Karimkunnam Live
Flash News

EDITORS CHOICE

ഇതോ വെളിയിട വിസർജ്യ വിമുക്ത പഞ്ചായത്ത് ?

Dec 17, 2016, 21:39 PM IST

img-150666.jpg

കവളങ്ങാട് - ഗ്രാമ പഞ്ചായത്തിനെ വെളിയിട വിസർജ്യ വിമുക്ത (ഓ ഡി എഫ് ) പഞ്ചായത്ത് ആയി പ്ര ഖ്യാപിക്കുകയുണ്ടായി , എന്നാൽ തലക്കൽ ചന്ദു കോളനിയിൽ അധിവസിക്കുന്ന പട്ടികവർഗ വിഭാഗക്കാർക്ക് ശുചിമുറി ഇല്ലെന്നു  കോളജ് എൻ എസ എസ വിഭാഗം കണ്ടെത്തി കലക്റ്ററെ അറിയിച്ചത് ഗ്രാമ പഞ്ചായത്തിന് നാണക്കേട് വരുത്തി വെച്ചു , എന്നാൽ മുകളിൽ നിന്നുമുള്ള സമ്മർദ്ദം അതിജീവിക്കാൻ കഴിയാതെ പ്രഖ്യാപനം  നടത്തുകയാണ് ഉണ്ടായതെന്നും കേൾക്കാൻ കഴിയുന്നു , നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ കേരളത്തെ ഓ ഡി എഫ് സംസ്ഥാനം ആയി പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ മുൻസിപ്പൽ പ്രദേശങ്ങൾ ഇപ്പോളും ഓ ഡി എഫ് ആയിട്ടില്ല എന്നത് കൂടി കൂട്ടിവായിക്കണം , പല പ്രഖ്യാപനങ്ങളും കയ്യടി വാങ്ങാൻ വേണ്ടി പൂർണതയിൽ എത്തിക്കാൻ ശ്രമിക്കാതെ നടപ്പിലാക്കുന്നു , ശുചി മുറി നിർമിക്കാൻ എത്ര യൂണിറ്റിന് വേണമെങ്കിലും തുക കേന്ദ്ര സർക്കാർ അനുവദിക്കാൻ തയ്യാറായിരുന്ന സമയത്തു ആ തുക വേണ്ട രീതിയിൽ സമാഹരിക്കാൻ കഴിയാതെ അധസ്ഥിതരെ വീണ്ടും അധസ്ഥിതർ ആക്കി മാറ്റുന്ന പഞ്ചായത്തിന്റെ സമീപനത്തിൽ വ്യാപക പ്രതിഷേധം ഉണ്ട് , അതെ സമയത്തു ശുചിത്വ മിഷൻ കാർ നടത്തിയ സർവേയിലെ അപാകത കൊണ്ടാണ് ഗുണഭോക്താക്കൾ വിട്ടു പോയതെന്നും അർഹതയുള്ള എല്ലാ ഗുണഭോക്താക്കൾക്കും ആനുകൂല്യം അനുവദിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED