Karimkunnam Live
Flash News

EDITORS CHOICE

കുട്ടംപുഴയിലെ വന്യ ജീവി അക്രമത്തിനു കാരണം വനം വകുപ്പോ ?

Dec 15, 2016, 23:24 PM IST

img-984055.jpg

കുട്ടമ്പുഴ - ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ അടിക്കടി ഉണ്ടാകുന്ന വന്യ ജീവി അക്രമത്തിന്ന് കാരണം വനം വകുപ്പിന്റെ ഉദാസീനതയെന്ന് പരാതി . കൂപ്പിൽ ഉണ്ടായിരുന്ന ഇടവെട്ടു നിർത്തലാക്കിയതോടു കൂടിയാണ് വന്യജീവി അക്രമം രൂക്ഷമായതെന്നും കൂടാതെ ഇലക്ട്രിക് വേലി നിർമ്മിക്കാനുള്ള പദ്ധതികൾക്ക് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തുരങ്കം വെക്കുന്നെന്നും പട്ടിക വർഗ സംഘടനകൾ ആരോപിക്കുന്നു ,ഇടവെട്ടു നടത്തുക വഴി തൊഴിലാളികൾക്ക് വര്ഷം മുഴുവൻ തൊഴിൽ  ലഭിക്കുകയും , സർക്കാരിന് വൻ തുക ലാഭം കിട്ടുകയും ചെയ്തു കൊണ്ടിരുന്നതാണ് , തടി ലേലം ഓൺലൈൻ ആയതു അട്ടിമറിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നും പറയപ്പെടുന്നു , കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ ഉൾപ്പെടുന്ന വടാട്ടുപാറ പ്രദേശത്തു അധിവസിക്കുന്ന കർഷകർ ആയിട്ടുള്ളവർ അവരുടെ കാലികളെ കാട്ടിൽ മേയാൻ വിടുകയായിരുന്നു പതിവ് എന്നാൽ ഈയിടെയായി കാലികൾ കാട്ടിൽ കയറുന്നതിനു   മടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു, കാട്ടിൽ മേയാൻ പോകുന്നതിനാൽ കാലികൾ കൃഷിയിടങ്ങളിൽ മേയാറില്ല എന്നാൽ കാട്ടിൽ കയറാൻ സാധിക്കാത്തതിനാൽ കൃഷിയിടങ്ങളിൽ കയറി കൃഷി നശിപ്പിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട് ആയതു പല സഘര്ഷങ്ങള്ക്കും വഴി തെളിച്ചേക്കാമെന്നവർ ഭയപ്പെടുന്നു , കൂടാതെ വടാട്ടുപാറയിലെ സ്വന്തം കാലിയായ വടാട്ടുപാറ കുള്ളൻ എന്ന പശുവിന്റെ വംശനാശത്തിന് ഇടവരുത്തുമോ എന്നും ഭയപ്പെടുന്നു, വടാട്ടുപാറ പ്രദേശത്തു മാവോയിസ്റ് സാന്നിധ്യം ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ് , വനവാസികളെ മാവോയിസ്റ് ആശയങ്ങൾക്ക് അടിപെടാതെ സംരക്ഷിക്കണമെങ്കിൽ അവർക്കു മാന്യമായ ജീവിതം ഒരുക്കുന്നതിന് വേണ്ട തൊഴിലും കൂലിയും നൽകണമെന്ന വിവിധ പഠന റിപോർട്ടുകൾ നിലനിൽക്കെയാണ് വനം വകുപ്പിന്റെ ഈ ഉദാസീനത

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED