Karimkunnam Live
Flash News

EDITORS CHOICE

കേരളത്തിന്റെ ജനകീയ ആരോഗ്യ മന്ത്രി നെല്ലിക്കുഴിയിൽ വന്നു ,എല്ലാം ശരിയായി തുടങ്ങി..

Dec 16, 2016, 21:48 PM IST

img-949179.jpg

 
നെല്ലിക്കുഴി - കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ നെല്ലിക്കുഴിയിലെ മഞ്ഞപ്പിത്തബാധയിൽ മരണമടഞ്ഞവരുടെ വീടുകൾ സന്ദർശിച്ചു ഭോപ്പാലിൽ വെച്ച് നടന്ന ഒരാഴ്ച നീണ്ടു നിന്ന   ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സംമ്മേളനം കഴിഞ്ഞു മന്ത്രി നേരെ നെല്ലിക്കുഴിക്കാണ്‌ വന്നത്. മന്ത്രിയുടെ ഈ നിലപാടിനെ  അംഗീകരിച്ചേ മതിയാകൂ,ഓഫീസിൽ പോലും പോകാതെ നേരെ വന്നു മരണം സംഭവിച്ചവരുടെ  വീടുകൾ സന്ദർശിക്കുകയും തുടർന്നു, എം എൽ എ , ജില്ലാ കളക്ടർ, ഡി.എം ഓ ,ജനപ്രതിനിധികൾ , രാഷ്ട്രീയ പ്രതിനിധികൾ ,ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും , അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾക്കു നിർദേശം നൽകുകയും ചെയ്തു .തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ധനസഹായം ,ജോലി , ചികിത്സ ചെലവ് എന്നിവ മുഘ്യ മന്ത്രി ആയി ചർച്ച ചെയ്തു അനുകൂല തീരുമാനമെടുക്കും എന്നറിയിച്ചു .
 
 
മന്ത്രിയുടെ  നിർദേശ പ്രകാരം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ലെ വൈറോളജി വിഭാഗം നെല്ലിക്കുഴിയിൽ ക്യാംമ്പ് ചെയ്തു പ്രവർത്തനം ആരംഭിച്ചു . എൻ ആർ ഛ് എം ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ 6  ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തിന്റെ മെഡിക്കൽ ക്യാമ്പും ആരംഭിച്ചു , മഞ്ഞപ്പിത്തം പടരുന്നത് തടയാനായി ജനങളുടെ പ്രതിരോധശേഷി കൂട്ടുന്നതിനായി ഐ ഛ് കെ യുടെ ആഭിമുഘ്യത്തിൽ ഹോമിയോ മരുന്ന് വിതരണവും ആരംഭിച്ചിട്ടുണ്ട്  . മന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന്  ഡി എം ഓ , ആർ.ഡി ഓ ,പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ നെല്ല്ലിക്കുഴിയിലെ  ലൈസൻസ് ഇല്ലാത്ത  ഹോട്ടൽ, ബേക്കറി എന്നിവ അടച്ചു പൂട്ടിക്കുന്നുണ്ട് , പ്രാദേശിക സർക്കാർ  ചെയ്യേണ്ട കടമ ഓർമ്മിപ്പിക്കാൻ മന്ത്രി നേരിട്ട് വരേണ്ടി വന്നു , ശൈലജ ടീച്ചർ അങ്ങയെ പോലെയുള്ള മന്ത്രിമാരാണ്  പിണറായി  സർക്കാരിന് ജനകീയ മുഖം നൽകുന്നത്.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED