Karimkunnam Live
Flash News

EDITORS CHOICE

വിദ്യാർത്ഥിനിയെ മോഷണക്കുറ്റം ആരോപിച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി പരാതി.

Dec 23, 2016, 15:11 PM IST

img-226783.jpg

 
കോതമംഗലം: പണം കാണാതെ പോയെന്നുപറഞ്ഞ് ഇക്ക തടഞ്ഞുവച്ചു. മുറിയിൽ വച്ച് ചേച്ചിമാരെക്കൊണ്ട് തുണിയഴിപ്പിച്ചു പരിശോധിച്ചു. പലതവണ കരണത്തടിച്ചു. ശാരീരികബന്ധത്തിന് തയ്യാറാവണമെന്ന്  ആവശ്യപ്പെട്ടു. ഒടുവിൽ വായ്‌പൊത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തുവച്ച് സിറിഞ്ചിന്റെ നീഡിൽ തുടയിൽ കുത്തിയിറക്കി വട്ടം കറക്കി. പിന്നെ തുരുമ്പിച്ച കത്തികൊണ്ട് കുത്തിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തി..
 
എട്ടു മണിക്കൂറിലേറെ ലബോറട്ടറി ഉടമയിൽ നിന്നും തനിക്ക് നേരിടേണ്ടി പീഡനങ്ങളെക്കുറിച്ച് ലാബ് ടെക്‌നീഷ്യൻ വിദ്യാർത്ഥിനിയായ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ ഏകദേശ രൂപം ആണിത്. കോതമംഗലം താലൂക്ക് ആശുപത്രിക്കുസമീപം പ്രവർത്തിച്ചുവരുന്ന നീതി ലാബ് ഉടമ നാസറിനെതിരെ ഇവിടത്തെ ജീവനക്കാരിയായ വെണ്ടുവഴി സ്വദേശിനിയാണ് പൊലീസിൽ വിവരം നൽകിയിട്ടുള്ളത്. നവംബർ 7 മുതലാണ് പെൺകുട്ടി ലാബിൽ ജോലിക്കു ചേർന്നത്. രാവിലെ 6.30 മുതൽ 10.30 വരെയായിരുന്നു ജോലിസമയം. ഫീസ് കൊടുക്കാൻ വഴിയില്ലാത്തതിനാലാണ് പഠനത്തിനൊപ്പം പെൺകുട്ടി നാസറിന്റെ ലാബിൽ പാർടൈം ജോലിക്കു ചേർന്നത്.
 
നേരത്തെ പിതാവ് മരണപ്പെട്ട നിർദ്ധനകുടുംബത്തിലെ അംഗമാണ് പെൺകുട്ടി. മാതാവ് കൂലിവേല ചെയ്തുകിട്ടുന്ന പണം കൊണ്ടാണ് സ്വകാര്യ കോളേജിൽ പഠനം നടത്തുന്ന ഈ പെൺകുട്ടിയും സഹോദരിയുമുൾപ്പെടുന്ന കുടുംബം നിത്യവൃത്തി കഴിയുന്നത്. സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ..രാവിലെ എട്ടുമണിയോടെ ഇക്കാ അടുത്തുവന്ന് നീ പണം വല്ലതും എടുത്തിട്ടുണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ അകത്ത് സീസീ ടിവി കാമറ നിരീക്ഷണമില്ലാത്ത വേസ്റ്റ് സാധനങ്ങളിടുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നെ 26,000 രൂപ കാണാതായിട്ടുണ്ടെന്നും പണം നീയാണ് എടുത്തിട്ടുള്ളതെന്നും ഇതു കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും ഇത് ഇടുമെന്നും പറഞ്ഞു.
 
 ജീവനക്കാരിയെ അഞ്ച് മണിക്കൂറോളം തടഞ്ഞ് വച്ച് സിറിഞ്ച് ഉപയോഗിച്ച് കുത്തിയും അടിച്ചും ദേഹോപദ്രവമേൽപ്പിച്ചതായാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മോഷണം നടത്തിയതായി കുറ്റസമ്മതം എഴുതി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് പെൺകുട്ടിയെ ലാബ് ഉടമ വിട്ടയച്ചതെന്നാണ് ആരോപണം. പെൺകുട്ടിയുടെ കാലിൽ ഒടിഞ്ഞിരുന്ന സൂചി പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നുവെന്ന് മാതാവ് കോതമംഗലം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ലാബ് ഉടമ തങ്കളം സ്വദേശി നാസറിന്റെ പേരിൽ പോലിസ് കേസെടുത്തു. പ്രതികൾ ഒളിവിൽ ആണെന്ന് സൂചന .
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED