Karimkunnam Live
Flash News

EDITORS CHOICE

പിണറായി മന്ത്രി സഭയിലെ ജനകീയ മന്ത്രി ഡോ. കെ.ടി. ജലീലോ ?

Dec 14, 2016, 23:28 PM IST

img-192487.jpg

കോതമംഗലം -ന്യൂനപക്ഷ വകുപ്പ് സംഘടപ്പിക്കുന്ന പാസ്‌വേഡ് 2016 -17  വ്യക്തിത്വ വികസന സെമിനാറിന്റെ സംസ്ഥാന തല ഉദ്‌ഘാടനം  കോതമംഗലം സെന്റ്‌ അഗസ്റ്റിനെ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഉദ്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഡോ .കെ.ടി.ജലീൽ മണിക്കൂറുകളോളം വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇറങ്ങി വന്നു അവരിൽ ഒരാളായി മാറി ,പഴയ ആ കോളജ് പ്രൊഫസറുടെ മെയ് വഴക്കത്തോട് കൂടി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയും അവരുടെ വ്യക്തിത്വ വികസനത്തിന് ഉതകുന്ന രീതിയിൽ ഉള്ള പ്രഭാഷണം നടത്തി വിദ്യാർത്ഥികളുടെയും  സദസ്സിന്റെയും കയ്യടി വാങ്ങി

 

      നവകേരള മിഷനുമായി ബന്ധപ്പെട്ടു ഹരിതകേരളം പദ്ധതിയുടെ ഉദ്‌ഘാടന ദിവസം കുറ്റിപ്പുറത്തുള്ള ശബ്ബരിമല ഇടത്താവളത്തിൽ അയ്യപ്പന്മാർക്കു കുളിക്കാൻ ആവശ്യത്തിന് ജലം ഭാരതപ്പുഴയിൽ ഇല്ലാത്തതിനാൽ പ്രദേശത്തെ ജനകീയ സമിതികളുമായി ചേർന്ന് ഭാരതപ്പുഴക്ക് കുറുകെ തടയണ നിർമ്മിക്കാൻ മുൻകൈ എടുത്തത് കൂടാതെ അവരിൽ ഒരാളായി പൊരിവെയിലത്തു ജോലി തീരുന്നതു വരെ നിന്ന് പണി ചെയ്തതിനു മുഗ്ദ്ധകണ്ടം  പ്രശംസ നേടിയിരുന്നു , ശബരിമല മുന്നൊരുക്ക പ്രവർത്തനവും ആയി ബന്ധപ്പെട്ടു സന്നിധാനത്ത ചെല്ലുക വഴിയും നേരത്തെ സോഷ്യൽ മീഡിയ അടക്കം മന്ത്രിയെ വൻ  തോതിൽ പ്രശംസിച്ചിരുന്നു , ഭിന്ന ശേഷി ഉള്ളവരുടെ ഉന്നമനത്തിനായി രൂപം കൊടുത്തിട്ടുള്ള "ആർദ്രം " എന്ന പദ്ധതിയുടെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന മീറ്റിംഗിൽ ഒരു കുട്ടിയുടെ മാതാവ് അവർ അനുഭവിക്കുന്ന വിഷമതകൾ പറഞ്ഞപ്പോൾ മന്ത്രിയുടെ കണ്ണ് നിറഞ്ഞത് പ്രധാന പത്രങ്ങൾ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചതാണ് ,, തൊഴിലാളി പ്രസ്ഥാനങ്ങളിൽ നിന്നും വളർന്നുവന്ന മന്ത്രിമാരുടെ ഇടയിൽ ആണ് മുൻ മുസ്ലിംലീഗ് കാരനായ മന്ത്രി തിളങ്ങുന്നത് ,, മന്ത്രിമാർ ദന്തഗോപുര വാസികൾ ആകാതെ ജനങളുടെ ഇടയിൽ നിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നവരായിരിക്കണമെന്നും ആയതിനു ഒരുദാഹരണം ആണ് ഡോ കെ ടി ജലീൽ എന്ന്നിരീക്ഷകർ പറയുന്നത്

    കോതമംഗലത്തു വച്ച് നടന്ന സംസ്ഥാന തല ഉദ്‌ഘാടനത്തിൽ കോതമംഗലം എം.എൽ.എ ആന്റണി ജോൺ അധ്യക്ഷത വഹിച്ചു നഗരസഭാ ചെയർമാൻ മഞ്ജു സിജു ,അസിസ്റ്റന്റ് കളക്ടർ രേണു രാജ് , നഗരസഭാ വൈസ് ചെയർമാൻ എ.ജി.ജോർജ് , കൗൺസിലർ കെ എ നൗഷാദ് ,മേരി പൗലോസ് തുടങ്ങിയവർ സംബന്ധിച്ചു

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED