Karimkunnam Live
Flash News

EDITORS CHOICE

നോട്ടു നിരോധനം നെല്ലിക്കുഴിയുടെ നട്ടെല്ല് ഒടിച്ചുവോ ?

Dec 17, 2016, 21:24 PM IST

img-408695.jpg

നെല്ലിക്കുഴി - നവംബർ എട്ടിന് നടപ്പാക്കിയ നോട്ടു നിരോധനം  നെല്ലിക്കുഴിയിലെ ജന ജീവിതം ദുസ്സഹമാക്കി  , കേരളത്തിലെ ഫർണിച്ചർ ഹബ് എന്ന് അറിയപ്പെടുന്ന നെല്ലിക്കുഴിയിലെ പ്രധാന വരുമാന സ്രോതസ് ഫർണിച്ചർ വ്യവസായമാണ് , ഫർണിച്ചർ വ്യവസായത്തെ ആശ്രയിച്ചാണ് നെല്ലിക്കുഴിയിലെ മുഴുവൻ  ഇടപാടുകളും , 200 ഓളം ഷോറൂമുകളും , 50 ഓളം മില്ലുകളും എണ്ണിയാൽ ഒടുങ്ങാത്ത ഫർണിച്ചർ പണിയിടങ്ങളും ,  ഫർണിച്ചർ വ്യവസായത്തിന് ആവശ്യമുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ അങ്ങിനെ എല്ലാ മേഖലകളും ഫർണിച്ചറുമായി ബന്ധപ്പെട്ടു കിടക്കുന്നു , എല്ലാ വിധത്തിലുമുള്ള ജനങ്ങൾക്കും ഉൾക്കൊള്ളാൻ പറ്റുന്ന വിധത്തിലുള്ള ഫർണിച്ചർ ഇവിടെ ലഭ്യമാണ് , ഒട്ടു മിക്ക വീടുകളോടും ചേർന്ന് ചെറിയ നിർമാണ യുണിറ്റുകൾ  പോളിഷിംഗ് യൂണിറ്റുകൾ , സ്റ്റിച്ചിങ് യൂണിറ്റുകൾ എന്നിവയുണ്ട് , നെല്ലിക്കുഴിയിലെ 80% കുടുമ്പത്തിലെയും ഒരംഗമെങ്കിലും ഫർണിച്ചർ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു, നോട്ടു നിരോധനത്തിന് ശേഷം ഒരു ഫർണിച്ചർ സ്ഥാപനത്തിൽ പോലും വില്പന നടക്കുന്നില്ല  ചില സ്ഥാപനങ്ങളുടെ ഓർഡറുകൾ നഷ്ടപ്പെടുക പോലും ഉണ്ടായി ,ഫർണിച്ചർ മേഖലയിലുണ്ടായിരുന്ന മാന്ദ്യത മാറി വന്നിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു , ഫർണിച്ചർ മേഖലയുമായി ബന്ധപ്പെട്ടു ഇതര സംസ്ഥാന തൊഴിലാളികൾ നിരവധി ആയിരുന്നു ഉണ്ടായിരുന്നത് ഇവരിൽ പലരെയും ഉടമകൾ നിർബന്ധിച്ചു നാട്ടിലിലേക്കു അയപ്പിച്ചു കഴിഞ്ഞു , ചില സ്ഥാപന ഉടമകൾക്ക് തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥ ആണ് ഉള്ളത് , കുടുമ്പങ്ങളിൽ ഉള്ള വരുമാനം നിലച്ചപ്പോൾ സ്വാഭാവികം ആയും ബാക്കി എല്ലാ ബിസിനസ് സ്ഥാപനങ്ങളെയും അത് ബാധിക്കുകയുണ്ടായി , കൂടാതെ പേമാരിപോലെ നെല്ലിക്കുഴി മേഖലയിൽ പടർന്നു പിടിച്ച മഞ്ഞപ്പിത്തവും ജീവിതം ദുസ്സഹമാക്കി മാറ്റി ,നോട്ടു നിരോധനം മൂലം മഞ്ഞപ്പിത്തത്തിന് ചികിത്സ നേടാൻ പോലും ആളുകൾ ബുദ്ധിമുട്ടുന്നു ,കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ക്രയ വിക്രയം നടത്തുന്ന ഒരു സ്ഥാപനമായിരുന്നു സഹകരണ മേഖലയിൽ സംഭവിച്ചിട്ടുള്ള നിരോധനവും ഈ പ്രദേശത്തെ ബാധിച്ചു , എന്നാൽ കുറ്റിലഞ്ഞി സഹകരണ ബാങ്കിൽ ആദായ നികുതി വിഭാഗം റെയ്ഡ് ചെയ്താൽ പല പ്രദശിക നേതാക്കളുടെയും തനിനിറം പുറത്തു വരൻ സാധ്യത ഉള്ളതായി ജനസംസാരം ഉണ്ട് ,റിയൽ എസ്റ്റേറ്റ് മേഖലയും നെല്ലിക്കുഴിയിലെ പ്രധാന വരുമാന മാർഗം ആയിരുന്നു , എന്നാൽ വസ്തുവിന്റെ വില 4 0 % വരെ ഇപ്പോൾ കുറഞ്ഞതും ബാധിച്ചിട്ടുണ്ട് , അതെ സമയം പല റിയൽ എസ്റ്റേറ്റ് ബ്രോക്കർമാറും ഇപ്പോൾ പഴയ നോട്ടു വെളുപ്പിക്കുന്നതിനുള്ള ഏജൻറ്മാർ ആയിട്ടുള്ളത് ആളുകൾ അദ്‌ഭുതത്തോടെയാണ് കാണുന്നത് , നെല്ലിക്കുഴിയിൽ ഉണ്ടായിട്ടുള്ള ഈ സാമ്പത്തിക പ്രശ്നം പരിഹരിക്കണമെങ്കിൽ കുറഞ്ഞത് ഒരു വര്ഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം , എത്ര പേർക്ക് ഇതിനെ അതിജീവിക്കാൻ കഴിയുമെന്നത് കാത്തിരുന്ന്കാണേണ്ടത് തന്നെ

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED