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ് എന്ന നിലയിൽ സംഭവിക്കാവുന്ന നിഷേധ വോട്ടുകളും അദ്ദേഹത്തിന് ഭീഷണിയായിട്ടുള്ള  കാര്യങ്ങളാണ് എന്നാൽ ബാങ്കിലുള്ള ഓരോ സഹകാരിയുടെയും എല്ലാ വിവരങ്ങളും കൃത്യമായി അറിയാവുന്നതും അവരുടെ  ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ വേഗം ചെയ്തു നലകാറുള്ളതും സർവോപരി ബാങ്കിന്റെ വികസനങ്ങളും ഗുണപരമായി ഭവിക്കുമെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു.എല്ലാക്കാലത്തും ഒരു വലിയ വിഭാഗം ഇടതുപക്ഷവോട്ടുകൾ സമാഹരിക്കാൻ എം എം മത്തായിക്ക് കഴിയാറുണ്ട് മത്സരം കടുക്കുംതോറും  ഈ വിധത്തിലുള്ള വോട്ട് ചോർച്ച തടയാൻ സി പി എം അരയും തലയും മുറുക്കി രംഗത്ത് വന്നാൽ എം എം മത്തായി അല്പം വിയർക്കും. എന്തായാലും മുൻ കാലങ്ങളിലെ പോലെ അത്ര എളുപ്പമല്ല എം എം മത്തായിയുടെ നിലവിലെ സ്ഥിതി, കാലിടറിയാലും അദ്‌ഭുതപ്പെടേണ്ടതില്ല  
 
    വനിതാ വിഭാഗത്തിൽ മേരീ തോമസിനെ പോലുള്ള തിരഞ്ഞെടുപ്പ് രംഗത്തു പരിചയമുള്ള ആളുകളെ കൊണ്ട് വന്നത് എൽ ഡി എഫ് നു ഗുണം ചെയ്യും എന്നാൽ  അലക്സി സ്കറിയ മത്സരിക്കാത്തതും, നിലവിലുള്ള വനിതാ അംഗങ്ങളോട് പൊതുവെയുള്ള എതിർപ്പും ചിലപ്പോൾ യു ഡി എഫ് നു തിരിച്ചടിയായി തീർന്നേക്കാം. കോൺഗ്രസിൽ എ ഐ ഗ്രൂപ് ഒരുമിച്ചു മത്സരിക്കുന്നു എങ്കിലും അന്തഛിദ്രങ്ങൾ ഉണ്ട്. പ്രിയേഷ് മാത്യു നെ പോലെ കരുത്തനായ സാരഥികളെ കിട്ടിയത് എൽ ഡി എഫ് ന്റെ പാനൽ ശോഭയുള്ളതാക്കി മാറ്റുന്നു. എന്നാൽ സി പി ഐ യുടെ ലോക്കൽ സെക്രെട്ടറിയും നിലവിൽ കോതമംഗലം ബ്ലോക്ക് വൈസ് പ്രെസിഡന്റുമായ വിത്സൺ ഇല്ലിക്കലിന് സീറ്റ് നിഷേധിച്ചത് ചെറുതായുള്ള വോട്ടു ചോർച്ച എൽ ഡി എഫ് നുണ്ടാകാൻ സാധ്യതയുണ്ട്. അതെ സമയം കുറെ വർഷങ്ങൾ കയ്യിലിരുന്നതിന്റെ പേരിൽ ആകെയുള്ള 22000 വോട്ടിൽ യു ഡി എഫ് നു 5000 വോട്ടിനു മേലിൽ പാനൽ വോട്ടുകൾ ഉള്ളപ്പോൾ എൽ ഡി എഫ് നു അത് 2000 ൽ താഴെയേ വരൂ. ജാതി സമവാക്യങ്ങൾ.കുടുംബ ബന്ധങ്ങൾ അങ്ങിനെ കുറെ ഘടകങ്ങൾ ആണ് രാഷ്ട്രീയത്തിന് ഉപരിയായി വിധി നിർണയിക്കാൻ പോകുന്നത്. എന്തായാലും അതിശക്തമായ അടിയൊഴുക്ക് ഏതു കൊലകൊമ്പനെയും അട്ടിമറിക്കാൻ തക്ക ശേഷിയുള്ളതാകാം ചരിത്രം നമ്മെ അങ്ങിനെയും പഠിപ്പിച്ചിട്ടുണ്ട്.
 
     അതെ സമയം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചു വിടാനുള്ള അവസരം വന്നിട്ട് വിനിയോഗിക്കാത്തതിന് ഒരു പറ്റം  എൽ ഡി എഫ് അണികൾക്ക് അമർഷമുണ്ട്. അത് പോലെ തന്നെ നോട്ടുനിരോധനം വന്നതോടെ സഹകരണസ്ഥാപനത്തിന്റെ ഭാവി ശോഭനമല്ലെന്നും ഈ ഘട്ടത്തിൽ ഭരണം പിടിച്ചാൽ നിലവിലുള്ള യു ഡി എഫ് ചായ്‌വുള്ള നിക്ഷേപകർ ഒരുമിച്ചു തുക പിൻവലിക്കാനും സ്ഥാപനത്തിന്റെ തകർച്ചക്ക് കാരണം എൽ ഡി എഫ് എന്ന നിലയിൽ വരുമെന്നും അങ്ങിനെ വന്നാൽ തദ്ദേശ സ്വയം ഭാരണ  സ്ഥാപനങ്ങളിൽ മുന്നണിയുടെ വളർച്ച മുരടിക്കുമെന്നും ആയതിനാൽ അതിശക്തമായ മത്സരമൊന്നും കാഴ്ച വെക്കേണ്ടെന്നും. വിജയിക്കാനുള്ള പ്രവർത്തികൾ ചെയ്യേണ്ടതില്ലെന്നും എൽ ഡി എഫ് ലെ ഒരു വിഭാഗം പറയുന്നുണ്ട്

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED