Karimkunnam Live
Flash News

EDITORS CHOICE

ഹരിത കേരളത്തിന്റെ മറവിൽ കുടിവെള്ളം മുട്ടിച്ചു..

Dec 23, 2016, 22:16 PM IST

img-887117.jpg

 
പിണ്ടിമന - സംസ്ഥാന സർക്കാരിന്റെ നവകേരള മിഷന്റെ ഏറ്റവും പ്രധാന ഭാഗമായ ഹരിത കേരളം പദ്ധതിയുടെ മറവിൽ 13 ലക്ഷം രൂപ മുടക്കി ചുറ്റുമതിൽ കെട്ടി ഒരു വര്ഷം പോലും ആകാത്ത പിണ്ടിമനയിലെ ചിറയുടെ ചുറ്റുമതിൽ തകർത്തു. ഹരിത കേരളത്തിന്റെ മറവിൽ എം എൽ എ യുടെ നേതൃത്വത്തിൽ വലിയൊരു അഴിമതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഹിന്ദു മുന്നണി പ്രവർത്തകർ ആരോപിച്ചു. 
 
തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ജലം വറ്റിച്ചു തൊഴിലാളികളെ കൊണ്ട് ചെയ്യാവുന്ന ജോലി ഇങ്ങനെ ചെയ്തത് മൂലം തൊഴിലാളികൾക്ക് കിട്ടേണ്ട തൊഴിൽ നിഷേധിക്കുകയും,സമീപ പഞ്ചായത്തുകളിൽ എല്ലാം തന്നെ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചാണ് ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യിച്ചതെന്ന് തൊഴിലുറപ്പു തൊഴിലാളികൾ അറിയിച്ചു ഹിറ്റാച്ചി ഇറക്കാനായി ചുറ്റുമതിൽ പൊളിച്ചത് മൂലം സർക്കാരിന്റ പണം നഷ്ടപ്പെടുകയും , പിണ്ടിമന പഞ്ചായത്തിലെ 8,9 വാർഡുകളിലെ ജനങളുടെ കുടിവെള്ളം മുട്ടിക്കുകയും ചെയ്‌തു. ഇതിനെതിരെ അതി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹിന്ദു മുന്നണി പ്രവർത്തകർ അറിയിച്ചു. ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം തന്നെ തകർത്തു കളഞ്ഞതായും ആരോപിക്കുന്നു. എന്തിനാണ് ഹിറ്റാച്ചി കൊണ്ട് ഈ പണി ചെയ്തത് എന്നും, പൊതുമുതൽ സംരക്ഷിക്കേണ്ട ജനപ്രതിനിധിനിധികൾ ഇതിനു കൂട്ട് നിന്നതു വഴി സത്യപ്രതിജ്ജ ലംഘനം നടത്തിയെന്നും ആരോപിക്കുന്നു. 
 
ചിറയിൽ നിന്നും കോരി മാറ്റിയ ചെളിയും മണ്ണും കരക്ക്‌ ചുറ്റുമതിൽ തകർത്ത സ്ഥലത്തു തന്നെ നിക്ഷേപിച്ചിരിക്കുന്നതിനാൽ അടുത്ത മഴക്ക് മണ്ണും ചെളിയും ചിറയിൽ തന്നെ പതിക്കുമെന്നും, പൊളിച്ച ചുറ്റുമതിൽ കെട്ടാൻ പൊതു മുതൽ വിനിയോഗിക്കാൻ സമ്മതിക്കില്ലെന്നും ചുറ്റുമതിൽ തകർക്കാൻ നേതൃത്വം കൊടുത്തവർ തന്നെ അത് കെട്ടണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു .
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED