Karimkunnam Live
Flash News

KOTTAPPADY NEWS

റംസാൻ കാലത്തിന്റെ പുണ്യം ...

Jun 23, 2015, 03:53 AM IST

img-612283.jpg

 
തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച വിദ്യാര്‍ത്ഥിനിയ്‌ക്കായി കോതമംഗലംകോട്ടപ്പടി  പെരുമ്പാവൂര്‍ റൂട്ടിലെ 'യാത്ര' ബസ്‌ യാത്രക്കാര്‍ നല്‍കിയത്‌ 73,250 രൂപ.
 
തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയ്‌ക്കായി സ്വകാര്യബസ്‌ യാത്രക്കാര്‍ നല്‍കിയത്‌ 73250 രൂപ. തുരുത്തി പുള്ളോര്‍കുടി വീട്ടില്‍ ജിസ്‌ന വറുഗീസി (18)നെ സഹായിക്കാനായി കോട്ടപ്പടി വഴി കോതമംഗലം ആലുവ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന യാത്ര ബസ്‌ ഉടമയും ജീവനക്കാരുമാണ്‌ മുന്നിട്ടിറങ്ങിയത്‌.കണ്ടന്തറ കോക്കാടന്‍ വീട്ടില്‍ സുല്‍ഫിക്കറിന്റെ ഉടമസ്‌ഥതയിലുള്ള യാത്രാസ്‌ ബസിലെ യാത്രക്കാരില്‍ നിന്നാണ്‌ തുക സമാഹരിച്ചതും ജീവനക്കാരും ഉടമസ്ഥനുഉം ജിസ്‌ന വറുഗീസി ന്റെ വീട്ടിൽ നേരിട്ടതിയാണ് തുക കൈമാറിയത് .
 
 ടിക്കറ്റ്‌ നല്‍കാതെ നടത്തിയ സര്‍വ്വീസില്‍ യാത്രക്കാര്‍ പണം ബക്കറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനു പുറമെ ആലുവ, പെരുമ്പാവൂര്‍, കോതമംഗലം സ്‌റ്റാന്റില്‍ നിന്നും പിരിവു നടത്തി. വേങ്ങൂര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിനിയായ ജിസ്‌നയ്‌ക്ക്  സ്ഥിരമായി യാത്ര ചെയ്തിരുന്നത് ഇ ബസിൽ ആയിരുന്നു . 
 
 
വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ KOTTAPPADY .com Facebook Page Like ചെയ്യുക .
 
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED