Karimkunnam Live
Flash News

KOTTAPPADY NEWS

കൊട്ടപ്പടിയിൽ മട്ടിമണ്ണ് മാഫിയ പിടിമുറുക്കുന്നു ..

Jun 08, 2015, 15:23 PM IST

img-476587.jpg

 
 
 
 
 
 
 
 
 
 
 
 
 
 
കോട്ടപ്പടി : കല്ലുമല തണ്ടിനോടുചെർന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ആണ് നാട്ടുകാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ മട്ടിമണ്ണ് മാഫിയ വലിയ തോതിൽ മണ്ണ് എടുക്കുന്നത്  .റവന്യു-പഞ്ചായത്ത്-കൃഷി-പോലീസ് അധികാരികള്‍ മണ്ണ് മാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നതാണ് ആരോപണമുണ്ട്. ശക്തമായ ഭുവിനയോക നിയമങ്ങൾ മണ്ണിട്ട്‌ മൂടിയാണ് അധികാരികൾ മാഫിയക്ക് കൂടുനില്ക്കുന്നത് . 
 
 പിണ്ടിമന, വാരപ്പെട്ടി, നെല്ലിക്കുഴി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ ഇ മാഫിയ പ്രവര്ത്തനം തുടങ്ങി എങ്കിലും നാട്ടുകാരുടെ എതിര്പ്പിനെ തുടർന്ന് മണ്ണ് എടുപ്പ് അവസിനിപ്പിക്കുകയായിരുന്നു ..പിണ്ടിമന പഞ്ചായത്തില്‍ അനധികൃത മണ്ണ് ഖനനം നടത്തി വയല്‍നികത്തല്‍ നടത്തി ക്കൊണ്ടിരുന്ന മൂന്ന് ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും റൂറല്‍ എസ്.പി.യുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടി യത് നാട്ടുകാരുടെ ശക്തമായ എതിർപ്പിനതുടര്ന്നയിരുന്നു .
 
മട്ടി മണ്ണിൽ നിന്ന് ഉണ്ടാക്കുന്ന മണൽ ഉപയോഗിച്ചുള്ള കെട്ടിടം പണി ദൂര വ്യാപകമായ ദോഷങ്ങൾ ആണ് ഉണ്ടാക്കുക...കുന്നുകൾ നികത്തുന്നത് മൂലം തൊട്ടടുത്തുള്ള സ്ഥലങ്ങളിലെ വെള്ളത്തിന്റെ നില താഴുകയും വെള്ളത്തിന്‌ ഷാമം ഉണ്ടാകുകയും ചൈയ്യുന്നു.. 
 
റവന്യു-പഞ്ചായത്ത്-കൃഷി-പോലീസ് അധികാരികള്‍ മണ്ണ് മാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നതുവഴി കോട്ടപ്പടി യുടെ പല ഭാഗങ്ങളിലും ഇവര്ക്ക് വളരാനുള്ള അവസരം ഉണ്ടാകുന്നു ..
 
 
നിങ്ങളുടെ പ്രധിഷേധം facebook  ഇൽ share ചെയ്തു അധികാരികളുടെ കണ്ണ് തുറപ്പിക്കുക .
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED