Karimkunnam Live
Flash News

EDITORS CHOICE

മഞ്ഞപിത്തം മരണം മൂന്നായി , അധികാരികളെ ഇനിയെങ്കിലും ഉണരൂ ,..

Dec 15, 2016, 23:04 PM IST

img-181430.jpg

 
 
നെല്ലിക്കുഴി - നെല്ലിക്കുഴി  ഗ്രാമ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു ഇതുവരെ 3 പേർ മരിക്കുകയും ,268  പേർക്ക് അസുഖം ബാധിച്ചതായും  ആരോഗ്യ വകുപ്പ് അറിയിച്ചു , എന്നാൽ അസുഖ ബാധിതർ ഇതിന്റെ മൂന്നിരട്ടിയിലധികം   വരുമെന്നാണ് വിദഗ്ദ്ധർ  നിരീക്ഷിക്കുന്നത് ,  ,എന്നിട്ടും അധികാരികളുടെ ഭാഗത്തു നിന്നുള്ള കെടുകാര്യസ്ഥത തുടരുന്നു , ഇത് വ്യാപക പ്രതിഷേധത്തിന് വഴി വെക്കുന്നുണ്ട്.
 
  നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ പുതിയതായി പ്രവര്ത്തനം ആരംഭിച്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസുഖം പിടിപെട്ടത് , ഇത് ആരോഗ്യ വകുപ്പ് അധിക്രതർ അടക്കം സ്ഥിരീകരിച്ചതാണ് .,കുറച്ചു നാളുകൾക്കു മുൻപ് പ്രവർത്തനം ആരംഭിച്ച ഈ ഹോട്ടലിനു ലൈസൻസ് എടുത്തിട്ടില്ലായിരുന്നു ,ആഴ്ചകളോളം നീണ്ടു നിന്ന ലക്ഷത്തിൽ പരം രൂപ ചെലവഴിച്ചു പരസ്യം നടത്തിയ ഈ ഹോട്ടൽ ഉദ്‌ഘാടനം ചെയ്തത് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആണ് , പഞ്ചായത്തോഫീസിന്റെ മൂക്കിന് തുമ്പത്തു ലൈസന്സ്  ഇല്ലാതെ ഇങ്ങനെ ഒരു സ്ഥാപനം പ്രവർത്തിക്കുന്നത് അധികാരികൾ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ അത് വിശ്വാസയോഗ്യമല്ല ,, സർവോപരി പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട , ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണ സമിതിയുടെ പ്രസിഡണ്ട് ഉദ്‌ഘാടനം നിർവഹിച്ച ഈ സ്ഥാപനത്തിന് ലൈസൻസ് ഇല്ലാത്തതു  അറിഞ്ഞില്ലെന്ന്പറഞ്ഞു കൈകഴുകാൻ സാധിക്കുമോ   , സി പി എം ന്റെ ഒരു പ്രാദേശിക നേതാവിന്റെ മകനും , മറ്റൊരു നേതാവിന്റെ അനുജനും   ഹോട്ടലിൽ പങ്കാളിത്തം ഉണ്ടെന്നും പരസ്യമായ രഹസ്യമാണ്,,ഒരു സി പി എം കേഡറിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിന് നമ്പറിട്ടു നൽകിയത് പോലും തെറ്റാണെന്നാണ് പഞ്ചായത്തു കെട്ടിട നിർമാണച്ചട്ടങ്ങൾ അറിയാവുന്ന വിദഗ്ദ്ധർ പറയുന്നത്.
 
ഒരു മൂന്നു സെന്റ് ഭൂമിയിൽ വീട് നിർമ്മിക്കുന്ന സാധാരണക്കാരൻ  നമ്പർ ഇടാൻ അല്ലെങ്കിൽ  പെർമിറ്റ് എടുക്കാൻ ചെല്ലുമ്പോൾ അടുത്ത വീട്ടിന്റെ കിണറിൽ നിന്ന് ഇത്ര ദൂരം . സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഇത്ര ദൂരം , ഓടയിൽ നിന്നും ഇത്ര ദൂരം എന്നൊക്കെ പറയുന്നവർ ഈ ഹോട്ടൽ ഇരുന്ന കെട്ടിടത്തിലെ കിണറും തൊട്ടടുത്തുള്ള ഉപയോഗത്തിൽ ഇരിക്കുന്ന സെപ്റ്റിക് ടാങ്കും  തമ്മിലുള്ള അകലമോ , ഓടയും കിണറും തമ്മിലുള്ള അകാലമോ ഒന്ന് നോക്കിയിരുന്നെങ്കിൽ ആ കെട്ടിടത്തിന് നമ്പർ നൽകില്ലായിരുന്നു ,കിണറിലേക്ക് സെപ്റ്റിക് ടാങ്കിലെയും ഓടയിലെയും മലിന ജലം നേരിട്ട് കലരുന്നു എന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുള്ളതാണ് , ഹൈ കോടതിയുടെ ഓർഡർ പ്രകാരം എല്ലാ കെട്ടിട നിർമാണത്തിനും ആരോഗ്യവകുപ്പിന്റെ അനുമതി ആവശ്യമുള്ള  പഞ്ചായത്താണ് നെല്ലിക്കുഴി എന്ന് കൂടി ഓർക്കുമ്പോൾ എവിടെയോ എന്തോ നടന്നു എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല ,,മേൽപ്പറഞ്ഞ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കോട്ടപ്പടി , പല്ലാരിമംഗലം,പായിപ്ര തുടങ്ങിയ പ്രദേശത്തെ ആളുകൾക്ക് മഞ്ഞപ്പിത്തം പിടിപെട്ട കാര്യവും ആരോഗ്യ വകുപ്പ് അധിക്രതർ സമ്മതിച്ചിട്ടുള്ളതാണ് ,, അപ്പോൾ നെല്ലിക്കുഴിക്കും ഉപരിയായി ഒരു താലൂക്കിനെ തന്നെ ബാധിക്കുന്ന രീതിയിൽ ഉള്ള പ്രശ്നം ആണ് നെല്ലിക്കുഴി ഭരണ സമിതിയുടെ അശ്രദ്ധ കൊണ്ടുണ്ടായത്, പൊലിഞ്ഞതു വില പിടിച്ച മൂന്നു ജീവനും. 
 
ഭരണ സമിതിയുടെ പിടിപ്പുകേടിനെതിരെ സമരവുമായി യു ഡി ഫ് നേതൃത്വം  മുന്നോട്ടു വന്നിട്ടുണ്ട് , എം എൽ എ യുടെ അറിവോട് കൂടി ആരോഗ്യവകുപ്പ് വിളിച്ച അവലോകന യോഗത്തിൽ എം ഏൽ എ പങ്കെടുക്കാത്തതിനാൽ ഡി എം ഓ യെ രണ്ടര മണിക്കൂർ തടഞ്ഞു വെച്ചുകൊണ്ടാണ് യു ഡി ഫ് സമരം ആരംഭിച്ചത് , മരിച്ചവർക്കു അടിയന്തിര ധനസഹായം അനുവദിക്കണമെന്നും ,ചികില്സയിൽ ഉള്ളവരുടെ ചികിത്സ ചെലവ് സർക്കാരേറ്റെടുക്കണമെന്നും , മരണ മടഞ്ഞവരുടെ വിധവകൾക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു യു ഡി എഫ് ജനപ്രതിനിധികൾ നടത്തിയ ഉപവാസ സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ,, ഓരോ വാർഡിലും അനുവദിച്ചിട്ടുള്ള സാനിറ്റേഷൻ തുക ഉപയോഗിച്ച് എല്ലാ വാർഡിലെയും ഓടകൾ നന്നാക്കി എന്ന രേഖകൾ ഉണ്ടാക്കി പി ഡബ്ള്യൂ ഡി റോഡിൻറെ കാനകൾ ആണ് നന്നാക്കിയതെന്നും , അത് രോഗം പെട്ടെന്ന് പടരാൻ  കാരണമായെന്നും മുഘ്യ പ്രതിപക്ഷം ആരോപിക്കുന്നു , ഉദ്യോഗസ്ഥർക്ക് വാഹന സൗകര്യം ഇല്ലാത്തതിനാൽ എല്ലാ സ്ഥലത്തും എത്തിചേരാൻ കഴിയുന്നില്ലെന്നു ആരോഗ്യവകുപ്പ് അധിക്രതർ അറിയിച്ചിട്ടും  കഴിഞ്ഞ തദ്ദേശ ഇലക്ഷൻ സമയത്തു പഞ്ചായത്തു വാഹനം വാങ്ങി തുക ധൂർത്തടിചെന്ന് പ്രചാരണം  നടത്തിയ തൊഴിലാളി പാർട്ടിയുടെ ഭരണ സമിതിക്കാർ  പോലും ആ വാഹനത്തിൽ നിന്നും ഒന്നിറങ്ങി രോഗം പടരാതെയിരിക്കാനുള്ള പ്രവർത്തനം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് വിട്ടു നല്കാത്തതിലും പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തുന്നു, ഗ്രാമ പഞ്ചായത്തിന്റെ അനിവാര്യ ചുമതല നിർവഹിക്കാതെ ഇരിക്കുകയും , ജനങളുടെ ജീവന് സംരക്ഷണം നല്കാൻ സാധിക്കാതെയുമിരുന്ന  ഭരണസമിതി  രാജിവെക്കണമെന്നു മുൻ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് എം എം അബ്ദുൽകരീം ഉപവാസം ഉദ്‌ഘാടനം ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു.
 
മാസങ്ങൾക്കു മുൻപ് കൊട്ടും  കുരവയുമായി മുൻ മൂഖ്യ മന്ത്രി വി എസ അച്യുതാന്ദൻ ഉദ്‌ഘാടനം നിർവഹിച്ച ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു രൂപ പോലും മഞ്ഞപ്പിത്ത ബാധിതർക്ക് അനുവദി ക്കാത്തതിൽ നിന്നും ഈ തുകകൾ ഈ നാട്ടിലെ സാധാരണക്കാരായ ജനങൾക്ക് നൽകാതെ പാർട്ടി അണികൾക്ക് മാത്രം നൽകുന്നതിനാണ് ഉപയോഗിക്കുന്നതെന്നും അബ്ദുൽകരീം ആരോപിക്കുന്നു , ഉദ്‌ഘാടനം നിർവഹിക്കാൻ പോയ പ്രസിഡന്റ് വൈസ് പ്രസിഡന്റ് ബന്ധപ്പെട്ട സ്ഥിരം സമിതി അംഗങ്ങൾ എന്നിവർ  ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ, അവരെ ജനങ്ങൾ ഏൽപ്പിച്ച കടമ ഓർമ്മിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എന്നും ആരോപിക്കുന്നു , കൂടാതെ ഇത്രയും വലിയ ഒരു വിപത്തു വന്നിട്ടും ഏതെങ്കിലും വിധത്തിൽ ഉള്ള ധനസഹായം അനുവദിക്കാൻ സർക്കാരിൽ  സമ്മർദ്ദം ചെലുത്താൻ കഴിയാത്തതിൽ നിന്നും ഭരണസമിതിയുടെയും എം എൽ എ യുടെയും പരാജയം ആണ് കാണിക്കുന്നതെന്നു  കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അലി പടിഞ്ഞാറേചാലിൽ ആരോപിച്ചു, ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ആയില്ലെങ്കിൽ യു ഡി എഫ് അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നും നേതാക്കൾ അറിയിച്ചു .
 
  
 

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED