Karimkunnam Live
Flash News

EDITORS CHOICE

കെ എം പരീത് ജില്ലാ പഞ്ചായത്തു മെമ്പർ ആയി ചുമതലയേറ്റു .

Dec 16, 2016, 23:28 PM IST

img-457381.jpg

 
നെല്ലിക്കുഴി - ഭൂതത്താൻകെട്ട്  ജില്ലാ ഡിവിഷനിൽ നിന്നുള്ള ജനപ്രതിനിധി യായി സി പി എം ലെ  കെ എം പരീത് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു ,കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഈ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതു യു ഡി എഫ് സ്ഥാനാർഥി ആയ എം എം അബ്ദുൽകരീം ആയിരുന്നു , അബ്ദുൽ കരീമിന്റെ നാമനിർദേശ പത്രിക അംഗീകരിച്ചതമായി ബന്ധപ്പെട്ടു പരീത് നൽകിയ പരാതിയിൽ ഇപ്പോൾ അനുകൂല വിധി ലഭിച്ചതാണ് പരീതിനെ ജില്ലാ പഞ്ചായത്ത് മെമ്പർ ആക്കി മാറ്റിയത് .
 
          നെല്ലിക്കുഴി പഞ്ചായത്തിൽ ഹ്രദയഭാഗത്തുള്ള ഓട പൊളിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ കാര്യം നാമനിർദേശ പത്രിക നൽകിയ സമയത്തു മറച്ചു വെച്ചെന്ന കാരണത്താൽ നാമനിർദേശ പത്രിക അസാധുവാക്കണമെന്ന് സൂക്ഷ്മ പരിശോധന സമയത്തു തന്നെ പരീത് ആവശ്യപ്പെട്ടെങ്കിലും വരണാധികാരി ആയ ജില്ലാ കളക്ടർ നാമനിർദേശ പത്രിക അംഗീകരിച്ചിരുന്നു . തുടർന്ന് ജില്ലാകോടതിയിൽ നിന്നും അനുകൂല വിധി ലഭ്യമായെങ്കിലും ഹൈ കോടതിയുടെ സ്റ്റേ മൂലമാണ് സത്യപ്രതിജ്ഞ വൈകിയത് .
 
           നെല്ലിക്കുഴി പഞ്ചായത്തിലെ ഹ്രദയഭാഗത് ഉണ്ടായിരുന്ന ഓട ചില സ്വകാര്യ വ്യക്തികൾ തടസ്സപ്പെടുത്തിയതിന്റെ ഭാഗമായി നെല്ലിക്കുഴിയിൽ  മലിന ജലം കെട്ടികിടക്കുകയും പകർച്ചവ്യാധികൾ പടരാനുള്ള  സാഹചര്യം ഒഴിവാക്കുന്നതിനായി ഓട തുറന്നു വിട്ടതിന്റെ പേരിലാണ് കേസ് വന്നതെന്നും ,അങ്ങിനെ അന്ന് ഓട  തുറന്നു വിട്ടില്ലായിരുന്നില്ലെങ്കിൽ ഇപ്പോളത്തെ അവസ്ഥ മഞ്ഞപ്പിത്തം അന്നേ വന്നേനെ എന്നും ഇത് തന്നെ  വിശ്വാസം ഏൽപ്പിച്ച നെല്ലികുഴിയിലെ ജനങ്ങൾക്കു വേണ്ടി പ്രസിഡന്റ് എന്ന നിലയിൽ തന്റെ  കടമ താൻ  ചെയ്തതാണെന്നും ഇതിന്റെ പേരിൽ അഭിമാനമുണ്ടെന്നും അബ്ദുൽ കരീം അറിയിച്ചു .കഴിഞ്ഞ ഇലെക്ഷൻ സമയത്തു ജനങ്ങൾ പരീതിന്റെ വാദമുഖങ്ങൾ  തള്ളി കളഞ്ഞതാണെന്നും ജനകീയ കോടതിയുടെ അംഗീകാരം തനിക്കു  ലഭ്ച്ചതാണെന്നും അബ്ദുൽ കരീം അറിയിച്ചു . താൻ അയോഗ്യനാക്കപ്പെട്ടതു അഴിമതി നടത്തിയതിന്റെ പേരിലോ വർഗീയതയുടെ പേരിൽ സംസാരിച്ചതു കൊണ്ടോ അല്ലെന്നും ജനങളുടെ നന്മക്കു വേണ്ടി ചെയ്ത ഒരു കാര്യത്തിന്റെ പേരിലാണ് എന്നും നിയമ്മ വ്യവസ്ഥയെ മാനിക്കുന്നെന്നും , പരീത് ജനാധിപത്യ വ്യവസ്ഥയെ മാനിക്കുന്നുണ്ടെങ്കിൽ രാജിവെച്ചു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു ജനങ്ങളുടെ  പിന്തുണയുണ്ട് എന്ന് തെളിയിക്കാൻ അബ്ദുൽ കരീം വെല്ലുവിളിച്ചു .
 
            സൂക്ഷ്മ പരിശോധന സമയത്തു തന്നെ തള്ളിക്കളയേണ്ട നാമനിർദേശ പത്രിക സംസ്ഥാനം ഭരിക്കുന്നതിന്റെ സ്വാധീനം ഉപയോഗിച്ച് അംഗീകരിപ്പിച്ചതാണെന്നും , അബ്ദുൽ കരീം വരുത്തിയ പിഴവിന്റെ പേരിൽ ഈ സംസ്ഥാനത്തെ പൊതു ഖജനാവിലെ തുക ഇനിയും ചിലവഴിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരലക്ഷന്റെ അടിയന്തിര സാഹചര്യമില്ലെന്നാണ്   സി പി എം ന്റെ നിലപാട് ,  കൂടാതെ പരീത് മുൻ ബ്ലോക്ക് മെമ്പർ ആയിരുന്നെന്നും ജനപിന്തുണ തെളിയിച്ചിട്ടുണ്ടെന്നും സി പി എം കൂട്ടിച്ചേർക്കുന്നു .
 
             പരീതിന്റെ അപ്രതീക്ഷിത നേട്ടം ചില  സി പി എം കാരെ പോലും ഞെട്ടിക്കുകയുണ്ടായി , സി പി എം ന്റെ ചില ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരീതിനെതിരെ ആസൂത്രിതമായ ചിലനീക്കങ്ങൾ നടന്നിരുന്നു സി പി എം ന്റെ  കോട്ടകളിൽ പോലും അബ്ദുൽ കരീം ലീഡ് ചെയ്തത് ഇക്കാരണത്താലാണ് ,,, അതേസമയം കേസിന്റെ കാര്യം ഗൗരവമായി എടുക്കാത്തതിൽ;കൊണ്ഗ്രെസ്സ് അണികൾ അബ്ദുൽ കരീമിനോടുള്ള അമർഷം പ്രകടിപ്പിച്ചിട്ടുണ്ട് , ചില സി പി എം കാരും അക്കൂടെയുണ്ട് ,,അബ്ദുൽ കരീം കേസ് ഏൽപ്പിച്ചിരുന്ന വക്കീൽ രോഗമായി കിടപ്പിലായി പോയ കാരണത്താൽ കേസ് വിളിക്കുമ്പോൾ ഹാജരായിരുന്നില്ലെന്നും ഇക്കാര്യം അബ്ദുൽ കരീം അടക്കം താങ്കൾ ആരും അറിഞ്ഞിരുന്നില്ലെന്നും കേസ് എക്സ് പാർട്ടി ആയിട്ടാണ് വിധിച്ചതെന്നും എന്നാൽ തിരഞ്ഞെടുപ്പ് കേസിനു എക്സ് പാർട്ടി വാദം നില നിലനിൽക്കില്ലെന്നുള്ള സുപ്രീം കോടതിയുടെ പഴയൊരു വിധിയാണ് അബ്ദുൽ കരീമിന് ഹൈ കോടതിയിൽ  വിനയായതെന്നും ഇനി സുപ്രീം കോടതിയിൽ മാത്രമേ കേസ് എടുക്കുകയുള്ളെന്നും അതിനുള്ള വഴി പാർട്ടി തലത്തിലെടുക്കുമെന്നും കൊണ്ഗ്രെസ്സ് നേതൃത്വം അറിയിച്ചു.  
 
      അതേസമയം പരീത് സത്യപ്രതിജ്ഞ ചെയ്തതോടെ ചില സവിശേഷ സാഹചര്യങ്ങളാണ് ജില്ലാ പഞ്ചായത്തിൽ സംഭവിക്കുന്നത് ,അബ്ദുൽ  കരീമിന്റെ മാത്രം ഭൂരിപക്ഷത്തിൽ ഉണ്ടായിരുന്ന പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ഇപ്പോൾ ന്യൂനപക്ഷം ആയി മാറിയിട്ട് ഉണ്ട് , നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ കക്ഷി നില വെച്ച് ചെയര്മാനെതിരെ അവിശ്വാസം വന്നാൽ ചെയർമാൻ രാജി  വെക്കേണ്ടി വരും , അത് ഒഴിവാക്കാൻ വേണ്ടി ഡി സി സി ഓഫീസിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു , കിട്ടുന്ന വിവരങ്ങൾ വെച്ച് എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജി വെച്ച് വീണ്ടും സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത കാണുന്നത് , പൊതുമരാമത്തു പോലുള്ള പ്രധാന സ്റ്റാൻഡിങ് കമ്മിറ്റി നഷ്ടപ്പെടുത്തരുതെന്നാണ് യു ഡി എഫ്  നിലപാട്.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED