Karimkunnam Live
Flash News

EDITORS CHOICE

എന്റെ നാട് - കോതമംഗലത്തിന്റെ 20-20 യോ ?

Dec 14, 2016, 23:41 PM IST

img-812591.jpg

കോതമംഗലം - ചുരുങ്ങിയ സമയം കൊണ്ട് പല ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളും കോതമംഗലത്തു കാഴ്ചവെച്ച എന്റെ നാട് എന്ന പ്രസ്ഥാനം കിഴക്കമ്പലത്തു 20-20 എന്നപോലെ  വളരുന്നു എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു ,ചികിത്സ ധനസഹായം , ഭവന നിർമാണം , ജോബ് ഫെയർ ,പെൻഷൻ അങ്ങിനെ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കോതമംഗലത്തു സാന്നിധ്യം അറിയിക്കാൻ എന്റെ നാടിനു കഴിഞ്ഞു , ശോഭന സ്‍കൂളിൽ വെച്ച് നടന്ന ജോബ് ഫെയർ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി , പ്രധാനമന്ത്രിയുടെയടക്കം ചിത്രം വെച്ച് നൽകിയ പരസ്യം മൂലം ഒരു ഔദ്യോഗിക പരിവേഷം നല്കാൻ സാധിച്ചു , മഞ്ഞപ്പിത്തം പടർന്നു പിടിച്ച നെല്ലിക്കുഴി പഞ്ചായത്തിൽ രോഗ നിർണായ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ട് ആദ്യമേ തന്നെ വന്നു സാന്നിധ്യം അറിയിക്കാനും സാമൂഹിക പ്രതിബദ്ധത തെളിയിക്കാനും സാധിച്ചു , പ്രമുഖ വ്യവസായിയും , കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ടും കൂടിയായ ഷിബു തെക്കുംപുറം ആണ് എനെറെ നാടിനു നായകത്വം വഹിക്കുന്നത് , വര്ഷങ്ങള്ക്കു മുൻപേ ആരംഭിച്ച കെ എൽ എം ഫൌണ്ടേഷൻ ആണ് ഈ അടുത്ത കാലത്തു എന്റെ നാട് എന്ന പേരിൽ ആക്കിയത് , സുപ്രസിദ്ധ സിനിമ തരാം ദിലീപ് ആണ് എന്റെനാട് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്,

അതെ സമയം കിഴക്കമ്പലത്തു പ്രവർത്തിക്കുന്ന 20-20 യുമായി ഇതിനെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്ന് ഒരു പക്ഷമുണ്ട് ,20-20 ക്കു കിറ്റെക്സ് ന്റെ പിന്തുണ ഉണ്ടായിരുന്നു എന്റെ നാടിനു സ്വന്തമായി ജോലി നല്കാൻ കഴിയുന്ന സ്ഥാപനങ്ങൾ ഒന്നും ഇല്ലാത്തതും കിഴക്കമ്പലത്തേക്കാൾ 6 ഇരട്ടി വരുന്ന പ്രദേശത്തു പ്രവർത്തനം നടത്തുമ്പോൾ വിജയിക്കാൻ ബുദ്ധിമുട്ട് ആണെന്നും,20-20 യുടെ പ്രൊഫഷണലിസം ഇല്ലാത്തതും പരാജയത്തിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു , അതെ സമയം സി പി  എം പ്രാദേശിക നേതൃത്വം എന്റെ നാടിനെ രൂക്ഷമായി എതിർക്കുന്നു എന്നാൽ ജനപ്രതിനിധികൾ അടക്കമുള്ള ഒരു പറ്റം നേതാക്കൾ എന്റെ നാടിനെ എതിർക്കരുതെന്നു വാദിക്കുന്നുണ്ട് , വാർഡ് തലത്തിൽ മറ്റു രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് വളർന്നു വരാൻ അതവസരം നൽകുമെന്നാണ് അവരുടെ വാദം , സർക്കാരിന്റെ കാരുണ്യ പോലുള്ള  പദ്ധതികൾ ഇപ്പോൾ ഫലപ്രദം അല്ലാത്തതിനാൽ എതിർ പാർട്ടിയിൽ പെട്ടവർ ഈ അവസരം മുതലെടുക്കും എന്നും അത് പാർലമെന്ററി രംഗത്തു പാർട്ടിക്ക് ദൂഷ്യം ചെയ്യുമെന്നും അവർ കൂട്ടി ചേർക്കുന്നു ,അതെ സമയം സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നിഷേധ സമീപനവും നോട്ടു നിരോധനവും എന്റെ നാടിൻറെ ഭാവി പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന് വരും കാലം മാത്രമേ വ്യക്തമാക്കുകയുള്ളു , എന്തിന്റെ പേരിലായാലും പൊതു ജനത്തിന് ആനുകൂല്യം കിട്ടുന്നതിനെ എതിർക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ല

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED