Karimkunnam Live
Flash News

EDITORS CHOICE

പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ ,,

Dec 18, 2016, 23:09 PM IST

img-413922.jpg

നെല്ലിക്കുഴി - മഞ്ഞപ്പിത്തം പടർന്നു പിടിച്ച നെല്ലികുഴിയിലും സമീപ പ്രദേശങ്ങളിലും മെഡിക്കൽ തട്ടിപ്പു സംഘങ്ങൾ അരങ്ങു വാഴുന്നു. മണിചെയിൻ മാതൃകയിൽ മഞ്ഞപ്പിത്ത പ്രതിരോധ മരുന്നെന്ന പേരിൽ 7000രൂപ വിലയുള്ള തട്ടിപ്പു മരുന്നുമായി ചില സംഘങ്ങൾ രംഗപ്രവേശം ചെയ്തിട്ടുണ്ട്. മരുന്ന് വാങ്ങി ഉപയോഗിച്ചാൽ അസുഖം വരില്ലെന്നും ഓരോരുത്തരെ ചേർക്കുന്നതനുസരിച്ചു വരുമാനം ലഭിക്കുമെന്നും പറഞ്ഞാണ് സംഘം ആളുകളെ സമീപിക്കുന്നത്. മഞ്ഞപ്പിത്ത ബാധയിൽ ആളുകൾ മരിച്ചതിനാലുള്ള ജനങളുടെ ഭീതി ഇവർ മുതലെടുക്കുന്നു. വളരെയധികം പേര് ഈ തട്ടിപ്പു വലയിൽ വീഴുന്നുണ്ട്. അത് പോലെ തന്നെ ഒറ്റമൂലി , ആയുർവേദമരുന്നു എന്നപേരിലും മറ്റു ചിലർ കൂടി രംഗപ്രവേശം ചെയ്തിട്ടുണ്ട്.ഇത് പോലെയുള്ള തട്ടിപ്പിൽ വീഴരുതെന്നും രോഗ ലക്ഷണം കണ്ടാൽ വിദഗ്ദ്ധ ചികിത്സക്ക് വിധേയമാകണമെന്നും ആരോഗ്യ വകുപ്പധിക്രതർ അറിയിച്ചിട്ടുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടുന്നതിനായി ഹോമിയോ മെഡിക്കൽ സംഘം സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ രോഗഭീതിയിലുള്ള ജനങ്ങളെ തട്ടിപ്പു സംഘം വലയിൽ വീഴിക്കുന്നതിനെതിരെ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED