Karimkunnam Live
Flash News

EDITORS CHOICE

പാവപ്പെട്ട പട്ടിക ജാതി-പട്ടിക വർഗക്കാരോട് എന്തിനീ ക്രൂരത ,,,,

Dec 19, 2016, 21:17 PM IST

img-590783.jpg

കോതമംഗലം - കേന്ദ്ര സർക്കാർ ബ്ലോക്ക് പഞ്ചായത്തുകൾ വഴി നൽകുന്ന ഇന്ദിര ആവാസ് യോജന എന്ന ഭവന പദ്ധതിയിൽ കോതമംഗലം ബ്ലോക്ക്പഞ്ചായത്ത്  വഴി ധന സഹായം അനുവദിച്ച പട്ടിക ജാതി പട്ടിക വർഗക്കാരോട് തികഞ്ഞ അവഗണന ,മൂന്നു ലക്ഷം രൂപ നൽകേണ്ട പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്കും മൂന്നര ലക്ഷം നൽകേണ്ട പട്ടിക വർഗ ഗുണഭോക്താക്കൾക്കും ഒന്നര ലക്ഷം രൂപ വീതമേ നൽകുന്നുള്ളൂ . ഒരു ചെറിയ കൂരയിൽ മഴയും വെയിലും കൊള്ളാതെ കഴിഞ്ഞു കൊണ്ടിരുന്ന ഇവർക്കു അടച്ചുറപ്പുള്ള ഭവനം നൽകാം എന്ന് പ്രലോഭിപ്പിച്ചു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടി ചേർന്നാണ് അവരെ ഈ ഗതിയിൽ ആക്കിയത് . പണി പൂർത്തീകരിക്കാൻ വേണ്ടി കടം മേടിച്ച നിരവധി ഗുണഭോക്താക്കൾക്ക് ഇപ്പോൾ കടക്കാരെ ഭയന്ന് നാട് വിടേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. ചില സ്ഥലങ്ങളിൽ കടം നൽകിയവർ ഗുണഭാക്താക്കളുടെ വീട്ടിൽ എത്തി ഗുണ്ടായിസം കാണിക്കുന്നുണ്ട് . എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെയോ ഗ്രാമ പഞ്ചായത്തിന്റെയോ ഭാഗത്തു നിന്നും ഇവർക്ക് തുക അനുവദിക്കാൻ യാതൊരു വിധ നടപടിയുമെടുക്കുന്നില്ല. പരാതി നല്കുന്നവരോട് എന്ന് നൽകും എന്നുള്ള മറുപടി പോലും നല്കാൻ ബ്ലോക്ക് ഭരണസമിതിയൊ ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല എന്ന് പോകട്ടെ ചില സാങ്കേതിക പദങ്ങൾ പറഞ്ഞു അവരെ പറഞ്ഞു വിടുന്നു . കോതമംഗലം ബ്ലോക്കിൽ പട്ടിക വർഗ ഗുണഭോക്താക്കൾ ഏറ്റവും കൂടുതൽ ഉള്ളത് കുട്ടമ്പുഴ പഞ്ചായത്തിലാണ് . ഇവിടെയുള്ള ഗുണഭോക്താക്കൾക്ക് ബ്ലോക്കിൽ വരണമെങ്കിൽ 5000 രൂപയും ഒരു ദിവസവും ആവശ്യമാണ്. ഇവർ പല വട്ടം വന്നിട്ടും തുക ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. തുക കൃത്യമായിട്ട് ലഭിക്കാത്തതിനാൽ പലരുടെയും വീട് പണി പാതി വഴിയിൽ അവസാനിക്കുന്നു.പട്ടിക വർഗ വകുപ്പ് , പട്ടിക ജാതി വകുപ്പ് എന്നിവ മുഘേന  ഭവന നിർമാണത്തിന് ധനസഹായം ലഭിക്കുന്നവർക്ക് അവർക്കു നൽകേണ്ട തുക കൃത്യമായി നല്കുമ്പോളാണ് പ്രാദേശിക സർക്കാരുകൾ നൽകുന്ന ധനസഹായത്തിൻറെ കാര്യത്തിൽ തികഞ്ഞ അവഗണന അവർ നേരിടുന്നത്  , പട്ടിക വർഗ ,പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്ക് എത്ര പേർക്ക് വേണമെങ്കിലും ധനസഹായം നല്കാൻ അതാതു  വകുപ്പ് തയ്യാറായിരിക്കുമ്പോളാണ് ജനപ്രതിനിധികൾ മോഹന  വാഗ്ദാനം നൽകി അവരെ ബലിയടക്കുന്നത്. വകുപ്പ് മുഘേന ധനസഹായം നൽകുമ്പോൾ ജനപ്രതിനിധികൾക്ക് വലിയ റോൾ ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. പക്ഷെ  ജനപ്രതിനിധികൾ പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോൾ. ധനസഹായം അനുവദിച്ച ഗുണഭോക്താക്കളെ ഭയന്ന് ആ വഴിക്കു പോകാത്ത ജനപ്രതിനിധികളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായതുകൾക്കുമനുവദിച്ച പട്ടിക ജാതി പട്ടിക വർഗ ഫണ്ട് പൂർണമായും ചെലവഴിക്കാൻ സാധിക്കാഞ്ഞിട്ടു പോലും ബ്ലോക്ക് ഡിവിഷൻ മെമ്പർമാരും ,പഞ്ചായത്തു ഭരണ സമിതികളും തമ്മിലുള്ള രാഷ്ട്രീയ വടംവലിയുടെ  പേരിൽ തുക അനുവദിക്കുന്നില്ല. പ്രിയ ജനപ്രതിനിധികളെ നിങ്ങളെ ജയിപ്പിച്ചു വിടുമ്പോൾ നിങ്ങൾ അതാതു പ്രദേശത്തെ ഏറ്റവും താഴെ കിടയിലുള്ള അധസ്ഥിത വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുമെന്നാണ്‌ ജനങ്ങൾ പ്രതീക്ഷിക്കുന്നത് .ആദിവാസി വിഭാഗത്തിൽ പെട്ടവരുടെ കാര്യത്തിന് പോലും ആവശ്യത്തിന് ഫണ്ടുണ്ടായിട്ടും നൽകുന്നതിന് നിങ്ങൾക്കെന്താണ് തടസ്സം, അതോ ഇലെക്ഷൻ കാലത്തു വിദേശ മദ്യവുമായി ചെന്നാൽ അവർ ഓ ട്ടു ചെയ്യുമെന്ന അഹന്തയാണോ നിങ്ങളെ പിന്നോട്ടടിപ്പിക്കുന്നതു, എന്നാൽ നിങ്ങൾ ഒന്നോർത്തോ എല്ലാക്കാലത്തും അങ്ങിനെ നടന്നു കൊള്ളണമെന്നില്ല, അവർ നിങ്ങളെ ചോദ്യം ചെയ്യുന്ന കാലം അതി വിദൂരമല്ല, പ്രിയ ഉദ്യോഗസ്ഥരെ നിങ്ങൾ ഒന്നോർക്കുക നിങ്ങളുടെ മുൻപിൽ വരുന്ന ഫയൽ ഒരു ജീവിതമാണെന്നോർക്കണം എന്ന കേരള മുഘ്യമന്ത്രിയുടെ വാക്കുകൾ ഒരിക്കൽക്കൂടി നിങ്ങളെഓർമ്മിപ്പിക്കുന്നു  

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED